Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അജു വർഗീസും നീരജ് മാധവനും ഏറ്റെടുത്തപ്പോൾ അമേലിയയുടെ ഡാൻസ് ഓൺലൈൻ ലോകത്തു ഹിറ്റായി; ഇപ്പോൾ പാരിസിൽ നിന്നും പോലും ക്ഷണം; ഫ്രീ സ്റ്റൈൽ ഡാൻസർ ഏഴുവയസ്സുകാരി സ്വന്തമായി നടത്തുന്ന നൃത്ത പരീക്ഷണങ്ങൾക്ക് ആരാധകർ അനവധി

അജു വർഗീസും നീരജ് മാധവനും ഏറ്റെടുത്തപ്പോൾ അമേലിയയുടെ ഡാൻസ് ഓൺലൈൻ ലോകത്തു ഹിറ്റായി; ഇപ്പോൾ പാരിസിൽ നിന്നും പോലും ക്ഷണം; ഫ്രീ സ്റ്റൈൽ ഡാൻസർ ഏഴുവയസ്സുകാരി സ്വന്തമായി നടത്തുന്ന നൃത്ത പരീക്ഷണങ്ങൾക്ക് ആരാധകർ അനവധി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പെൺകുട്ടികളയാൽ ലേശം മേക്കപ്പിടും, ഒരു പാട്ടു കേട്ടാലോ മറ്റോ ചുമ്മാ നൃത്തച്ചുവടുകൾ വയ്ക്കും. ചിലപ്പോ കണ്ണാടി നോക്കി കിന്നാരം പറയും. അതുമല്ലെങ്കിൽ നല്ല ഉടുപ്പൊക്കെയിട്ട് പാട്ടൊക്കെ പാടി നടക്കും. ഇതൊക്കെ സർവ്വ സാധാരണമായ കാര്യം. അത്തരത്തിൽ ചിലതൊക്കെയെ ക്രോയ്ഡോണിലെ ഏഴുവയസ്സുകാരി അമേലിയ ജിജിനും ചെയ്തുള്ളൂ. പക്ഷെ കക്ഷിയിപ്പോൾ വലിയ ഓൺലൈൻ സെൻസേഷനായി മാറിയിരിക്കുകയാണ്.

ചില്ലറക്കാരൊന്നുമല്ല ആരാധകർ. മലയാള സിനിമയിലെ പുതു രക്തങ്ങളായ അജു വർഗീസും നീരജ് മാധവനും മുതൽ ഫ്രഞ്ച് ഡാൻസർ സബ്രീന ലോറീസും ബ്രിട്ടീഷ് റാപ്പർ സ്റ്റോമസിയും അടക്കമുള്ള താരനിരയാണ് ഇപ്പോൾ അമേലിയയെ ലാളിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചാൽ അതെങ്ങനെ സംഭവിച്ചു എന്നാണുത്തരം. ഒരു ഏഴുവയസുകാരിയുടെ കുസൃതിത്തരങ്ങൾക്കു ലോകം ചെവി കൊടുക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. ആ ഒരു ആവേശമാണ് ഇപ്പോൾ അമേലിയയെ ഇഷ്ടപ്പെടുന്നവർ പങ്കിടുന്നത്.

ഇത്തരം ഒരിഷ്ടമാണ് ഈ വാർത്തയ്ക്കു തന്നെ കാരണം. അമേലിയയുടെ നൃത്തം കണ്ട ഒരാൾ ഈ കുട്ടിയെ ഒന്ന് തപ്പി പിടിക്കൂവെന്ന് ബ്രിട്ടീഷ് മലയാളിയെ കഴിഞ്ഞ ദിവസം അറിയിച്ചത് മുതൽ ഓൺലൈനിൽ നടത്തിയ അന്വേഷണമാണ് ക്രോയ്ഡോണിലെ അമേലിയയുടെ വീട്ടിൽ എത്താൻ കാരണമായത്. പ്രദേശത്തെ മലയാളികൾ പലരും അറിഞ്ഞു കേട്ട് വരുമ്പോഴേക്കും ലോകത്തിന്റെ വിവിധ കോണിലുള്ളവർക്കു അമേലിയ സുപരിചത ആയിക്കഴിഞ്ഞു.

ലോക് ഡൗൺ കാലത്ത് അമേലിയ ചെയ്ത ചെറിയ നൃത്ത പരീക്ഷണങ്ങളാണ് സെലിബ്രിറ്റി ലോകത്ത് അമേലിയയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. റാപ് സംഗീത ലോകത്തു ചെറിയ പരീക്ഷണങ്ങൾ നടത്തി തുടങ്ങിയ അജുവിന്റെ പാട്ടും നീരജിന്റെ പോപ്പുലറായ അയ്യയ്യോ അയ്യയ്യോ പണിപാളീലോ... എന്ന പാട്ടും ഏറ്റെടുത്തു ചുവടു വയ്ക്കാൻ അമേലിയ തയ്യാറാപ്പോൾ കുഞ്ഞാരാധികയെ ഇരു താരങ്ങളും നെഞ്ചേറ്റി ലാളിക്കുക ആയിരുന്നു. ഇതോടെ ഓൺലൈൻ ലോകത്തുള്ള പാട്ടു പ്രേമികളും നൃത്തരാധകരും അമേലിയയുടെയും ഇഷ്ടക്കാരായി മാറി.

വെറും നാലു വയസുള്ളപ്പോൾ തന്നെ നൃത്തച്ചുവടുകളുമായി നേരം കളയുക എന്നതായിരുന്നു അമേലിയയുടെ പ്രധാന ഹോബിയെന്നു മാതാപിതാക്കളായ ജിജിനും ചിന്നുവും പറയുന്നു. ക്രോയ്ഡോണിലെ പർലിയിലാണ് ഈ കുടുംബം താമസിക്കുന്നത്. വർഷങ്ങൾക്കു മുൻപ് യുകെയിലേക്കു കുടിയേറിയതാണ് ഇവരുടെ കുടുംബം. അമേലിയയുടെ മുത്തച്ഛനും മുത്തശ്ശിയുമായ പ്രസാദും ഷിർളിയും ഒക്കെ വർഷങ്ങളായി യുകെ മലയാളികൾ തന്നെയാണ്.

ഇതുവരെ വലിയ നൃത്തവേദികൾ ഒന്നും കൊച്ചുമകൾ പങ്കിട്ടിട്ടില്ലെങ്കിലും ഇതിനകം ഒട്ടേറെപ്പേരുടെ ഇഷ്ടക്കാരിയായി മാറി എന്നതാണ് മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ സന്തോഷം നൽകുന്നത്. എന്നാൽ കഴിഞ്ഞ വർഷം ക്രോയ്ഡോൺ കെസിഡബ്ല്യുഎ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ അമേലിയ നടത്തിയ പ്രകടനം പ്രായത്തെ മറികടന്നുള്ളതായിരുന്നു എന്ന് ആഘോഷത്തിൽ പങ്കാളികളായ മുഴുവൻ പേരും സമ്മതിച്ചിരുന്നു.

വൂഡ്‌കോട് പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അമേലിയ സ്വന്തമായി തന്നെയാണ് യുട്യൂബിലും മറ്റും കയറി നൃത്തച്ചുവടുകൾ കണ്ടെത്തുന്നത്. തന്റെ നൃത്തം വീഡിയോ ചെയ്യേണ്ടി വരുമ്പോൾ അച്ഛനും അമ്മയും കൂട്ടിനെത്തും. കൊറിയോഗ്രാഫിയും മിക്കവാറും അമേലിയ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം മുതൽ കെസിഡബ്ല്യുഎ ഡാൻസ് സ്‌കൂളിന്റെ ഭാഗമായ അമേലിയ ഇപ്പോൾ നൃത്തപഠനം നടത്തുന്നത് ശങ്കരി ടീച്ചറിന്റെ കീഴിലാണ്.

ആരെയും അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് ഈ മിടുക്കിയുടെ നൃത്തപഠനം. ക്ലാസിക്കൽ നൃത്ത പഠനം ഭംഗിയായി മുന്നേറുമ്പോഴും അമേലിയ തരംഗം സൃഷ്ടിക്കുന്നത് ഫ്രീ സ്റ്റൈൽ മൂവ്മെന്റ്‌സിലാണ്. അനായാസം വഴങ്ങുന്ന കൈകാലുകൾ കൊണ്ട് നടത്തുന്ന കസർത്തുകൾ ആർക്കും ബോറടി ഇല്ലാതെ കണ്ടിരിക്കാവുന്ന കൊച്ചു വീഡിയോകളായി ഓൺ ലൈനിൽ നിറഞ്ഞോടുകയാണ്. സോഷ്യൽ മീഡിയ കാലത്തിന്റെ അനുകൂല ഘടകങ്ങൾ സ്വന്തമാക്കാനാണ് അമേലിയയും ശ്രമിക്കുന്നത്.

ഇംഗ്ലീഷ് പാട്ടുകാരൻ സിയ ചൻടാളർ പാടിയ പാട്ടിനൊപ്പമാണ് മൂന്നു വയസിൽ അമേലിയ ആദ്യമായി നൃത്തം ചെയ്യുന്നത്. പിന്നെ സ്ട്രീറ്റ് ഡാൻസ് പെർഫോമർമാരായി സ്‌കൂളിൽ നിന്നും നാലു വയസിൽ മറ്റൊരു പരീക്ഷണം. എന്നാൽ അത് അധികം നീണ്ടില്ല. പിന്നെ യു ട്യൂബ് ആയി പരീക്ഷണ രംഗം. മറ്റു നർത്തകർ പെർഫോം ചെയ്യുന്നത് കണ്ടു തനിയെ നൃത്തം ചെയ്യാൻ തുടങ്ങി.

ഇപ്പോൾ കോവിഡ് ലോക്ഡൗൺ എത്തിയപ്പോൾ സൂം വഴി കോറിയോഗ്രാഫർ പ്രിട്ടോയുടെ ക്ലാസുകളിലും പങ്കെടുത്തു തുടങ്ങി. ഈ വീഡിയോകളിൽ ഒന്നാണ് അജു വർഗീസിന്റെ കൈകളിൽ എത്തിയത്. അത് അദ്ദേഹം ഷെയർ ചെയ്തതോടെ അമേലിയയും താരമായി മാറുക ആയിരുന്നു. ഒരു കൊച്ചുകുട്ടി എന്നതിലപ്പുറം നൃത്തചുവടുകളിലൂടെ വേഗത തന്നെയാണ് ആരാധകർ നോട്ടമിട്ടത്.

പിന്നീട് നീരജ് മാധവൻ പോസ്റ്റ് ചെയ്ത പണിപാളിയ നൃത്ത ചലഞ്ച് അമേലിയയും ഏറ്റെടുത്തു. ഇതോടെ കക്ഷി നീരജിന്റേയും കണ്ണിലെത്തി. ഒട്ടും മടിക്കാതെ നീരജ് അമേലിയയെ തന്റെ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും കയറ്റി വിട്ടു. അങ്ങനെ ഏഴു വയസുകാരിയുടെ പ്രകടനം ജനലക്ഷങ്ങളിലേക്ക് എത്തുക ആയിരുന്നു. തുടർന്ന് ഒട്ടേറെ ദക്ഷിണേന്ത്യൻ, ബോളിവുഡ് താരങ്ങളും അമേലിയയെ നോട്ടമിട്ടു. ഇതിനിടയിൽ ബ്രിട്ടീഷ് റാപ്പർ സ്റ്റോമേഷ്യയുടെ പാട്ടിനൊപ്പം ചുവടു വച്ചതും ശ്രദ്ധ നേടി.

      View this post on Instagram

Dayum ! This kid is on fiyaa ????Wait till the beat drop! #panipaalidancechallenge by Amelia @ajdance2013 #repost #8

A post shared by Neeraj Madhav / NJ (@neeraj_madhav) on Jul 3, 2020 at 7:12am PDT

തുടർന്ന് അമേരിക്കൻ കൊറിയോഗ്രാഫർ മാറ്റ് സ്റ്റെഫാനിയയും ഫ്രഞ്ച് നർത്തകി സബ്രീന ലോനിസും അമേലിയയുടെ പ്രകടനത്തിന്ന് ഓൺലൈൻ ലോകത്തു കയ്യടി നൽകി പ്രോത്സാഹിപ്പിക്കാൻ ഒട്ടും മടി കാട്ടിയില്ല. സമയം കിട്ടുമ്പോൾ പാരിസിൽ തന്റെ ഡാൻസ് സ്‌കൂൾ സന്ദർശിക്കാൻ ക്ഷണം നൽകിയാണ് സബ്രീന തന്റെ സന്തോഷം അമേലിയയെ അറിയിച്ചിരിക്കുന്നത്. അമേരിക്കൻ ബാൻഡ് ആയ ബ്ലാക് ഐഡ് പീയും ഈയിടെ ഇൻസ്റ്റ അക്കൗണ്ടിൽ അമേലിയയുടെ നൃത്തം പോസ്റ്റ് ചെയ്തിരിക്കുകയാണ്. അമേരിക്കൻ എഫ് എം ചാനലായ ഹോട് 97 ലും അമേലിയ എത്തിക്കഴിഞ്ഞു.

      View this post on Instagram

????MAMACITA???? My first attempt to @mattsteffanina ‘s choreo and it was so much fun. I really enjoyed learning this energetic routine, hope you guys enjoy as well. Please share and support ???? Choreo : @mattsteffanina @tatimcquay Mamacita : @bep @jreysoul @ozuna @iamwill the song is ???????????? Please tag : @mattsteffanina @tatimcquay @dncracademy #beptranslation #mamacitabep #mamacita #mamacitachallenge #mamacitacontest #bep #dncracademy #dancer #dancersofinstagram #croydon #grantscroydon

A post shared by ???? Amelia ⚡️ (@ajdance2013) on Aug 8, 2020 at 7:31am PDT

ഇങ്ങനെ അമേലിയ ഓൺലൈൻ ലോകത്തു പാറിപ്പറക്കുകയാണ്. തന്റെ സമപ്രായക്കാർക്കു ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം നൃത്ത ലോകത്തു സെൻസേഷൻ ആയിരിക്കുകയാണ് ഈ ക്രോയ്ഡോൺ സുന്ദരിക്കുട്ടി. ഇനിയെന്ത്, എന്നാണ് ചോദ്യമെങ്കിൽ കാത്തിരുന്ന് കാണൂ എന്നാണ് അമേലിയ പുതിയ നൃത്തച്ചുവടുകളുമായി ആരാധകർക്കു നൽകുന്ന മറുപടി.

      View this post on Instagram

Good vibes only like this dancer @ajdance2013! ✨???? - ???? @sabrinalonis

A post shared by HOT 97 (@hot97) on Sep 29, 2020 at 12:04pm PDT

      View this post on Instagram

Hidden talents post #20 sweet little Amelia ♥️❤️

A post shared by Aju Varghese (@ajuvarghese) on Apr 18, 2020 at 10:04am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP