Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിന്റെ സാധനം ഞാൻ ചെത്തുമെടാ.... കല്യാണം ആലോചിക്കാനാണോ സ്റ്റേഷനിലേക്ക് വന്നത്; ഉസ്മാനെ മർദ്ദിച്ച് കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് എത്തിയ ബന്ധുക്കൾക്ക് നേരെയും സസ്‌പെൻഷനിലായ പൊലീസുകാരുടെ അഴിഞ്ഞാട്ടം; നോമ്പ് തുറക്കാൻ പോലും സമ്മതിക്കാതെ അക്രമത്തിന് മുന്നിട്ട് നിന്നത് മുസ്ലിം നാമധാരികളായ പൊലീസുകാർ; എംഎൽഎയുടെയും തന്റെയും ഉമ്മാക്ക് തെറി പറഞ്ഞ സംഭവം വിവരിച്ച് ഉസ്മാന്റെ ബന്ധു ഇബ്രാഹിം അലിയാർ മറുനാടനോട്

നിന്റെ സാധനം ഞാൻ ചെത്തുമെടാ.... കല്യാണം ആലോചിക്കാനാണോ സ്റ്റേഷനിലേക്ക് വന്നത്; ഉസ്മാനെ മർദ്ദിച്ച് കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് എത്തിയ ബന്ധുക്കൾക്ക് നേരെയും സസ്‌പെൻഷനിലായ പൊലീസുകാരുടെ അഴിഞ്ഞാട്ടം; നോമ്പ് തുറക്കാൻ പോലും സമ്മതിക്കാതെ അക്രമത്തിന് മുന്നിട്ട് നിന്നത് മുസ്ലിം നാമധാരികളായ പൊലീസുകാർ; എംഎൽഎയുടെയും തന്റെയും ഉമ്മാക്ക് തെറി പറഞ്ഞ സംഭവം വിവരിച്ച് ഉസ്മാന്റെ ബന്ധു ഇബ്രാഹിം അലിയാർ മറുനാടനോട്

പീയൂഷ് ആർ

കൊച്ചി: യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത പൊലീസുകാർ സ്റ്റേഷനിൽ വച്ച് ഉസ്മാനോട് പെരുമാറിയത് കരുണയില്ലാത്ത വിധം. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളോടും ഇവർ മോശമായാണ് പെരുമാറിയത് എന്ന് ഉസ്മാന്റെ അടുത്ത ബന്ധു ഇബ്രാഹിം അലിയാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഉസ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നറിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന നാലു പൊലീസുകാർ വളരെ മോശമായിട്ടാണ് പെരുമാറിയത്. എന്റെ ഉമ്മാക്കും എംഎ‍ൽഎയുടെ ഉമ്മാക്കും വിളിച്ച് അസഭ്യ വാക്കുകൾ ചൊരിയുകയായിരുന്നു. സലീം എന്ന പൊലീസുകാരൻ പറഞ്ഞത് നിന്റെ സാധനം ഞങ്ങൾ ചെത്തുമെന്നാണ്. പൊലീസ് സ്റ്റേഷനിൽ എന്തുവാടാ കല്യാണം ആലോചിക്കാൻ വന്നതാണോ എന്ന് ജമാൽ എന്ന പൊലീസുകാരന്റെ കമന്റും.

ഉസ്മാനെ വിട്ടുകിട്ടണം എന്ന് പ്രതിഷേധിച്ചപ്പോൾ ജലീൽ എന്നയാൾ പറഞ്ഞത് നീയൊക്കെ ഇനി ഗൾഫിൽ പോകുന്നത് എനിക്കൊന്ന് കാണണം എന്നായിരുന്നു. നീ ഇവിടെയുള്ളതല്ലേ ഞാൻ എടുത്തോളാം എന്ന് ഷഹീർ എന്ന പൊലീസുകാരനും പറഞ്ഞു. കൂടാതെ പലതരം ഭീഷണികളും ഇവർ മുഴക്കി എന്ന് ഇബ്രാഹിം അലിയാർ പറഞ്ഞു. ഒരു പൊലീസ് സ്റ്റേഷനിൽ നിന്നും ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച് ഒരു പരാതി കൂടി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകുമെന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു.

മർദ്ദനമേറ്റ് മുഖത്ത് ഗുരുതരമായി മർദ്ദനമേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്കായി നാലുമണിയോടെ ഉസ്മാനെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് മണിക്കൂർ നീളുന്ന ശസ്ത്രക്രിയക്ക് രാജ ഗിരി ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ട്ടർ മാരാണ് മേൽനോട്ടം വഹിക്കുന്നത്. അതേസമയം എടത്തല പൊലീസ് സ്റ്റേഷൻ എസ്‌ഐ അരുണിന്് ഇതിൽ യാതൊരു പങ്കുമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലും എസ്‌ഐയുടെ നിരപരാധിത്വം പരാമർശിച്ചിട്ടുണ്ട്. ഡി.വൈ.എസ്‌പിക്ക് നൽകിയ മൊഴിയിൽ എസ്‌ഐ സ്റ്റേഷനിലെ ചില പൊലീസുകാർ അവർക്ക് തോന്നുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്.

ഇടിയേറ്റ് ഉസ്മാന്റെ കവിളിലെ എല്ല് പൊട്ടി ഉള്ളിലേക്ക് പോയി. താടിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഉസ്മാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പൊലീസുകാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് അതിക്രമത്തിന് ദൃക്‌സാക്ഷികളായവർ പറഞ്ഞു. കണ്ണിൽ ചോരയില്ലാത്ത വിധമുള്ള ഈ കാടത്തം സ്ഥിരീകരിച്ച് ഉറപ്പിക്കും ആശൂപത്രിയിൽ എത്തിച്ചയുടൻ തയ്യാറാക്കിയ പരുക്കുകളുടെ സാക്ഷ്യപത്രം. ഇടതു വശത്ത് മൂക്കിനോട് ചേർന്ന കവിളിലെ എല്ല് പൊട്ടി ഉള്ളിലേക്ക് പോയിരിക്കുന്നു. സാധാരണ നിലയിലുള്ള ഒരു ഇടി കൊണ്ടും ഉണ്ടാകാൻ ഇടയില്ലാത്തതാണ് ഇത്.

ശസ്ത്രക്രിയ കൊണ്ടും ഇത് ഇനി പൂർവസ്ഥിതിയിൽ ആക്കാനാകുമോയെന്ന് ഉറപ്പില്ല. കണ്ണിന്റെ കാഴ്ചയെ ബാധിക്കാം. ഉള്ളിൽ വെള്ളവും മറ്റും കെട്ടിനിന്നാൽ ഭാവിയിൽ മൂക്കിന്റെ പ്രവർത്തനത്തെയും ബാധിക്കാം. പുറമെ താടിയെല്ലിന്റെ ഭാഗത്തും പരുക്കുണ്ട്. നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മുഖത്തെ പരുക്ക് ഗൗരവം ഉള്ളതിനാൽ അതിന്റെ ശസ്ത്രക്രിയക്ക് ശേഷമേ കൂടുതൽ പരിശോധനകൾ നടക്കൂ.

പരുക്കുകൾ ഈ വിധമാണെന്ന് വ്യക്തമായായതോടെയാണ് പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിതതരായത്. ചികിത്സ പോലും ഒഴിവാക്കി നേരെ ജയിലിൽ അയക്കാനായിരുന്നു ചൊവാഴ്ച രാത്രിയിലെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP