Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മാധ്യമങ്ങൾക്ക് പരസ്യ ഇനത്തിൽ കോടികൾ എറിഞ്ഞു കൊടുത്താൽ ഏതു വിഷ വസ്തുവും അമൃത് പോലെ വിൽക്കാമെന്ന് വീണ്ടും തെളിയിച്ച സംഭവം; അൽഷിഫ പൂട്ടിയതോടെ ഇനി പരസ്യം ഇല്ലെന്നുറപ്പായ പത്രങ്ങളും ചാനലുകളും കടമ നിറവേറ്റാൻ വാർത്തകൾ നൽകി

മാധ്യമങ്ങൾക്ക് പരസ്യ ഇനത്തിൽ കോടികൾ എറിഞ്ഞു കൊടുത്താൽ ഏതു വിഷ വസ്തുവും അമൃത് പോലെ വിൽക്കാമെന്ന് വീണ്ടും തെളിയിച്ച സംഭവം; അൽഷിഫ പൂട്ടിയതോടെ ഇനി പരസ്യം ഇല്ലെന്നുറപ്പായ പത്രങ്ങളും ചാനലുകളും കടമ നിറവേറ്റാൻ വാർത്തകൾ നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏതു കൊടിയ വിഷയവും മാധ്യമങ്ങൾക്ക് പരസ്യം നൽകിയാൽ ഈ നാട്ടിൽ വിൽക്കാം എന്നതാണ് സ്ഥിതി. പരസ്യത്തുക വർദ്ധിക്കുന്നത് അനുസരിച്ച് തട്ടിപ്പുകാർ അതിന്റെ വീര്യവും കൂട്ടും. ഒരക്ഷരം ഒരു മാധ്യമവും എഴുതില്ല. അതുകൊണ്ട് തന്നെ വാങ്ങി പൊലീസും അധികൃതരും അവർക്ക് കൂട്ടു നിൽക്കും. കാൽ നൂറ്റാണ്ട് മുൻപ് തുടങ്ങിയ ആടു മാഞ്ചിയും ആയിരുന്നു ഇതിന്റെ ആരംഭം. ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റി മുതൽ ആയുർവേദത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ വരെ ഇപ്പോഴും നിർബാധം തുടരുന്നു.

അത്തരമൊരു സംരംഭം ആയിരുന്നു പൈൽസിനു ചികിത്സ നൽകുന്നു എന്ന പേരിൽ നടത്തിയിരുന്നു അൽഷിഫ ആശുപത്രി തട്ടിപ്പ്. വ്യാജ ബിരുദവും പേറി കൊച്ചി നഗരത്തിൽ ആശുപത്രി തുറന്നു ചാനലുകൾ പരസ്യം ഒഴുക്കി ഉടമയായ ഷാജഹാൻ കൊയ്തത് കോടികളാണ്. അനേകം പേർ ഈ സ്ഥാപനത്തിന്റെ തട്ടിപ്പിന് ഇരകളായി. ഒടുവിൽ സംഭവം പുറത്തായതോടെ അറസ്റ്റ് ഭയന്ന് സ്ഥാപന ഉടമ ആശുപത്രി പൂട്ടി സ്ഥലം വിട്ടതോടെ പണം വാങ്ങിയ ചമ്മൽ മാറാതെ ചെറിയൊരു വാർത്ത നൽകി ചാനലുകളും പത്രങ്ങളും മുഖം രക്ഷിക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു ചികിൽസ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് അൽഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് അഹമ്മദിനെ പുറത്താക്കിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചതോടെയാണ് വാർത്ത എല്ലാ മാധ്യമങ്ങളും നൽകിയത്.

Stories you may Like

ഷാജഹാനെതിരെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിലും ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു. വിവാദങ്ങളെത്തുടർന്ന് ഇടപ്പള്ളിയിലെ ആശുപത്രി അടച്ചുപൂട്ടിയതായി മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽനിന്ന് ഷാജഹാൻ എടുത്ത എംഡി ബിരുദവും 1987ൽ എടുത്ത ഹോമിയോ ഡിപ്ലോമയും സംശയകരമാണെന്ന് ഐഎംഎ കരുതുന്നു. വിദേശത്തു ബിരുദം പൂർത്തിയാക്കിയവർ ഇന്ത്യയിലെ പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ഷാജഹാൻ പാലിച്ചിട്ടില്ലെന്നും ഐഎംഎ അറിയിച്ചു. അൽഷിഫയ്‌ക്കെതിരെ നിരവധി പരാതികൾ പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ പരസ്യം നൽകുന്നതിനാൽ അതൊന്നും ആർക്കും വാർത്തയായില്ല. ഇതോടെയാണ് ഐഎംഎ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പരാതിക്കാർ ശ്രമം തുടങ്ങിയത്. കള്ളക്കളിയിൽ ഐഎംഎ സംശയം പ്രകടിപ്പിച്ചപ്പോൾ ഏവരും വാർത്ത നൽകി. അൽഷിഫയുടെ പരസ്യം ആഘോഷമാക്കിയവരാണ് ഇപ്പോൾ തട്ടിപ്പിന്റെ വാർത്തയും നൽകുന്നത്.

പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകിയാണ് അൽഷിഫ രോഗികളെ ആകർഷിച്ചത്. അതുകൊണ്ട് തന്നെ തട്ടിപ്പിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്നാണ് വിലിയിരുത്തൽ. വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇവർ രോഗികളെ വഞ്ചിക്കുന്നത്. സംശയ നിഴിലിലുള്ള ആയുർവേദ സ്ഥാപങ്ങൾ പിന്തുടരുന്ന വിജയമാതൃകയാണ് അൽഷിഫയും പിന്തുടർന്നത്. എന്നാൽ കിട്ടിയ പരാതി ഐഎംഎ ഗൗരവത്തോടെ എടുത്തപ്പോൾ എല്ലാം പുറത്തായി. ഇപ്പോഴും അൽഷിഫ ന്യായങ്ങൾ പലത് പറയുന്നുണ്ട്. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ നീക്കവുമുണ്ട്. ഈ വാർത്തയുടെ ഫോളോ അപ്പ് നൽകാതെ അൽഷിഫയെ രക്ഷിക്കാനുള്ള നീക്കവും സജീവമാണ്.

യോഗ്യതകളൊന്നുമില്ലാതെ, വ്യാജഡിഗ്രി കാണിച്ച് ഓപ്പറേഷനുകൾ ഉൾപ്പെടെ ചെയ്യുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഡോ ഷാജഹാനെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് െഎ.എം.എ. ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിലും ഷാജഹാൻ സംശയാസ്?പദമായ രേഖകൾ സമർപ്പിച്ചുവെന്നാണ് സംഘടന കണ്ടെത്തിയിരിക്കുന്നത്. രോഗികളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഐ.എം.എ. അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിൽ ഡോ. ഷാജഹാൻ ഒരേ കാലയളവിൽ ബിരുദാനന്തര ബിരുദ പഠനവും ഹൗസ് സർജൻസിയും ചെയ്തു എന്ന രേഖ സംശയാസ്പദമാണെന്ന് കണ്ടെത്തി. 1992-ൽ എസ്.എസ്.എൽ.സി പാസായതായി റഷ്യയിലെ മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച രേഖയിലും 1987-ൽ ഹോമിയോ ബിരുദം നേടിയതായി ഹോമിയോ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രേഖയിലും പ്രതിപാദിച്ചിരിക്കുന്നത് സംശയകരമാണെന്നും ഐ.എം.എ. വ്യക്തമാക്കി. അതിനാൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോടും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഐ.എം.എ. ആവശ്യപ്പെട്ടു. .

ഇടപ്പള്ളിയിലെ അൽ ഷിഫ ആശുപത്രി പൂട്ടുന്നതായി ഉടമ ഷാജഹാൻ യൂസഫ് സാഹിബ് അറിയിച്ചു. പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്കു മാത്രമായി പ്രത്യേകം ചികിത്സയായിരുന്നു ഇവിടെ നടന്നിരുന്നത്. വിദേശികളടക്കം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ആശുപത്രിക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് പൂട്ടുന്നതെന്ന് ഷാജഹാൻ പറഞ്ഞു. പിരിച്ചുവിട്ട ചില ജീവനക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരം ബിജെപി., യുവമോർച്ച സംഘടനകൾ ഏറ്റെടുക്കുകയും ആശുപത്രിക്കു മുന്നിൽ സത്യാഗ്രഹം നടത്തുകയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതൊന്നും ഒരു മാധ്യമവും വാർത്തയാക്കിയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP