Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹെൽമറ്റ് മാറ്റി കറുത്തതുണി കൊണ്ട് മുഖംമൂടി; പ്രതിക്കൂട്ടിൽ നിർത്തിയതും മൂടുപടം ധരിപ്പിച്ച്; ടീഷർട്ട് ധരിച്ചെത്തിയ അമീറുലിന് പൊലീസുകാരുടെ ചുമൽ പൊക്കം മാത്രം; കൊടും ക്രൂരകൃത്യം ചെയ്തത് ഈ കുറിയ മനുഷ്യനോ എന്ന് കോടതി പരിസരം; ചിത്രീകരിക്കാൻ കോടതി മതിലിൽ കയറി മാദ്ധ്യമപ്രവർത്തകരും: പെരുമ്പാവൂർ കോടതി പരിസരത്തെ കാഴ്‌ച്ചകൾ ഇങ്ങനെ

ഹെൽമറ്റ് മാറ്റി കറുത്തതുണി കൊണ്ട് മുഖംമൂടി; പ്രതിക്കൂട്ടിൽ നിർത്തിയതും മൂടുപടം ധരിപ്പിച്ച്; ടീഷർട്ട് ധരിച്ചെത്തിയ അമീറുലിന് പൊലീസുകാരുടെ ചുമൽ പൊക്കം മാത്രം; കൊടും ക്രൂരകൃത്യം ചെയ്തത് ഈ കുറിയ മനുഷ്യനോ എന്ന് കോടതി പരിസരം; ചിത്രീകരിക്കാൻ കോടതി മതിലിൽ കയറി മാദ്ധ്യമപ്രവർത്തകരും: പെരുമ്പാവൂർ കോടതി പരിസരത്തെ കാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് പിടികൂടിക്കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയുടെ ചിത്രം ആരും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തെ നടുക്കിയ അരുംകൊല ചെയ്ത ആസാം സ്വദേശി അമീറുൽ ഇസ്ലാമിന്റെ മുഖച്ഛായ ഇപ്പോഴും മലയാളികൾക്ക് അന്യമാണ്. അറസ്റ്റു ചെയ്ത ശേഷം പെരുമ്പാവൂർ കോടതി പരിസരത്ത് ആദ്യമായി കൊണ്ടുവന്നപ്പോൾ വൻ ജനസഞ്ചയം തന്നെയായിരുന്നു.

 ഇന്ന് വീണ്ടും അമീറിലുനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അധികം തിരക്ക് കോടതി പരിസരത്തുണ്ടായിരുന്നില്ല. എന്നാൽ, എല്ലാകാര്യങ്ങളും പൊലീസ് നിയന്ത്രണത്തിൽ തന്നെയായിരുന്നു. കോടതി വളപ്പിൽ കയറി ദൃശ്യം ചിത്രീകരിക്കുന്നതിന് മാദ്ധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നും മാദ്ധ്യമങ്ങൾക്ക് അമീറുലിന്റെ ചിത്രം മാത്രം ലഭിച്ചില്ല. അതുകൊണ്ട് തന്നെ ചാനൽ-പ്ത്ര ക്യാമറാമാന്മാർ മതിലിൽ കയറി നിന്നാണ് അമീറുലിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

ആദ്യതവണ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജനത്തിരക്ക് കുറയ്ക്കാൻ വേണ്ടി വടം കെട്ടി തിരിക്കുകയും മറ്റും പൊലീസ് ചെയ്തിരുന്നു. എന്നാൽ, ഇത്തവണ ഉണ്ടായില്ല. പതിവുപോലെ മാധമപടതന്നെ അമീറിലിനെയും കൊണ്ടുള്ള പൊലീസിന്റെ വരവ് കാത്ത് കോടതി പരിസരത്ത് ഉണ്ടായിരുന്നു. 11.45 ഓടെ അമീറുലിനേയും കൊണ്ട് പൊലീസ് വാൻ കോടതി പരിസരത്ത് എത്തി. ഇവിടെ കാത്തു കിടന്ന ശേഷം 12 മണിയോടുകൂടിയാണ് പ്രതിയെ പൊലീസ് കോടതിക്ക് അകത്തേക്ക് പ്രവേശിപ്പിച്ചത്.

ആദ്യതവണ ഹെൽമെറ്റ് ധരിപ്പിച്ചാണ് പ്രതിയോ കോടതിയിൽ ഹാജരാക്കിയതെങ്കിൽ ഇത്തവണ പ്രതിയെ എത്തിച്ചത് കുറത്ത മൂടുപടം ധരിപ്പിച്ചായിരുന്നു. ചുറ്റും ഉയരം കൂടിയ പോലസുകാർക്കൊപ്പം ടീഷർട്ട് ധരിച്ച് കുറിയ വ്യക്തിയാണ് വാനിൽ നിന്നും ഇറങ്ങിയത്. ചെറിയ ശരീര പ്രകൃതിക്ക് ഉടമായായിരുന്നു അമീറിൽ. അമീറുലിനെ നേരിൽ കണ്ടതോടെ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും കോടതി പരിസരത്തു കൂടിയ മറ്റുള്ളവരും ചുറ്റും കൂടി. നാടിനെ നടുക്കുന്ന അരുംകൊല ചെയ്തത് ഈ കുറിയ മനുഷ്യനാണോ എന്ന ഭാവത്തിലായിരുന്നു ഭൂരിപക്ഷം അഭിഭാഷകരും. ഇതിൽ ചില അഭിഭാഷകർ ഇത് തന്നെയാണോ പ്രതിയെന്ന സന്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

കോടതി മുറിക്കുള്ളിൽ അധികം സമയെടുക്കാതെ തന്നെ ഉടനടി നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകുകയാണ് ഉണ്ടായത്. പ്രതിയെ നേരിൽ കാണാൻ വേണ്ടി കോടതി വരാന്തയിൽ നിരവധി പേർ തടിച്ചു കൂടിയെങ്കിലും ജഡ്ജിക്ക് പോലും പ്രതിയുടെ മുഖം കാണാൻ സാധിച്ചില്ല. പ്രതിക്കൂട്ടിലും അമീറുലിന്റെ മുഖപടം മാറ്റാൻ പൊലീസ് തയ്യാറായിരുന്നില്ല. തിരിച്ചറിയൽ പരേഡ് പൂർണമായും പൂർത്തിയാക്കാത്തതാനാണ് മുഖം മൂടിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

രണ്ടു പൊലീസുകാരുടെ നടുവിൽ അവരുടെ ചുമൽ പൊക്കം മാത്രമുള്ള അമീറുലിനോട് കോടതി ചോദിച്ചത് എന്താണ് പറയാനുള്ളതെന്നാണ്. തനിക്ക് ഗ്രാമത്തിലെ വീട്ടിൽ പോകണം എന്ന് മാത്രമാണ് കോടതിയോട് അമീറുൽ പറഞ്ഞത്. ആസാം സ്വദേശി അമിറുൽ ഇത് ആസാമിസ് ഭാഷയിൽ തന്നെയാണ് പറഞ്ഞത്. പ്രതിക്ക് വേണ്ടി ഭാഷ പരിഭാഷകനായി പറവൂർ സ്വദേശിയായ എൻകെ സന്തോഷ് ആണ് കോടതിയിൽ ഹാജരായത്. കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോൾ അധികം പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു അമീറുൽ.

അഞ്ചു മിനിറ്റോളം മാത്രമുണ്ടായിരുന്ന കോടതി നടപടികൾ പൂർത്തിയാക്കി വാഹനത്തിൽ പൊലീസ് കയറ്റി ഉടൻ തന്നെ കോടതി വിട്ടു. ഈമാസം 30 വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്തു തന്നെ തെളിവ് ശേഖരണത്തിനായി ഉടൻ അന്വേഷണ സംഘം കൊണ്ട് പോവും. അമീറുളിന്റെ നാടായ അസമിലും, ഇയാൾ കൊലപാതകത്തിന് ശേഷം ജോലി ചെയ്ത കാഞ്ചീപുരത്തെ വിദേശ കമ്പനിയിലും മറ്റും തെളിവെടുപ്പ് നടത്താനായി കൊണ്ട് പോകും. ഒപ്പം കൊലപാതകം നടത്തിയ ജിഷയുടെ വീട്ടിലും അടുത്തുള്ള കനാൽ പരിസരത്തും, അമിറുൽ താമസിച്ചിരുന്ന വട്ടോളിപടിയിലെ വിട്ടിലും അന്വേഷണ സംഘം ഇയാളെ കൊണ്ടുപോയി അടുത്തു തന്നെ തെളിവെടുപ്പ് നടത്തും.

പ്രതി അമിറുളിനെയും കൊണ്ട് ഉടൻ തന്നെ തെളിവെടുപ്പുകൾ നടത്തുമെന്നു പൊലീസിന് വേണ്ടി ഹാജരായ അഡ്വ. നസീർ ബാവ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരിച്ചറിയൽ പരേഡ് പൂർണമായും പൂർത്തിയവാത്തതുകൊണ്ടാണ് ഇപ്പോഴും പ്രതിയുടെ മുഖം മറച്ചിരിക്കുന്നത് യെന്നും പ്രതിയെ മുഖം മറച്ചുകൊണ്ടായിരിക്കും തെളിവെടുപ്പുകൾ നടത്തുകയെന്നും അഭിഭാഷകൻ വ്യക്തമാക്കി. പ്രതിയെ തെളിവെടുപ്പിനായി കോടതിയിൽ നിന്ന് എത്തിക്കും എന്ന വാർത്ത കേട്ട് ജിഷയുടെ വീടിന്റെ പരിസരത്തും കുറച്ചു ആളുകൾ തടിച്ചു കൂടിയിരുന്നു.

അതിനിടെ അമീറിന്റെ സഹോദരൻ ബദ്‌റുൾ ഇസ്‌ളാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂരിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു ബദ്‌റുൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP