Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരുടെ കൈകളിലും കാലിലും പിടിച്ച് വലിക്കരുത്; പ്രായമായവരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ ബല പ്രയോഗം നടത്തരുത്; ഒരാൾക്കും നിസ്സാര പരിക്ക് പോലും ഉണ്ടാവാതെ ശ്രദ്ധിക്കണം; ഇത് ദേവാലയമാണ് അവർ വിശ്വാസികളും; നമ്മുടെ പ്രവർത്തികൾ സുതാര്യമായിരിക്കണം; ഇത് റെക്കോർഡ് ചെയ്ത് കോടതിക്ക് കൈമാറാനുള്ളത്; പിറവം പള്ളിയൊഴിപ്പിക്കലിൽ പൊലീസുകാർക്ക് എസ്‌പി നൽകിയ നിർദ്ദേശങ്ങൾ ഇങ്ങനെ  

ആരുടെ കൈകളിലും കാലിലും പിടിച്ച് വലിക്കരുത്; പ്രായമായവരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ ബല പ്രയോഗം നടത്തരുത്; ഒരാൾക്കും നിസ്സാര പരിക്ക് പോലും ഉണ്ടാവാതെ ശ്രദ്ധിക്കണം; ഇത് ദേവാലയമാണ് അവർ വിശ്വാസികളും; നമ്മുടെ പ്രവർത്തികൾ സുതാര്യമായിരിക്കണം; ഇത് റെക്കോർഡ് ചെയ്ത് കോടതിക്ക് കൈമാറാനുള്ളത്; പിറവം പള്ളിയൊഴിപ്പിക്കലിൽ പൊലീസുകാർക്ക് എസ്‌പി നൽകിയ നിർദ്ദേശങ്ങൾ ഇങ്ങനെ   

പ്രകാശ് ചന്ദ്രശേഖർ

പിറവം; ആരുടെ കൈകളിലും കാലിലും പിടിച്ച് വലിക്കരുത്. പ്രായമായവരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ ബല പ്രയോഗം നടത്തരുത്. പ്രകോപനമോ ചെറുത്തുനിൽപോ ഉണ്ടായാൽ പോലും അവരെ വേദനിപ്പിക്കരുത്. ഒരാൾക്കും നിസ്സാര പരിക്ക് പോലും ഉണ്ടാവാതെ ശ്രദ്ധിക്കണം. അവരും നമ്മുടെ സഹോദരങ്ങളാണ്. ഇത് ദേവാലയമാണ് അവർ വിശ്വാസികളും. നമ്മുടെ പ്രവർത്തികൾ സുതാര്യമായിരിക്കണം.ഇത് റെക്കോർഡ് ചെയ്ത് കോടതിക്ക് കൈമാറാനുള്ളതാണ്.കേരള പൊലീസിന് ഏറെ പ്രശംസ നേടിക്കൊടുത്ത പിറവത്തെ പള്ളിയൊഴിപ്പിക്കലിന് നിമിഷങ്ങൾക്ക് മുമ്പ് ആലുവ റൂറൽ എസ് പി കാർത്തിക് വനിത പൊലീസ് അടക്കമുള്ളവർക്ക് നൽകിയ അറിയിപ്പ് ഇതായിരുന്നു.ഓരോ ഗ്രൂപ്പുകളായി പൊലീസുകാരെ വിളിച്ച് നിർത്തിയാണ് എസ് പി ഇത്തരത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. 

കാര്യങ്ങൾ നിയന്ത്രിക്കാൻ എസ്‌പി തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.700ൽപ്പരം പൊലീസുകാരണ് ഇന്നലെ പള്ളിയിലെ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരുന്നത്. ഇവരെല്ലാവരും എസ്‌പിയുടെ നിർദ്ദേശം ശിരസാവഹിച്ചതിന്റെ ഫലമാണ് ഇന്നലെ പിറവം പള്ളിയിൽ രക്തച്ചൊരിച്ചിലോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ലാതെ നടപടി പൂർത്തിയാക്കാൻ ജില്ലാഭരണകൂടത്തിന് സാഹയകമായത്. ഒഴിപ്പിക്കലിന്റെ നിർണ്ണായ ഘട്ടത്തിൽ കളക്ടർ എസ് സുഹാസിന്റെ രംഗപ്രവേശവും അനുനയതന്ത്രവും പൊലീസിന്റെ നീക്കത്തിന് കരുത്ത് പകർന്നു. പൂട്ടിയിരുന്ന ഗെയ്റ്റ് തുറക്കുന്നതിന് ഫയർഫോഴ്സിന്റെ ഹൈഡ്രോളിക് കട്ടർ എത്തിച്ചിരുന്നു.നിമിഷനേരം കൊണ്ട് താഴുകളും ചങ്ങലകളും പൊട്ടിച്ചുമാറ്റി.എന്നിട്ടും ഗെയ്റ്റ് തുറക്കാൻ പിന്നെയും പൊലീസിന് നല്ല കായിക അധ്വാനം വേണ്ടി വന്നു. ഗെയ്റ്റിന്റെ ഇരുവശത്തേയ്ക്കുമുള്ള പാളികൾ തുറന്നപ്പോഴേയ്ക്കും വിശ്വാസികൾ തമ്പടിച്ചിരുന്ന പന്തലിൽ നിന്നും കൂട്ടനിലവിളി ഉയർന്നു.

കാലുപിടിക്കാം സാറെ ..ഞങ്ങളെ രക്ഷിക്കണം...ഞങ്ങൾക്ക് പോകാൻ വേറെ ഇടമില്ല സാറെ..ചത്താൽ കുഴിച്ചിടാൻ പോലും ഇടമില്ലസാറെ എന്നു പറഞ്ഞ് നിലവിളിക്കുന്നരേയും മുകളിലേയ്ക്ക് കൈകൾ ഉയർത്തി യേശുവെ ..ഞങ്ങളെ രക്ഷിക്കണേ ..ഇവർക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്നും പറഞ്ഞ് പ്രാർത്ഥിക്കുന്നവരെയും ഇവർക്കിടയിൽ കാണാമായിരുന്നു.ഈ അവസരത്തിൽ തൽക്കാലം നമുക്ക് നിർത്താം ..അവർക്ക് അരമണിക്കൂർ കൊടുക്കാം അവർ ആലോചിക്കട്ടെ ..എന്ന് എസ് പി മൈക്കിലൂടെ അറിയിച്ചു.ഇത് കേട്ട് ഉദ്യോഗസ്ഥർ തൽക്കാലം പിന്മാറി.പിടിവലിക്കിടയിൽ മുറിച്ചുമാറ്റിയ ഗെയ്റ്റിനോട് ബന്ധിച്ചിരുന്ന പൈപ്പിന്റെ അഗ്രംകൊണ്ട് പൊലീസുകാരിൽ ഒരാളുടെ കൈത്തണ്ടയിൽ മുറിവേൽക്കുകയും ചെയ്തു.

ഇതിന് പിന്നാലെ പള്ളിക്കവാടത്തിൽ ഒരുക്കിയിരുന്ന പന്തലിൽ കേന്ദ്രീകരിച്ചിരുന്ന വിശ്വാസികളും വൈദീകരും ഉച്ചത്തിൽ പ്രാർത്ഥന ഗീതങ്ങൾ ആലപിക്കാൻ തുടങ്ങി.ഇതിനിടയിൽത്തന്നെ മെത്രപ്പോലൂത്തമാർ തമ്മിൽ കൂടിയാലോചിക്കുന്നതു കാണാമായിരുന്നു. ഏതാണ്ട് അരമണിക്കൂർ പിന്നിട്ടതോടെ പൊലീസ് വീണ്ടും സംഘടിച്ചെത്തി നടപടികൾ ശക്തമാക്കി.പിന്നീട് അറസ്റ്റ് നടപടികൾ.എടുത്ത് പൊക്കി കൊണ്ടുപോകേണ്ടി വന്നത് ചുരുക്കം ചിലരെ മാത്രം.മെത്രപ്പൊലീത്തമാർ കൈകോർത്ത് മുന്നിൽ അണി നിരന്ന് അറസ്റ്റ് വരിച്ചു.പിന്നാലെ വൈദീകരും വിശ്വാസികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP