Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്

പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്

എരുമേലി: മണിമലയാറ്റിൽ പതിവു പോലെ കുളിച്ചുകയറിയതാണ് എരുമേലി പാടിക്കൽ അൻസിലിൻ. കുളിച്ചു കയറിയപ്പോൾ കടുത്ത തലവേദനതോന്നി. കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിച്ചുകയറിയ ആൻസിലിന്റെ മരണം നാടിന്റെ നൊമ്പരമായപ്പോൾ മരണ കാരണം അന്വേഷിച്ചവരാണ് ഞെട്ടിയത്. നാട്ടിലെല്ലാവരും ഭയപ്പെടേണ്ട ഭീതിമുഖത്താണ് തങ്ങളെന്ന ഞെട്ടിക്കുന്ന സത്യം. മണിമലയാറ്റിലെ കുളിക്കിടയിൽ ചെവിയിലൂടെയോ വായിലൂടെയോ മൂക്കിലൂടെയോ ശരീരത്തിൽ പ്രവേശിച്ച വെള്ളത്തിലുണ്ടായിരുന്ന അമീബയിൽനിന്നുണ്ടായ അണുബാധയാണ് പെട്ടെന്ന് ആൻസിലിന്റെ ജീവനെടുത്തത്. ലോകത്തുതന്നെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗമാണിത്.

വെള്ളത്തിൽനിന്നും ചെവിക്കുള്ളിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച അമീബിയയിലൂടെയുണ്ടായ മെനിഞ്ചോ എൻസഫലൈറ്റിസ് രോഗം മൂലമാണു മരണം സംഭവിച്ചതെന്ന മെഡിക്കൽ റിപ്പോർട്ട്. കേരളത്തിൽ ഇത് രണ്ടാമത്തെ മരണമാണ് ഈ രോഗ ബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം മുൻപ് ആലപ്പുഴയിൽ തോട്ടിൽ കുളിക്കുന്നതിനിടയിൽ അമീബ തലച്ചോറിൽ എത്തിയതിനെത്തുടർന്നു ഒരു കുട്ടി മരിച്ചിരുന്നു.

താപനില കൂടിയ വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യമുണ്ടാകുകയെന്ന് വിദഗ്ദ്ധർ പറയുന്നു. അന്തരീഷ വായുവിന്റെ ചൂടും വെള്ളത്തിലെ രാസമാറ്റവും ലവണവർധനവും വെള്ളത്തിലെ താപനില ഉയർത്തും. കക്കൂസ് മാലിന്യങ്ങൾ, രാസവിഷങ്ങൾ, ഇമാലിന്യങ്ങൾ എന്നിവ ജലത്തിൽ കലരുന്നതും അമീബയുടെ വർദ്ധനവിന് കാരണമാകുന്നതായാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ എരുമേലിയിലൂടെയൊഴുകുന്ന മണിമലയാറിന്റെ ദുരന്തസാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒട്ടേറെ കുടിവെള്ള വിതരണ പദ്ധതികളാണ് ഈ പുഴയിൽ പ്രവർത്തിക്കുന്നത്. ശാസ്ത്രീയമായ ശുദ്ധീകരണ പ്രവർത്തനങ്ങൾ ഈ കുടിവെള്ള വിതരണ പദ്ധതികളിലൊന്നും പ്രവർത്തിക്കുന്നില്ല. ഇത് പരിഹരിച്ചില്ലെങ്കിൽ നിരവധി ജീവനുകൾക്ക് ഇനിയും ഭീഷണിയുണ്ടാകും.

കേരളത്തിലെ മിക്ക ജലസ്രോതസുകളുടെയും അവസ്ഥ സമാനമാണ്. കക്കൂസ് മാലിന്യങ്ങളും രാസ മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ് ഇവയെല്ലാം ഇപ്പോഴുള്ളത്. അന്തരീക്ഷ വായുവിലെ ചൂടും വർദ്ധിക്കുകയാണ്. ഇനിയെങ്കിലും ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ വൻ ദുരന്തസാധ്യത മുന്നിൽ കണ്ടേ മതിയാകൂ.

കഴിഞ്ഞയിടെ മണിമലയാറിലെ കൊരട്ടിയിൽ ആയിരക്കണക്കിനു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയും കായൽപോളകളടിയുകയും ചെയ്തു. വെള്ളത്തിൽ ഓക്സിജന്റെ അളവ് താഴ്ന്നതിനാലാണ് ഇതെന്നാണ് സൂചന. ശബരിമല തീർത്ഥാടന കാലത്തു വൻതോതിൽ കക്കൂസ് മാലിന്യങ്ങൾ തോട്ടിലേക്കൊഴുക്കിയിരുന്നു. മാരക രോഗങ്ങൾ സൃഷ്ടിക്കുന്ന ലെഡ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ഗാഢലോഹങ്ങളടങ്ങിയ പൊടികളാണ് തീർത്ഥാടകർക്കു പേട്ടതുള്ളലിൽ ശരീരത്തു പൂശാൻ വിറ്റഴിക്കുന്നത്. കുളിക്കുമ്പോൾ ഇവ തോടുകളിലും നദിയിലുമടിയുന്നു. ഇവയെല്ലാമാണ് ഇവിടെ ദുരന്തത്തിന് കാരണം.

ടൗണിനടുത്ത് ഓരുങ്കൽകടവിലാണ് അൻസിൽ കുളിച്ചത്. തലവേദന കടുത്തതോടെ ദിവസങ്ങൾക്കുള്ളിൽ കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം മൂന്നിനാണ് കൊരട്ടി തടയണയിൽ അൻസിൽ കുളിച്ചത്. 13നാണ് അൻസിൽ ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്.

അമേരിക്കയുടെ മെറ്റ്സ്‌കേപ്പ് കണക്ക് പ്രകാരം അമീബിക് ഇൻഫെക്ഷൻ ബാധിച്ചവരിൽ അഞ്ചു പേർ മാത്രമാണ് ഇതുവരെ രക്ഷപെട്ടിട്ടുള്ളത്. രക്ഷപ്പെട്ടവരെല്ലാം ജീവച്ഛവമായ സ്ഥിതിയിലാണ്ുള്ളതെന്നും അൻസിലിനെ ചികിത്സിച്ച കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കൗമാരപ്രായക്കാരെ ആക്രമിക്കുന്ന് ഈ അമീബ പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്നാണ് അറിയപ്പെടുന്നത്.

തലച്ചോറിയിൽ എത്തിയാൽ ഉടൻ കോശങ്ങളെ നശിപ്പിച്ചാണ് ഈ അമീബ പ്രവർത്തനം തുടങ്ങുന്ന്ത്. തുടർന്ന് രക്തസ്രാവവും ഉണ്ടാകുകയും കടുത്ത പനിയെ തുടർന്ന് രോഗി കോമയിലാകുകയും ചെയ്യും. ഒരാഴ്ചയ്ക്കകം മരണം സംഭവിക്കുകയും ചെയ്യും. രോഗിയുടെ സ്പൈനൽ ഫൽയിഡ് ടെസ്റ്റിലൂടെ മാത്രമാണ് ഈ അമീബയെ കണ്ടെത്താൻ കഴിയുകയെന്നു ഡോക്ടർമാർ പറയുന്നു. ഇതിനുള്ള സംവിധാനം രാജ്യത്തു വളരെ കുറച്ച് ആശുപത്രികളിൽ മാത്രമാണ് നിലവിലുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP