Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമലും ഭീമാ നാസറും പ്രണയം തുടങ്ങിയത് ഒരു കൊല്ലം മുമ്പ്; യുവതിയുടെ വീട്ടിൽ അറിഞ്ഞപ്പോൾ തന്നെ ഭീഷണിയും കല്ല്യാണാലോചനകളും തുടങ്ങി; ദേഹോപദ്രവവും സമർദ്ദവും താങ്ങാതെ വീടുവിട്ടിറങ്ങിയത് കാമുകനൊപ്പം പുതു ജീവിതം ലക്ഷ്യമിട്ട്; മകളുടെ 'ഇഷ്ടത്തെ' വകവരുത്താൻ പിറകെ കൂടി ബന്ധുക്കൾ; തൊടുപുഴയിലെ അമലിന് 'കെവിന്റെ ഗതി'യുണ്ടാകില്ലെന്ന് ഉറപ്പിച്ച് കോടതി; ഇഷ്ടങ്ങളെ തച്ചുടയ്ക്കാനിറങ്ങിയ 'ദുരഭിമാനത്തിന്റെ' ഇടുക്കി പതിപ്പ് ഇങ്ങനെ

അമലും ഭീമാ നാസറും പ്രണയം തുടങ്ങിയത് ഒരു കൊല്ലം മുമ്പ്; യുവതിയുടെ വീട്ടിൽ അറിഞ്ഞപ്പോൾ തന്നെ ഭീഷണിയും കല്ല്യാണാലോചനകളും തുടങ്ങി; ദേഹോപദ്രവവും സമർദ്ദവും താങ്ങാതെ വീടുവിട്ടിറങ്ങിയത് കാമുകനൊപ്പം പുതു ജീവിതം ലക്ഷ്യമിട്ട്; മകളുടെ 'ഇഷ്ടത്തെ' വകവരുത്താൻ പിറകെ കൂടി ബന്ധുക്കൾ; തൊടുപുഴയിലെ അമലിന് 'കെവിന്റെ ഗതി'യുണ്ടാകില്ലെന്ന് ഉറപ്പിച്ച് കോടതി; ഇഷ്ടങ്ങളെ തച്ചുടയ്ക്കാനിറങ്ങിയ 'ദുരഭിമാനത്തിന്റെ' ഇടുക്കി പതിപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി:  ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത് വെറുതെയായില്ല. കെവന്റെ ഗതി ഇനിയാർക്കും ഉണ്ടാകില്ലെന്ന ശുഭപ്രതീക്ഷയുമായി കോടതിയുടെ ഇടപെടൽ. കമിതാക്കളെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ചു ഇടുക്കി മജിസ്ട്രേറ്റ്. ഇന്നലെ രാത്രിയാണ് ചെറുതോട്ടുങ്കര സ്വദേശിയായ യുവാവിനെയും ചെലവ് സ്വദേശിയായ യുവതിയെയും കരിമണ്ണൂരിൽ എത്തിച്ചത്. ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകുമെന്ന് കരിമണ്ണൂർ പൊലീസ് അറിയിച്ചു. ഇതോടെ ഇവരുടെ പ്രണയത്തെ കോടതിയും സംവിധാനങ്ങും അംഗീകരിക്കുകയാണ്. ഇനി ആർക്കും ഇവരെ പിരിക്കാനാകില്ല. അപ്പോഴും വധൂവീട്ടുകാരുടെ ഭീഷണി ഡെമോക്ലസിന്റെ വാളുപോലെ യുവാവിന്റെ തലയ്ക്ക് മുകളിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് തൊടുപുഴ ചെറുതോട്ടിങ്കര സ്വദേശി അമൽ അജയനും, ചെലവ് സ്വദേശി ഭീമാ നാസറും ഒരുമിച്ച് ജീവിക്കുന്നതിനായി അമലിന്റെ പാലക്കാടുള്ള ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയത്. ഭീമയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ചെർപ്പുളശേരി പൊലീസ് കരിമണ്ണൂർ സ്റ്റേഷനിലേക്ക് കൈമാറി. പിന്നീട് ഇടുക്കി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി. ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യം മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കാനും കോടതി നിർദ്ദേശിച്ചു. അങ്ങനെ പൊലീസ് കാവലിൽ കുടുംബ ജീവിതം തുടങ്ങാനൊരുങ്ങുകയാണ് അമലും ബീമാ നാസറും.

ദുരഭിമാനക്കൊല ഭയന്നു കഴിയുന്ന യുവാവിനും യുവതിക്കും വീണ്ടും ഭീഷണിയെത്തിയതോടെയാണ് കെവിൻ സംഭവം വീണ്ടും ചർച്ചയായത്. സഹോദരിയെ കൊന്നുകളയുമെന്നു യുവതിയുടെ ബന്ധുക്കൾ ഇന്നലെയും വധഭീഷണി മുഴക്കിയെന്നു യുവാവിന്റെ അമ്മ പറഞ്ഞു. ഫേസ്‌ബുക് പോസ്റ്റിലൂടെയാണു ഭീഷണി പുറംലോകമറിഞ്ഞത്. കോട്ടയത്തു ദുരുഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഗതി തനിക്കുമുണ്ടാകുമെന്നാണു പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽനിന്നു അമൽ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇത് വൈറലാവുകയും ചെയ്തു.

ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു ചെർപ്പുളശേരിയിലെത്തിയ ഇവരെ ബന്ധുവാണു പൊലീസ് സ്റ്റേഷനിലെത്തിച്ചത്. യുവാവിന്റെ സുഹൃത്തുക്കൾക്കും വധഭീഷണി ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണു തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും വീടുവിട്ടിറങ്ങിയത്. അഭയംതേടിയെത്തിയത് യുവാവിന്റെ പാലക്കാടുള്ള അമ്മാവന്റെ വീട്ടിൽ. എന്നാൽ ഇരുവരും രണ്ടു മതത്തിൽ പെട്ടവരായതുകൊണ്ടും ബന്ധുക്കൾക്ക് അനിഷ്ടമുള്ളതുകൊണ്ടും അമ്മാവൻ ഇരുവരെയും ചെർപ്പുളശേരി പൊലീസിന് കൈമാറി.

പൊലീസ് സ്റ്റേഷനിൽവച്ച് യുവാവെഴുതിയ ഫേസ്‌ബുക് പോസ്റ്റിലാണു തനിക്കു വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാൻ യുവതിയുടെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുള്ളത്. പെൺകുട്ടിക്കു വീട്ടിൽ നിന്നുണ്ടായ പീഡനം സഹിക്കാതെയാണു വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകൾ വളഞ്ഞു. പൊലീസിനെ സ്വാധീനിക്കാൻ ശ്രമമുണ്ട് എന്നും അമലിന്റെ പോസ്റ്റിൽ പറയുന്നു. ഫോണിലൂടെ വധഭീഷണി സന്ദേശം കിട്ടിയതായി യുവാവിന്റെ സുഹൃത്തുക്കളും ആരോപിച്ചു.

അമലും ചെലവ് സ്വദേശിയായ ഭീമ നാസറും തമ്മിൽ ഒരു വർഷത്തിലേറെയായ് പ്രണയത്തിലായിരുന്നു. അന്യമതസ്ഥർ ആയതിനാലും സാമ്പത്തിക ചുറ്റുപാടിൽ ഏറെ വ്യത്യാസം ഉള്ളതു കൊണ്ടും എതിർപ്പുകളെത്തി. പ്രണയത്തെ വീട്ടുകാർ എതിർക്കുകയും ഭീമയെ മറ്റൊരു വിവാഹത്തിന് മാസങ്ങളായി നിർബന്ധിക്കാനും തുടങ്ങി. സമ്മർദ്ദങ്ങളും ദേഹോപദ്രവവും തുടർന്നപ്പോൾ ഇരുവരും വീട്ടിൽ നിന്നിറങ്ങി. ഇത് യുവതിയുടെ വീട്ടുകാർക്ക് ഉൾക്കൊള്ളനായില്ല. ഇതോടെയാണ് ഭീഷണിയെത്തിയത്. പൊലീസ് സ്‌റ്റേഷനിൽ എത്തിയ ശേഷം അമൽ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് കാര്യങ്ങൾ മാറ്റി മറിച്ചു.

നിലവിൽ ഞാനും ഭീമായും ചെറുപ്പളശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്.. എന്റെ വീടും സുഹൃത്തുക്കളെയും ഭീമയുടെ വീട്ടുകാരും ഗുണ്ടകളും ചേർന്ന് വളഞ്ഞിരിക്കുന്നു.. ഈ സ്റ്റേഷനിൽ ഉൾപ്പെടെ അവർ വലിയ സ്വാധിനം ചെലുത്തിയതായാണ് അറിയുന്നത്.. എന്നെയും അവളെയും വധിക്കുമെന്ന് ഉറപ്പാണ് എന്ന് പൊലീസ് ഉദയഗസ്ഥർ തന്നെ പറയുന്നു.. മരിക്കാൻ ഞങ്ങൾക്ക് ഭയമില്ലെന്ന് പറയുന്നില്ല.. ഭയമാണ് എന്ത് സംഭവിക്കുമെന്ന്, ഭയമാണ് ഇനി ജീവിക്കാൻ ആകുമോ എന്ന്.. മരണ മൊഴി നൽകാൻ സാധിക്കില്ല എന്ന് പൊലീസ് സ്റ്റേഷനിലെ അവസ്ഥ കൊണ്ട് തന്നെ ബോധ്യപ്പെട്ടിട് ഒണ്ട്.. ആയതിനാൽ എനിക്കൊ,ഭീമക്കോ,എന്റെ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഇത് ഞങ്ങളുടെ മരണ മൊഴിയായ് കണക്കാക്കണം.-എന്നായിരുന്നു അമൽ കുറിച്ചത്. ഈ പോസ്റ്റിന്റെ ശക്തയിലാണ് ഭീമയുടെ വീട്ടുകാർ തൽകാലം പിന്നോട്ട് പോകുന്നത്.

മകളെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനുള്ളിലും യുവതിയുടെ മാതാപിതാക്കൾ ബഹളമുണ്ടാക്കി. പിന്നീട് കരഞ്ഞു തളർന്ന ഇവരെ പൊലീസ് സ്റ്റേഷനിൽ നിന്നു മാറ്റി. അവർ ഇപ്പോഴും മകളുടെ പ്രണയത്തെ അംഗീകരിക്കാൻ തയ്യാറല്ല. അതുകൊണ്ട് തന്നെ അമലിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസും തിരിച്ചറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP