Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചാബിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് ഏഴ് പേർ; വിഷമദ്യ ദുരന്തം അരങ്ങേറിയത് അമൃത്സർ, ബട്ടാല,തൻ തരൺ എന്നീവിടങ്ങളിൽ; കൂടുതൽ ആളുകൾ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചു; അനധികൃതമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അമരേന്തർ സിങ്

മറുനാടൻ ഡെസ്‌ക്‌

അമൃത്‌സർ: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് സംസ്ഥാന തലസ്ഥാനമായ അമൃത്സർ, ബട്ടാല,തൻതരൺ എന്നിവിടങ്ങളിൽ സംഭവം നടന്നത്. അമൃത്‌സറിൽ മാത്രം പതിനഞ്ച് പേർ മരിച്ചു.

വിഷമദ്യ ദുരന്തത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തേ ബൽവീർ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് മുച്ചൽ സ്വദേശിനിയായ ബൽവീന്ദർ കൗറിനെയാണ് പൊലീസ് ആദ്യം പിടികൂടിയത്. കേസ് എസ്എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും അന്വേഷിക്കുന്നുണ്ട്. ജൂൺ 29 ന് മുച്ചൽ, താഗ്ര ഗ്രാമങ്ങളിലാണ് വ്യാജമദ്യം കുടിച്ചതിനെ തുടർന്നുള്ള അഞ്ചുമരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂലൈ 30 ന് വൈകിട്ട് മുച്ചലിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ രണ്ടുപേർ മരിച്ചു. മുച്ചലിൽ തന്നെ മൂന്നുമരണങ്ങളും ബട്ടാല നഗരത്തിൽ രണ്ടുമരണങ്ങളും റിപ്പോർട്ട്ചെയ്തു.

ഇന്ന് ബട്ടാലയിൽ അഞ്ച് പേർ കൂടി മരണമടഞ്ഞു.ബട്ടാല സിവിൽ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. താരൺ തരണിലും സമാനരീതിയിൽ മരണങ്ങളുണ്ടായി. അമൃത്സർ റൂറലിലും 10 പേർ വിഷമദ്യം കഴിച്ച് മരിച്ചു. മരിച്ച നാല് പേരുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ഇതിന് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ.

ജലന്ധറിലെ ഡിവിഷണൽ കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് പൊലീസിന്റെയും മറ്റു വിദഗ്ധരുടെയും സഹായം സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധർ ഡെപ്യൂട്ടി കമ്മീഷണറും എക്‌സൈസ്, ടാക്‌സേഷൻ വകുപ്പ് കമ്മീഷണറും മൂന്ന് ജില്ലകളിലെ എസ്‌പിമാരും അന്വേഷണത്തിൽ പങ്കാളികളാകും. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ പറഞ്ഞു.അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താൻ വ്യാപകമായ റെയ്ഡിനും ഉത്തരവിട്ടു. അതേസമയം, ദുരന്തം എങ്ങനെ ഉണ്ടായി എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP