Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രാത്രി വീട് വിട്ടിറങ്ങി; പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് സന്ദേശം അയച്ച് ഭാര്യ; മൊബൈൽ ലൊക്കേഷൻ കണ്ടെത്തി പൊലീസ് എത്തുമ്പോൾ കണ്ടത് പാലത്തിൽ ചാടാൻ നിൽക്കുന്ന ഭർത്താവിനെ; പൊലീസ് ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചു

കുടംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രാത്രി വീട് വിട്ടിറങ്ങി; പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് സന്ദേശം അയച്ച് ഭാര്യ; മൊബൈൽ ലൊക്കേഷൻ കണ്ടെത്തി പൊലീസ് എത്തുമ്പോൾ കണ്ടത് പാലത്തിൽ ചാടാൻ നിൽക്കുന്ന ഭർത്താവിനെ; പൊലീസ് ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചു

പ്രകാശ് ചന്ദ്രശേഖർ

ആലുവ: പൊലീസിന്റെ സമയോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽനിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണ് റൂറൽ പൊലീസ് രക്ഷകനായത്. പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ യുവാവ് കുടംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ട് ഇറങ്ങുകയായിരുന്നു. യുവാവിന്റെ ഭാര്യ പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിവരമറിയിച്ചു.

തുടർന്ന് എമർജൻസി റെസ്‌പോൺസ് സെന്ററിൽ നിന്നും ആലുവ കൺടോൾ റൂമിലേക്ക് വിവരം കൈമാറി. കൺടോൾ റൂമിൽ നിന്നും യുവാവിനെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. ഉടനെ ഇയാളുടെ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും സ്ഥലം മാർത്താണ്ഡ വർമ്മ പാലമാണെന്ന് മനസിലാക്കി. യുവാവ് നിൽക്കുന്ന സ്ഥലത്തെ ക്യാമറയിൽ നിന്നുള്ള ദൃശ്യം കൺടോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തിൽ കാണുകയും, അത് പരിശോധിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് സംഘം മഫ്തിയിൽ അവിടേക്ക് കുതിച്ചു. ഈ സമയം കൺടോൾ റൂമിലുള്ള ഉദ്യോഗസ്ഥൻ യുവാവുമായി സംസാരം തുടർന്നുകൊണ്ടിരുന്നു. അൽപ്പം അകലെ വാഹനം നിർത്തിയിട്ട ശേഷം ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം യുവാവിനെ സമീപിച്ച് രക്ഷിച്ച് കൊണ്ടുവരികയായിരുന്നു. ആലുവ സ്റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു.

എസ്‌ഐ കെ.കെ ബഷീർ, എസ്.സി.പി.ഒ മാരായ നസീബ്, എ.കെ.ജിജിമോൻ., പ്രശാന്ത്.കെ.ദാമോദരൻ സി.പി.ഒ അരവിന്ദ് വിജയൻ, സി.ഷിബു, കെ.എസ്.സഫീർ എന്നിവരാണ് ഡൂട്ടിയിൽ ഉണ്ടായിരുന്നത്. യുവാവിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP