Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷത്തെ പോലും ഭയമില്ലാത്ത അമിത്ഷാ കേരളത്തിലെ ഇടിയും മഴയും കണ്ട് ശരിക്കു വിരണ്ടു; മഴപ്പേടിയിൽ ഉപേക്ഷിച്ചത് മഴയില്ലാത്ത എറണാകുളത്തെയും ആലപ്പുഴയിലെയും പരിപാടികൾ; പത്തനംതിട്ടയിൽ നിന്ന് നേരെ വിട്ടു പോയത് തിരുവനന്തപുരത്തേക്ക്; ദേശീയ അധ്യക്ഷൻ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി പുലിവാൽ പിടിച്ച് ബിജെപി ഐടി സെല്ലും

പ്രതിപക്ഷത്തെ പോലും ഭയമില്ലാത്ത അമിത്ഷാ കേരളത്തിലെ ഇടിയും മഴയും കണ്ട് ശരിക്കു വിരണ്ടു; മഴപ്പേടിയിൽ ഉപേക്ഷിച്ചത് മഴയില്ലാത്ത എറണാകുളത്തെയും ആലപ്പുഴയിലെയും പരിപാടികൾ; പത്തനംതിട്ടയിൽ നിന്ന് നേരെ വിട്ടു പോയത് തിരുവനന്തപുരത്തേക്ക്; ദേശീയ അധ്യക്ഷൻ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി പുലിവാൽ പിടിച്ച് ബിജെപി ഐടി സെല്ലും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ദേശീയ രാഷ്ട്രീയത്തിൽ ഒന്നിനെയും ഭയക്കാത്ത നേതാവാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ. എന്നാൽ, ഇന്നലെ പത്തനംതിട്ടയിലുണ്ടായ ഇടിയും മഴയും കണ്ട് അമിത്ഷാ ശരിക്കു വിരണ്ടു. രണ്ടു പരിപാടികൾ ഒന്നിച്ച് ക്യാൻസൽ ചെയ്ത് നേരെ തിരുവനന്തപുരത്തേക്ക് വച്ചു പിടിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം റോഡ് ഷോയും ചെറിയൊരു പ്രസംഗവും നടത്താനാണ് അമിത് ഷാ നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്ന് ആലപ്പുഴയ്ക്കും അവിടെ നിന്ന് എറണാകുളത്തിനും പോയി പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കാനും തീരുമാനിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒഴിവാക്കിയാണ് അദ്ദേഹം നേരെ തിരുവനന്തപുരത്തേക്ക് പറന്നത്. വൈകിട്ട് മൂന്നിനാണ് പത്തനംതിട്ടയിൽ അമിത്ഷായുടെ റോഡ്ഷോ നിശ്ചയിച്ചിരുന്നത്.

സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് വരെ രണ്ടര കിലോമീറ്ററാണ് റോഡ് ഷോ തയാറാക്കിയിരുന്നത്. എന്നാൽ, അമിത് ഷായുടെ ഹെലികോപ്ടർ പ്രമാടത്തെ സ്റ്റേഡിയത്തിൽ ലാൻഡ് ചെയ്തത് 3.50 നാണ്. അവിടെ നിന്ന് റോഡു മാർഗം പത്തനംതിട്ടയിൽ എത്തിയപ്പോൾ നാലു മണി കഴിഞ്ഞിരുന്നു. സമയം പോയത് കാരണം റോഡ് ഷോയുടെ നീളം വെട്ടിക്കുറച്ചു. സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്ന് തുടങ്ങുന്നതിന് പകരം അര കിലോമീറ്റർ മുന്നോട്ടു മാറി ജനറൽ ആശുപത്രിപ്പടിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തൊട്ടു പിന്നാലെ മഴ തുടങ്ങി. സെൻട്രൽ ജങ്ഷനിൽ എത്തുന്നതു വരെ ചാറ്റൽ മഴയായിരുന്നു. പെട്ടെന്ന് കനത്ത ഇടിമിന്നലോടു കൂടി മഴ തുടങ്ങി. കുട ചൂടിയാണ് പിന്നീട് അദ്ദേഹം തുറന്ന വാഹനത്തിൽ നിന്നത്.

അബാൻ ജങ്ഷന് തൊട്ടുപിന്നിലായി അമിത് ഷാ വാഹനത്തിൽ നിന്ന് ഇറങ്ങി. ഇത്തരമൊരു മഴയും ഇടിയും മുൻപ് കണ്ടിട്ടില്ലാത്ത മട്ടി അദ്ദേഹം അസ്വസ്ഥനായി. സമീപത്തെ അലങ്കാർ ഹൈപ്പർമാർക്കറ്റിന്റെ തിണ്ണയിൽ അഭയം തേടിയ അമിത് ഷാ അവിടെ നിന്ന് ലഘുപ്രസംഗം നടത്തി. അതിന് ശേഷം പെട്ടെന്ന് തന്നെ പ്രമാടത്തെ ഹെലിപാഡിലേക്കും പോയി. അമിത്ഷായുടെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ ആരുമില്ലായിരുന്നു. ബിജെപി ഐടി സെൽ ആണ് ഇതു സംബന്ധിച്ച വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. അതിങ്ങനെയായിരുന്നു:
'കെ സുരേന്ദ്രൻ ബിജെപിയുടെയോ എൻ.ഡി.എയുടേയോ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ വിശ്വാസികളുടെയും സ്ഥാനാർത്ഥിയണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ.

പത്തനംതിട്ടയിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഒരു നിയോഗമാണ്. ശബരിമല അയ്യപ്പന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. കമ്യൂണിസ്റ്റ് സർക്കാർ ശബരിമലയിൽ കാട്ടികൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാൻ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവർ എന്ത് തെറ്റാണ് ചെയ്തത്. 2000 പേർക്ക് മാത്രമാണ് ഇത് വരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങൾ ഇപ്പോഴും ജയിലറയ്ക്കുള്ളിൽ കഴിയുകയാണ്. ഇത് പൊറുക്കാൻ കഴിയുന്നതല്ല. ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ചിരിക്കും. ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ഉതകുന്ന മാർഗങ്ങൾ ആരായുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത വിവാദമായതോടെ ഒരു മണിക്കൂറിനുള്ളിൽ തിരുത്തുമെത്തി അതിങ്ങനെ:

കെ സുരേന്ദ്രൻ ബിജെപിയുടെയോ എൻ.ഡി.എയുടേയോ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ വിശ്വാസികളുടെയും സ്ഥാനാർത്ഥിയണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ .പത്തനംതിട്ടയിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഒരു നിയോഗമാണ്. കമ്യൂണിസ്റ്റ് സർക്കാർ ശബരിമലയിൽ കാട്ടികൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാൻ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവർ എന്ത് തെറ്റാണ് ചെയ്തത്. 2000 പേർക്ക് മാത്രമാണ് ഇത് വരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങൾ ഇപ്പോഴും ജയിലറയ്ക്കുള്ളിൽ കഴിയുകയാണ്. ഇത് പൊറുക്കാൻ കഴിയുന്നതല്ല. ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ചിരിക്കും.

അമിത്ഷാ പറയാത്ത കാര്യങ്ങൾ സ്വയം ഐടി സെൽ തയാറാക്കി നൽകിയതാണെന്നാണ്് വിശദീകരണം. ഇതുവരെ ബിജെപിക്ക് കിട്ടിയ മുൻതൂക്കം ഇല്ലാതാക്കുന്ന തരത്തിലായിരുന്നു ആദ്യം വന്ന പത്രക്കുറിപ്പ്. അപകടം മുൻകൂട്ടിക്കണ്ട നേതൃത്വം പെട്ടെന്ന് തന്നെ പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP