Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ആദിത്യൻ ജീവിതത്തിലും മികച്ച നടൻ; തന്റെ മാതാപിതാക്കളുടെ മുന്നിലും നന്നായി അഭിനയിച്ചു; അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്; നിയമപരമായി മുന്നോട്ട്; തുറന്നു പറച്ചിലുമായി അമ്പിളി ദേവി

ആദിത്യൻ ജീവിതത്തിലും മികച്ച നടൻ; തന്റെ മാതാപിതാക്കളുടെ മുന്നിലും നന്നായി അഭിനയിച്ചു; അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്; നിയമപരമായി മുന്നോട്ട്; തുറന്നു പറച്ചിലുമായി അമ്പിളി ദേവി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സീരിയൽ താരങ്ങളായ അമ്പിളിദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങൾ നിയമ നടപടികളിലേക്കും നീങ്ങുന്നു. ആദിത്യന് എതിരായ നിയമ നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് അമ്പിളി ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടു പോകാനാണു തീരുമാനമെന്നും അവർ വ്യക്തമാക്കി.

ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി ആദിത്യൻ പീഡിപ്പിച്ചുവെന്ന് അമ്പളി ദേവി പറഞ്ഞു. ഇല്ലാത്തെ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു.

വിവാഹത്തിനു ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അഭിനയിച്ചു. മികച്ചൊരു നടനാണ്. തന്റെ മാതാപിതാക്കൾക്കു മുന്നിൽ പോലും നന്നായി അഭിനയിച്ചു. അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയതെന്നും അവർ പ്രതികരിച്ചു. വിവാഹത്തിനു ശേഷം ഞാൻ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തായ ഗ്രീഷ്മയുടെയും ഫോണും കോൾ രേഖകളും പരിശോധിക്കണം. ഇതിനായി കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ചതിനു വ്യക്തമായ മറുപടി തന്നേ പറ്റൂവെന്നും അമ്പിളി പറഞ്ഞു.

വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ മുന്നോട്ടെങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. തന്നെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നവർക്കു മറുപടിയില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറഞ്ഞാൽ ചിലർക്ക് അതൊന്നും വിശ്വാസം വരില്ല. ഈ ബന്ധം അബദ്ധമമായി എന്നു തോന്നുന്നുണ്ട്. ആദ്യ വിവാഹത്തെപ്പറ്റിയും ലിവിങ് ടുഗെതറിനെപ്പറ്റിയും മാത്രമേ അറിവുള്ളായിരുന്നു.- നടി പറഞ്ഞു.

ആദിത്യൻ ആത്മഹത്യക്ക് ശ്രമി സംഭവത്തിലും അമ്പിളി ദേവി പ്രതികരിച്ചു. ഈ ജനുവരിക്ക് ശേഷം അഞ്ച് തവണ ഇങ്ങനെ ആത്മഹത്യയ്ക്ക് അദ്ദേഹം ശ്രമിച്ചുവെന്നാണ് തനിക്ക്അറിയാവുന്നതെന്നാണ് അമ്പിളി വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യൻ ജയനെ കണ്ടെത്തിയത്. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമവും.

അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും കുടുംബപ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തയാണ്. ആദിത്യൻ ജയന്റെ ആരോഗ്യ നില പൂർണ്ണ തൃപ്തികരമാണ്. കൈഞരമ്പ് മുറിഞ്ഞ നിലയിൽ കാറിൽ കണ്ടെത്തിയ ആദിത്യൻ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. വൈകിട്ടു സ്വരാജ് റൗണ്ടിൽ നടുവിലാലിനു സമീപത്താണ് കണ്ടത്. കാറിനുള്ളിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നതു വഴിയാത്രക്കാരാണു കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയിൽ കണ്ടെത്തി. 10 ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടൻ ജയന്റെ സഹോദരപുത്രനാണ് ആദിത്യൻ.

ആദിത്യനു വഴിവിട്ട ബന്ധങ്ങളുണ്ടെന്നും താൻ അസ്വസ്ഥയാണെന്നും ഭാര്യ ഏതാനും സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇതു സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. തന്നെ തെറ്റിദ്ധരിച്ചതാണെന്ന് ആദിത്യൻ മറു കുറിപ്പിട്ടു. ആദിത്യൻ കഴിഞ്ഞ ദിവസം അമ്പിളീദേവിയുടെ വീട്ടിലെത്തി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

തൃശൂരിലെ ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലി, അമ്പിളി ദേവിയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങൾ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും വിവാഹമോചനം ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയെന്നും അമ്പിളി ദേവി ആരോപിച്ചിരുന്നു.ആദിത്യന്റെ പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു. അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ജയൻ പ്രതികരിച്ചത്. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടയിലുണ്ടായതെന്നും അത് വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും ആദിത്യൻ പറഞ്ഞിരുന്നു.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും മറുപടി നൽകിയിരുന്നു. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP