Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഈ ഡാമിൽ കോൺക്രീറ്റില്ല... ഇത് സുർക്കി ഡാം... ഇതു പൊട്ടുമെന്ന് ഉറപ്പ്; 35 ലക്ഷം മലയാളികൾ മരിക്കും; അഞ്ചു ജില്ലകൾ ഇല്ലാതാകും; ഞാൻ എല്ലാവരുടേയും കാൽ തൊട്ട് വന്ദിക്കാം.. അപേക്ഷയാണ്.. പുതിയ ഡാം വേണം; വെള്ളവും മീനും വൈദ്യുതിയും തമിഴ്‌നാട് എടുത്തോട്ടേ; മുല്ലപ്പെരിയാറിൽ രാജ്യസഭയിൽ കത്തി കയറി കണ്ണന്താനം

ഈ ഡാമിൽ കോൺക്രീറ്റില്ല... ഇത് സുർക്കി ഡാം... ഇതു പൊട്ടുമെന്ന് ഉറപ്പ്; 35 ലക്ഷം മലയാളികൾ മരിക്കും; അഞ്ചു ജില്ലകൾ ഇല്ലാതാകും; ഞാൻ എല്ലാവരുടേയും കാൽ തൊട്ട് വന്ദിക്കാം.. അപേക്ഷയാണ്.. പുതിയ ഡാം വേണം; വെള്ളവും മീനും വൈദ്യുതിയും തമിഴ്‌നാട് എടുത്തോട്ടേ; മുല്ലപ്പെരിയാറിൽ രാജ്യസഭയിൽ കത്തി കയറി കണ്ണന്താനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ ഒരു മലയാളി ഇതിന് അപ്പുറം അപേക്ഷാ സ്വരത്തിൽ യാചിച്ചിട്ടില്ല. മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ ആവശ്യപ്പെട്ടത് വികാര നിർഭര രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കേരളത്തിലെ ജനങ്ങൾ വലിയ ആശങ്കയോടെയാണ് കഴിയുന്നതെന്നും ഡാമിന് അപകടം സംഭവിച്ചാൽ വലിയ ദുരന്തമാകുമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഈ വീഡിയോ വൈറലാണ്. സംഘിയാണെന്ന് കണ്ണന്താനത്തെ കളിയാക്കിയ മലയാളികൾ പോലും ഇന്ന് കണ്ണന്താനത്തിന് വേണ്ടി കൈയടിക്കുന്നു. തെറ്റുപറ്റിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസംഗത്തിന് താഴെ കമന്റിടുന്നു.

അത്രയും വികാരമാണ് രാജ്യസഭയിൽ കണ്ണന്താനം നടത്തിയത്. കാലു തൊട്ട് വന്ദിച്ച് ഓരോരുത്തരോടും അഭ്യർത്ഥിക്കാൻ ഞാൻ തയ്യാറാണ്. ഞങ്ങൾ പുതിയ ഡാം നിർമ്മിക്കാം. നിങ്ങൾ വെള്ളം കൊണ്ടു പോകൂ. മീൻ പിടിക്കൂ. വൈദ്യുതി ഉണ്ടാക്കൂ.. 35 ലക്ഷം ജീവൻ മാത്രം ഞങ്ങൾക്ക് മതി-രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗം തെളിവുകളും രേഖകളും നിരത്തി മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് വേണ്ടി വാദിച്ചു. ഇതൊരു സുർക്കി ഡാമാണ്. കോൺക്രീറ്റില്ല. കോൺക്രീറ്റില്ലാത്ത സുർക്കി ഡാം എങ്ങനെ 126 കൊല്ലത്തെ അതിജീവിക്കും. പറയൂ-ഇതായിരുന്നു ചോദ്യം.

സുർക്കി ഡാം കേരളത്തിന്റെ അഞ്ചു ജില്ലകളെ തകർക്കും. അതുകൊണ്ടു പുതിയ ഡാം. താൻ 1979ൽ ആ മേഖലയിലെ സബ് കളക്ടറായിരുന്നപ്പോൾ പുതിയ ഡാം എന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചുവെന്ന് കണ്ണന്താനം പറയുന്നു. ഈ രേഖയും സഭയിൽ വച്ചു. 1980ൽ ജലകമ്മീഷനും ഈ ആവശ്യം അംഗീകരിച്ചുവെന്ന് കണ്ണന്താനം പറഞ്ഞു. കേസുകളിൽ കേരളം തോറ്റിട്ടുണ്ടാകാം. എന്നാൽ കാലത്തിന്റെ ആവശ്യമാണ് പുതിയ ഡാം. ഇന്ത്യയാണ് പ്രധാനം. നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്. ഈ വികാരത്തിൽ മലയാളികളെ രക്ഷിക്കണം. ഹിരോഷിമയിൽ 1.5 ലക്ഷം പേരാണ് ന്യൂക്ലിയർ ബോംബിൽ മരിച്ചത്. നാഗസാക്കിയിൽ 75,000വും.

മുല്ലപ്പെരിയാറിൽ 35 ലക്ഷം പേരാണ് ഭീതിയിലുള്ളത്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത് മാറും. അതുകൊണ്ട് കേന്ദ്രം ഇടപെടണം. സഭയിലെ അംഗങ്ങളെല്ലാം കേരളത്തിന് വേണ്ടി ഒരുമിക്കണം-കണ്ണന്താനം ആവശ്യപ്പെട്ടു. ഈ പ്രസംഗ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. കേരളത്തിൽ വളർന്ന് ഷില്ലോഗിൽ പഠിച്ച ഐ എ എസുകാരനാണ് ഞാൻ. ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗം. ഞാൻ വാദിക്കുന്നത് കേരളത്തിന് വേണ്ടിയും-വികാരങ്ങൾ മറിച്ചു വയ്ക്കാതെ കണ്ണന്താനം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള അംഗങ്ങൾ തടസ്സപ്പെടുത്തിയിട്ടും കണ്ണന്താനം വഴങ്ങിയില്ല. മുല്ലപ്പെരിയാറിലെ തന്റെ വാദങ്ങൾ കൃത്യമായി തന്നെ ഉന്നയിച്ചു.

ഇതാണ് സോഷ്യൽ മീഡിയയിൽ കണ്ണന്താനത്തെ താരമാക്കുന്നത്. മുല്ലപ്പെരിയാറിനെ പറ്റി വസ്തുതാപരമായിട്ടുള്ള വളരെ നല്ല വിവരണം തന്നെ ....... ഇന്ത്യൻ പാർലമെന്റിൽ മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി വളരെ ഭംഗിയായി അവതരിപ്പിച്ചതിന് കണ്ണന്താനത്തിന് കേരളീയ സമൂഹത്തിന്റെ ബിഗ്ഗ് സല്യൂട്ട് .... കേരളീയനായ ഒരു MP ( രാജസ്ഥാനിൽ നിന്നുള്ള ) എന്ന നിലയിൽ തന്റെ കർത്തവ്യം വളരെ നന്നായി തന്നെ വിവരണം ചെയ്തു..... തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.....ഇതു പോലെ നന്നായി ഒരു വിവരണ പ്രസംഗം നടത്താൻ A.K . ആന്റണിക്ക് പോലും കഴിയില്ല... വെറും West.... മലയാളം പോലും നന്നായി സംസാരിക്കാൻ കഴിയാത്ത ആന്റണിക്ക് എന്തു ചെയ്യാൻ കഴിയും അല്ലെ ? മുൻപ് മുല്ലപ്പെരിയാർ പ്രശ്‌നം ഉണ്ടായപ്പോഴും വായനക്കാത്ത നേതാവാണ് ആന്റണി ....... എന്തിനിങ്ങനെ ഒരു MP പട്ടം ...?-ഇതാണ് കമന്റായി എത്തുന്ന സന്ദേശത്തിൽ ഒന്ന്. രാഷ്ട്രീയം നോക്കേണ്ട ആവശ്യം വന്നപ്പോൾ ഇടതു വലതന്മാരെ ആരെയുംകണ്ടില്ലെങ്കിലും കേരളത്തിനുവേണ്ടി അഭിനന്ദനാർഹമായ പ്രകടനത്തിന് കണ്ണന്താനത്തിന് ബിഗ് സല്യൂട്ട്, ഇങ്ങനെ പ്രകടനം കാഴ്ചവെക്കുന്നവരാണ് പാർലിമെന്റിൽ എത്തേണ്ടത്-ഇങ്ങനെ വിലയിരുത്തുകയാണ് മലയാളികൾ.

70 കൊല്ലം രാഷ്ട്രീയം നോക്കിയിട്ട് ഒരു കാര്യവും ഉണ്ടായില്ല എങ്കിൽ കുറച്ചുകാലം രാഷ്ട്രീയം നോക്കാതെ ഒന്നിച്ച് നിക്കുന്നത് നല്ലതാണ്, കുറഞ്ഞപക്ഷം മുല്ലപ്പെരിയാർ വിഷയത്തിൽ എങ്കിലും. കാരണം മുല്ലപ്പെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ ( ഈശ്വരന്റെ കാരുണ്യത്തിൽ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ) ഏകദേശം 30-40 ലക്ഷം ജനങ്ങൾ, വസ്തുവകകൾ, പക്ഷി മൃഗാധികൾ ഭൂലോകത്ത് നിന്നും തുടച്ചു മാറ്റപ്പെടും. ഇടതും വലതും എന്തെങ്കിലും ചെയ്യും എന്ന് ഇനിയും കരുതുന്നത് ഭൂലോക മണ്ടത്തരം എന്നെ പറയാൻ കഴിയൂ. ഇപ്പൊൾ കാണിക്കുന്നത് വെറും നാട്യങ്ങൾ മാത്രമാണ്. അത് പറയാൻ കാരണം രാജഭരണകാലത്ത് രൂപീകരിക്കപ്പെട്ട കരാർ അച്യുതമേനോൻ മന്ത്രിസഭയാണ് തമിഴ്‌നാടിന് അനുകൂലമായ രീതിയിൽ പുതുക്കി നൽകിയത്. എന്നിട്ടും കേരളം വീണ്ടൂം വീണ്ടൂം അവരെ വിശ്വസിക്കുന്നു എന്നത് അമ്പരപ്പിക്കുന്നു...-ഇതും സന്ദേശമായി എത്തുന്നു.

ഇത് എന്നാണ് പറഞ്ഞത്? എന്തായാലും, ഗംഭീര അവതരണം. ഇത്രയും ശക്തമായി, യുക്തിഭദ്രമായി, ആത്മാർത്ഥമായി മറ്റാരെങ്കിലും ഈ വിഷയം പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇതിന്റെ ഒരു അംശം ആത്മാർത്ഥതയൊ, കെ.റെയിലിനു വേണ്ടിയുള്ളതുപോലെയുള്ള താൽപര്യമൊ കേരളാ മുഖ്യമന്ത്രി കാണിച്ചിരുന്നെങ്കിൽ ഈ പ്രശ്‌നത്തിനു ഒരു പരിഹാരം കണ്ടെത്താമായിരുന്നു. 40 ലക്ഷം ജനങ്ങളുടെ ജീവനു ഇത്രയ്ക്ക് ഭീഷണി ഉണ്ടായിട്ടും ഭരണപക്ഷവും പ്രതിപക്ഷവും വളരെ തണുപ്പൻ നിലപാട് എടുക്കുന്നത് ജനങ്ങളിൽ സംശയം ഉണർത്തുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വലിയ കോഴ കൊടുത്തിട്ടുണ്ട് എന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പ്രസ്താവനയിൽ സത്യം ഉണ്ട് എന്ന് ജനങ്ങൾ സംശയിക്കുന്നതിൽ തെറ്റു പറയാൻ കഴിയുമൊ? ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ട് ഒരു അന്വേഷണം ആവശ്യമാണ്.-അങ്ങനെ സോഷ്യൽ മീഡിയയിൽ താരമാകുകയാണ് കണ്ണന്താനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP