Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശരീരത്തിൽ പലയിടങ്ങളിലും തുളച്ച് ആഭരണങ്ങൾ അണിഞ്ഞ് യനോമമികൾ; ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ട ഗോത്രവർ​ഗക്കാരും കോവിഡ് ഭീഷണിയുടെ നിഴലിൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനത്തിലെത്തിയ സൈനികർ കണ്ട കാഴ്‌ച്ചകൾ ഇങ്ങനെ..

ശരീരത്തിൽ പലയിടങ്ങളിലും തുളച്ച് ആഭരണങ്ങൾ അണിഞ്ഞ് യനോമമികൾ; ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ട ഗോത്രവർ​ഗക്കാരും കോവിഡ് ഭീഷണിയുടെ നിഴലിൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനത്തിലെത്തിയ സൈനികർ കണ്ട കാഴ്‌ച്ചകൾ ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

സാവോപോളോ: ഒറ്റപ്പെട്ട ഗോത്രങ്ങളെ കൊറോണയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ബ്രസീൽ സൈനിക നടപടി ആരംഭിച്ചു. സൈന്യത്തിലെ ആരോ​ഗ്യവിഭാ​ഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന അവസാനത്തെ ഗോത്ര വിഭാ​ഗമായ യനോമമികളുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളും അതിനിടയിൽ സൈന്യം കണ്ട കാഴ്‌ച്ചകളും ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. 300-ലേറെ ഗോത്ര വിഭാഗങ്ങളിലായി എട്ട് ലക്ഷത്തിലേറെ ആദിവാസി ജനങ്ങളാണ് ബ്രസീലിലുള്ളത്. ആമസോൺ കാടുകളിൽ 27000 ഓളം യനോമമി ജനങ്ങളാണുള്ളത്. മുഖത്ത് ചായം തേക്കുന്നതും ശരീരത്തിൽ പലയിടങ്ങളിലും തുളച്ച് ആഭരണങ്ങൾ അണിയുന്നതുമാണ് ഇവരുടെ പ്രത്യേകത.

ബ്രസീലിൽ ജീവിക്കുന്ന ഒട്ടുമിക്ക തദ്ദേശീയ സമൂഹങ്ങൾക്കും അവരുടെ നിലനിൽപ്പിന് ഭീഷണിയായി കൊറോണ പിടിപെട്ടിരുന്നു. ഇത്തരം സമൂഹങ്ങൾക്ക് ആരോഗ്യപ്രവർത്തകരെയും പട്ടാളത്തിനെയും ഒന്നും അത്ര പരിചിതമല്ല. ഭീതിയോടെയാണ് ജനങ്ങൾ ആരോഗ്യപ്രവർത്തകരുടെയും മറ്റും ഇടപെടലുകളെ നോക്കിക്കാണുന്നത്. ബ്രസീലിലെ റൊറൈമ സംസ്ഥാനത്തെ ഓവാരിസ് മുനിസിപ്പാലിറ്റിയിലെ അഞ്ചാമത്തെ പ്രത്യേക അതിർത്തിയായ പ്ലാറ്റൂണിൽ കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്തിയിരുന്നു.

20-ാം നൂറ്റാണ്ട് വരെ യനോമമി വിഭാഗത്തിന് പുറം ലോകവുമായി തീരെ ബന്ധമുണ്ടായിരുന്നില്ല. 1970കളിൽ മീസിൽസ്, മേലറിയ തുടങ്ങിയ പകർച്ചവ്യാധികൾ ഈ ജനവിഭാഗങ്ങളെ പിടികൂടിയിരുന്നു. പുറത്തുനിന്നെത്തുന്ന രോഗങ്ങൾ പടരുന്നത് ആമസോൺ മഴക്കാടുകളിലെ ആദിവാസികളെ വലിയ അപകടത്തിലാക്കും. ലോകത്ത് മറ്റെല്ലാ ഭാഗത്തുമുള്ളവർ ഇത്തരം രോഗാണുക്കൾക്കെതിരെ നേടിയ പ്രതിരോധശേഷി ഇവിടത്തെ കാട്ടുമനുഷ്യർക്കുണ്ടാകില്ല.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ആമസോൺ വനാന്തരങ്ങളിൽ എത്തിയ സൈനികർ കണ്ട കാഴ്‌ച്ചകളിലൂടെ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP