Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

വേശ്യ എന്ന വിളിയിൽ അപമാനിതയാകരുത്; സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അതും സ്നേഹമല്ല; അമേരിക്കയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ ഭർത്താവിനെ ന്യായീകരിക്കുന്നവർക്ക് മറുപടിയുമായി അമല പോൾ; സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കണമെന്നും താരം

വേശ്യ എന്ന വിളിയിൽ അപമാനിതയാകരുത്; സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അതും സ്നേഹമല്ല; അമേരിക്കയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ ഭർത്താവിനെ ന്യായീകരിക്കുന്നവർക്ക് മറുപടിയുമായി അമല പോൾ; സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കണമെന്നും താരം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം സ്വദേശിനിയായ നഴ്സ് മെറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളിയായ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ ന്യായീകരിച്ചും കൊല്ലപ്പെട്ട യുവതിയെ മോശക്കാരിയായി ചിത്രീകരിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ രം​ഗത്തെത്തിയത്. വാർത്തകൾ സമ​ഗ്രവും സത്യസന്ധവുമായി നൽകിയതിന്റെ പേരിൽ മറുനാടനെയും ആക്ഷേപിക്കാൻ ചിലർ ഇതിനെ ഉപയോ​ഗിച്ചു. മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് ഭർത്താവിന്റെ കുത്തേറ്റ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു യുവതി. എന്നാൽ, ഒരു സംഘം ആളുകൾ ഇതിന് പിന്നാലെ മെറിനെ പഴിച്ച് രം​ഗത്തെത്തി. സംഭവം ആദ്യം റിപ്പോർട്ട് ചെയ്തു എന്നതിന്റെ പേരിൽ മറുനാടൻ മലയാളിയെയും തെറിവിളിക്കാൻ സൈബർ ഇടങ്ങളിലെ കപട സദാചാരവാദികൾ മടിച്ചില്ല. കൊലചെയ്യപ്പെട്ട മെറിനെ അപമാനിച്ചും കൊലയാളിയെ അനുകൂലിച്ചും നടക്കുന്ന ചർച്ചകളെ കുറിച്ച് ഇപ്പോൾ ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി അമല പോൾ. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പോൾ കുറിക്കുന്നു.

സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. ‘സ്നേഹം കൊണ്ടല്ലേ’ എന്നു പറഞ്ഞവരെ ഓർമിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മെറിന്റെ മരണം ഭയപ്പെടുത്തുന്നുണ്ടെന്നും എന്നാൽ മരണവാർത്തകൾക്ക് താഴെ വന്ന കമന്റുകൾ കൂടുതൽ ഭയപ്പെടുത്തുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ചിലരുടെ കമന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അമലയുടെ കുറിപ്പിൽ നിന്നും..

‘മലയാളി നഴ്സ് ആയ മെറിൻ തന്റെ ഭർത്താവിനാൽ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 17 തവണയാണ് അയാൾ മെറിനെ കുത്തിയത്. കൂടാതെ വാഹനവും ഓടിച്ച് കയറ്റി. ആ കൊലപാതകത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. എന്നാൽ ഈ വാർത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നത്. സ്േനഹമുള്ള വയലൻസ് എന്നാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്. ടോക്സിക് ലൗവ്.

നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേയ്ക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമില്ലേ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവർ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്.

‘സ്നേഹിക്കുന്നു എന്ന പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അതും സ്നേഹമല്ല. വാക്കുകളേക്കാൾ പ്രവർത്തികളെ വിശ്വസിക്കുക. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ 'പറ്റി പോയ' അപകടമല്ല. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക.’–അമല കുറിക്കുന്നു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 തവണയാണ് ഫിലിപ്പ് മെറിനെ കുത്തിയത്. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടൻതന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടൽ മുറിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി മുറിവേൽപിച്ച നിലയിലായിരുന്നു. മിഷിഗനിലെ വിക്സനിൽ ജോലി ചെയ്യുന്ന നെവിൻ കോറൽ സ്പ്രിങ്സിൽ എത്തി ഹോട്ടലിൽ താമസിച്ചു. മെറിൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ കാർ പാർക്കിങ്ങിൽ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടിൽ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിൻ വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തു. മെറിൻ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് മയാമിയിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തിയെന്നാണ് വിവരം. കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു.

അതേസമയം, കൊല്ലപ്പെട്ട മെറിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി മെറിന്റെ പിതാവ് ജോയി വെളിപ്പെടുത്തി. കുറവിലങ്ങാട് സിഐ.ക്കാണ് പരാതി നൽകിയത്. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്നതരത്തിലുള്ള ചർച്ചകളാണ്. അസഭ്യവർഷവും ഉണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോയിയെ വിളിച്ച് അനുശോചനം അറിയിച്ചു. മോനിപ്പള്ളിയിലെ വീട്ടിലെത്തിയ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനമാണ് ചെന്നിത്തലയുടെ നിർദ്ദേശാനുസരണം പൊലീസിനുള്ള പരാതി തയ്യാറാക്കി നൽകിയത്.

കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്‌സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം രണ്ടിടത്തായിരുന്നു മെറിനും നെവിനും താമസം. ഫോണിലൂടെയും മറ്റും ഭീഷണികൾ സഹിക്കാതെ വന്നതോടെ മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്തു. ഇതിനു ശേഷവും പേടി തോന്നിയതു കൊണ്ടാകാം പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. വിവാഹ മോചനങ്ങൾ കൈകാര്യം ചെയ്യുന്ന അറ്റോർണിയുമായി ബന്ധപ്പെടാനാണു പൊലീസ് നിർദ്ദേശം നൽകിയത്.

      View this post on Instagram

Reposted from @aisootti Remember those people who tell you “It’s because of love”? “Sneham Kondalle?” Trigger warning: Toxic love, Victim blaming. A Malayali woman named Merin was murdered by her husband today in US- on the day she was moving out to another state and another life. He stabbed her 17 times and then ran over her with a car. The murder in itself is spine chilling. But what really froze my very soul were the comments under the news articles on Facebook. It resonated so much with yesterday’s discussions and videos. Snehamulla violence. Toxic love. I will say this again- Whatever it takes you, whatever you do- never return to a place that breaks you, hurts you or erases you. People will tell you ; it’s love, it’s how marriages are, it’s what is expected of you, everyone lives like this, adjust a little, compromise a little, ignore a little. Don’t. They will call you names. They will say you are a whore and insane and arrogant and a sinner. You are not. They will shame you for being strong and feminist and smart and well-read and motivated. Don’t be ashamed one . If anyone says they love you and continue doing things that hurt you; it is for eff-sakes NOT love. Always always trust actions over words. Trust the pain you feel over the words you hear. Repeated mistakes are not ‘patti poya’ accidents. If these accidents do not occur in public, to their friends and bosses- it is not accident. Get out. Get out. Get a lawyer who will not Mollywood Male Dialogue you. Call a friend. Call your family. Don’t teach your child Violence is how love is expressed.

A post shared by Amala Paul

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP