Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കും; അവരുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാൻ സാധിക്കും; അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് എന്തുകൊണ്ട് കർഷകർക്ക് 6000 രൂപ പ്രതിവർഷം നൽകിയില്ല'; കാർഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത്ഷാ വീണ്ടും

'കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കും; അവരുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാൻ സാധിക്കും; അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് എന്തുകൊണ്ട് കർഷകർക്ക് 6000 രൂപ പ്രതിവർഷം നൽകിയില്ല'; കാർഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത്ഷാ വീണ്ടും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഒരുകാരണവശാലും പിൻവലിക്കില്ലെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് ഷാ രംഗത്തെത്തി. മൂന്ന് കാർഷിക നിയമങ്ങളും രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കാൻ സഹായിക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു. കർണാടകയിലെ ബഗൽകോട്ടിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പുതിയ നിയമങ്ങൾ രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വാർധിപ്പിക്കാൻ സഹായിക്കും. ഇതോടെ കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ ലോകത്തും രാജ്യത്തെവിടെയും വിൽക്കാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.കാർഷിക നിയമങ്ങൾക്കെതിരേ വിമർശനം ഉന്നയിക്കുന്ന കേൺഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. അധികാരത്തിലിരുന്ന കാലത്ത് നിങ്ങൾ എന്തുകൊണ്ട് 6000 രൂപ പ്രതിവർഷം കർഷകർക്ക് നൽകിയില്ല. പ്രധാന്മന്ത്രി ഫസൽ ഭീമാ യോജന, ഭേദഗതി വരുത്തിയ എഥനോൾ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിച്ചു. കർഷകരോടുള്ള കോൺഗ്രസിന്റെ സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിച്ച് പതിനായരിക്കണക്കിന് കർഷകർ രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി നിയമങ്ങൾ മരവിപ്പിച്ചിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ കർഷകരുമായി ഒമ്പത് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. പത്താംവട്ട ചർച്ച ചൊവ്വാഴ്ച നടക്കും.

അതിനിടെ കർഷക സംഘടനാ നേതാവ് ബൽദേവ് സിങ് സിർസ ഉൾപ്പെടെ നാൽപ്പതു പേരെ എൻ.ഐ.എ. ചോദ്യംചെയ്യാൻ വിളിപ്പിച്ച നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ ശിരോമണി അകാലിദൾ രംഗത്തെത്തി. കർഷക നേതാക്കളെയും കർഷകസമരത്തെ പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നെന്ന് ശിരോമണി അകാലി ദൾ നേതാവും എംപിയുമായ സുഖ്ബിർ സിങ് ബാദൽ ട്വീറ്റ് ചെയ്തു.എൻ.ഐ.എയുടെയും ഇ.ഡിയുടെയും ചോദ്യംചെയ്യലിന് വിളിപ്പിച്ച് കർഷക നേതാക്കളെയും സമരത്തെ പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നു. അവർ രാജ്യവിരുദ്ധരല്ല. ഒമ്പതാംവട്ട ചർച്ചയും പരാജയപ്പെട്ടതിനു പിന്നാലെ കർഷകരെ മുഷിപ്പിക്കാൻ മാത്രമുള്ള സർക്കാരിന്റെ ശ്രമമാണ് ഇതെന്ന് വ്യക്തമാണ്, സുഖ്ബിർ സിങ് ബാദൽ ട്വീറ്റിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP