Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിയിൽ നിൽക്കാൻ സ്ത്രീകൾ ആരെങ്കിലും വേണമെന്ന് പറഞ്ഞ് തന്ത്രമൊരുക്കി; യാത്രയ്ക്കിടെ കയ്യുറ എടുക്കാനെന്ന വ്യാജേനയെത്തി യുവതിയെ കടന്നുപിടിച്ചു; പീഡന വിവരം കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിന് ഇമെയിൽ അയച്ചു ഇരയായ യുവതി; കോവിഡ് രോഗിയുടെ ബന്ധു യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

ആശുപത്രിയിൽ നിൽക്കാൻ സ്ത്രീകൾ ആരെങ്കിലും വേണമെന്ന് പറഞ്ഞ് തന്ത്രമൊരുക്കി; യാത്രയ്ക്കിടെ കയ്യുറ എടുക്കാനെന്ന വ്യാജേനയെത്തി യുവതിയെ കടന്നുപിടിച്ചു; പീഡന വിവരം കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിന് ഇമെയിൽ അയച്ചു ഇരയായ യുവതി; കോവിഡ് രോഗിയുടെ ബന്ധു യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചവറ: ഈ കോവിഡ് കാലത്തും ആംബുലൻസ് ഡ്രൈവർമാരിൽ ചുരുക്കം ചിലരുടെ പെരുമാറ്റ എല്ലാ വിധത്തിലും ഞെട്ടിക്കുന്ന സംഭവമാണ്. ആറന്മുളിൽ ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിന് പുറമേ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. അബോധാവസ്ഥയിൽ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോയ രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി.

ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടൻ (34) ആണ് അറസ്റ്റിലായത്. ഈമാസം 3നു രാത്രി 11നു നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ടാണു തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയായിരുന്നു സംഭവം.

പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന, തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണു രോഗിയെ കൊണ്ടുപോയത്. രോഗിയെ വാഹനത്തിൽ കയറ്റിയപ്പോൾ ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴത്തെ സാഹചര്യത്തിലാണ് യുവതി കൂടി ആംബുലൻസിൽ കയറിയത്.

യാത്രയ്ക്കിടെയാണ് ആംബുലൻസ് ഡ്രൈവർ തനി സ്വഭാവം കാണിച്ചത്. കയ്യുറ എടുക്കുന്നതിനായി തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതിനിടെ അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. ഈ മരണത്തിന്റെ പശ്ചാത്തലത്തിൽ യുവതിക്ക് നേരിട്ട് പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി കൊടുക്കാൻ കഴിഞ്ഞില്ല.

ഇമെയിൽ വഴി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നൽകുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. സംഭവത്തിൽ യുവതിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

നേരത്തെ ആറന്മുളയിൽ ആംബുലൻസിൽ വെച്ച് കോവിഡ് ബാധിതയായ യുവതിയെ ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ റെക്കോർഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു വിചാരണ തുടങ്ങിയിട്ടുണ്ട്. 540 പേജുകളുള്ള കുറ്റപത്രം പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പൊലീസ് സമർപ്പിച്ചത്. ആംബുലൻസ് ഡ്രൈവറും കേസിലെ ഏക പ്രതിയുമായ നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

സംഭവം നടന്ന് 47-ാമത് ദിവസമാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 94 സാക്ഷികളാണ് ഉള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് കേരളത്തെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. കോവിഡ് പോസിറ്റീവായ 19 കാരിയെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ വിജനമായ പ്രദേശത്തു വെച്ച് അർധരാത്രിയായിരുന്നു പീഡനം നടന്നത്. അമ്മ ഉൾപ്പെടെയുള്ളവർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ബന്ധുവീട്ടിൽ കഴിയവെയാണു പെൺകുട്ടിയും കോവിഡ് പോസിറ്റീവായത്.

രാത്രി പത്തോടെ ആംബുലൻസിൽ കയറ്റിയെങ്കിലും 10 മിനിറ്റിനകം എത്താവുന്ന പന്തളത്തെ ആശുപത്രിയിലേക്കു പോയില്ല. അടൂർ ജനറൽ ആശുപത്രിയിൽ നിന്നു മറ്റൊരു ആംബുലൻസിൽ കയറ്റി. ഇതിലുണ്ടായിരുന്ന കോവിഡ് പോസിറ്റീവായ സ്ത്രീയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തേക്കു മടങ്ങുമ്പോഴായിരുന്നു പീഡനം. സ്ത്രീകളായ കോവിഡ് രോഗികൾക്കൊപ്പം ആംബുലൻസിൽ വനിതാ ആരോഗ്യ പ്രവർത്തകർ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP