Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ്‌ 28ന് എയിംസിലെ പരിശോധനയിൽ പോസ്റ്റീവായി; ജൂൺ അഞ്ചിന് നെഗറ്റീവ്; അഞ്ച് ദിവസം കഴിഞ്ഞുള്ള ടെസ്റ്റിലും കൊറോണയില്ല; പക്ഷേ കോവിഡ് ആന്തരികാവയവങ്ങളെ തകരാറിലാക്കി; ഹൃദയാഘാതം മൂലം മരിച്ചെങ്കിലും കാരണം വൈറസ് ആക്രമണത്തെ തുടർന്നുള്ള പ്രശ്‌നം; അതുകൊണ്ടാണ് കോവിഡ് കാരണമാണ് അമ്മയുടെ മരണമെന്ന് പറയുന്നത്; വിവാദത്തിന് ശ്രമിക്കുന്നത് സമൂഹത്തെ ബ്ലാക് മെയിൽ ചെയ്യാൻ ജീവിതം ഒഴിഞ്ഞു വച്ച വ്യക്തി; അമ്മയുടെ മരണത്തിൽ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം

മെയ്‌ 28ന് എയിംസിലെ പരിശോധനയിൽ പോസ്റ്റീവായി; ജൂൺ അഞ്ചിന് നെഗറ്റീവ്; അഞ്ച് ദിവസം കഴിഞ്ഞുള്ള ടെസ്റ്റിലും കൊറോണയില്ല; പക്ഷേ കോവിഡ് ആന്തരികാവയവങ്ങളെ തകരാറിലാക്കി; ഹൃദയാഘാതം മൂലം മരിച്ചെങ്കിലും കാരണം വൈറസ് ആക്രമണത്തെ തുടർന്നുള്ള പ്രശ്‌നം; അതുകൊണ്ടാണ് കോവിഡ് കാരണമാണ് അമ്മയുടെ മരണമെന്ന് പറയുന്നത്; വിവാദത്തിന് ശ്രമിക്കുന്നത് സമൂഹത്തെ ബ്ലാക് മെയിൽ ചെയ്യാൻ ജീവിതം ഒഴിഞ്ഞു വച്ച വ്യക്തി; അമ്മയുടെ മരണത്തിൽ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദത്തിന് മറുപടിയുമായി അൽഫോൻസ് കണ്ണന്താനം. കോവിഡ് നെഗറ്റീവായ ശേഷമാണ് അമ്മ മരിച്ചതെന്ന് അൽഫോൻസ് കണ്ണന്താനം വിശദീകരിക്കുന്നു. അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മരണം മറുനാടൻ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതാണ് മാസങ്ങൾക്ക് ശേഷം ജോമോൻ പുത്തൻപുരയ്ക്കൽ തെറ്റിധാരണ ജനകമായ വിധത്തിൽ ചർച്ചയാക്കിയത്. ഈ സാഹചര്യത്തിലാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വിശദീകരണം.

ഈയിടെ ഒരു വീഡിയോയിൽ അമ്മ മരിച്ചത് കോവിഡ് മൂലമാണെന്ന് അൽഫോൻസ് കണ്ണന്താനം വിശദീകരിച്ചിരുന്നു. ഇതാണ് വിവാദമാക്കാൻ ശ്രമിച്ചത്. എന്നാൽ ഏത് സാഹചര്യത്തിലായിരുന്നു തന്റെ പ്രസ്താവനയെന്ന് വിശദീകരിക്കുകയാണ് കണ്ണന്താനം. അമ്മയുടെ സംസ്‌കാര ചടങ്ങും പൊതുദർശനവും നടത്തിയതിൽ തെറ്റില്ലെന്ന് രേഖകൾ ഫെയ്‌സ് ബുക്കിലിട്ട് വിശദീകരിക്കുകയാണ് കേന്ദ്രമന്ത്രി. മെയ്‌ 28നാണ് ഡൽഹി എയിംസിൽ വച്ച് അമ്മയ്ക്ക് കോവിഡുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ജൂൺ അഞ്ചിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു. വീണ്ടും ജൂൺ പത്തിന് പരിശോധന നടത്തി. അപ്പോഴും നെഗറ്റീവായിരുന്നു. ജൂൺ അഞ്ചിന് തന്നെ കോവിഡ് മാറിയെങ്കിലും വൈറസിന്റെ ആക്രമണത്തിൽ പല പ്രധാന ആന്തരിക അവയവങ്ങൾക്കും തകരാറു പറ്റി. ശ്വാസകോശം തളർന്നതോടെ ഹൃദയാഘാതത്തെ തുടർന്ന് അമ്മ മരിച്ചു. അതുകൊണ്ട് തന്നെ അമ്മയുടെ മരണം കോവിഡുകാരണമാമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?-അൽഫോൻസ് കണ്ണന്താനം ചോദിക്കുന്നു.

കാർ ആക്‌സിഡന്റിൽ പെട്ട് ഒരാളുടെ തലച്ചോറിന് പ്രശ്‌നമുണ്ടാകുന്നു. അങ്ങനെ ഒരാൾ മരിക്കുമ്പോൾ ആരെങ്കിലും തലച്ചോറിലെ പരിക്ക് കാരണമാണെന്ന് പറയുമോ അതിനെ അപകട മരണമെന്ന് പറയുമോ? അത് കാർ ആക്‌സിഡന്റ് തന്നെയായിരിക്കും. 91-ാം വയസ്സിലും എന്റെ അമ്മ പൂർണ്ണ ആരോഗ്യവതിയായിരുന്നു. കോവിഡാണ് പ്രധാന അവയങ്ങളെ രോഗാതുരമാക്കിയത്. ജീവിതം മുഴുവൻ സമൂഹത്തെ ബ്ലാക്ക് മെയിൽ ജീവിക്കുന്ന പേരു പോലും പറയാത്ത മനുഷ്യനാണ് വിവാദത്തിന് പിന്നിൽ. ഞങ്ങളെ വെറുതെ വിടൂ. മദേഴ്‌സ് മീലിലൂടെ പാവങ്ങളുടെ വിശപ്പിനെ അകറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾഫെയ്‌സ് ബുക്കിൽ കണ്ണന്താനം കുറിക്കുന്നു.

2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നുവെന്നതായിരുന്നു ജോമോന്റെ പ്രസ്താവന. കണ്ണന്താനത്തിന്റെ അമ്മയുടെ ചരമ വാർത്ത മറുനാടൻ നൽകിയപ്പോൾ പോലും ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. അമ്മയ്ക്ക് കോവിഡ് നേരത്തെ ബാധിച്ചെന്നും നെഗറ്റീവായ ശേഷമാണ് മരണമെന്നുമായിരുന്നു മറുനാടൻ റിപ്പോർട്ട്.

2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. അന്ന് ഈ സംസ്‌കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു-ഇങ്ങനേയും ജോമോൻ ആരോപിച്ചിരുന്നു.

ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്‌കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്‌കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്റെ അമ്മയുടെ ഓർമയിൽ 'മദേർസ് മീൽ' എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയതെന്നും ജോമോൻ വെളിപ്പെടുത്തി. ഇതിനാണ് തെളിവുകൾ സഹിതം കണ്ണന്താനം മറുപടി നൽകുന്നത്.

കാരുണ്യത്തിന്റെ ആൾരൂപമായാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത ജോസഫ് അറിയപ്പെട്ടിരുന്നത്. മണിമലയിലെ ധനസ്ഥിതി മോശമായ പല കുടുംബങ്ങൾക്കും ഒരു കാലത്ത് അത്താണിയായിരുന്നു ബ്രിജീത. സഹായം തേടി ബ്രിജീതയെ സമീപിച്ച ഒരാൾക്കും പോലും മനസ് വിഷമിച്ച് മണിമലയിലെ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നിട്ടില്ലെന്നതാണ് വസ്തുത. ബ്രിജീതയെപോലെ സഹായ മനസുള്ള ഒരാൾ ഇനി ജനിക്കില്ലെന്നാണ് മണിമലക്കാർ മറുനാടനോട് പറഞ്ഞത്. ഒരു നൂറു രൂപ കയ്യിൽ വന്നാൽ ബ്രിജീത ആദ്യം ആലോചിക്കുക പണത്തിനു ബുദ്ധിമുട്ടുന്ന മണിമലയിലെ ചിലരുടെയെങ്കിലും മുഖമാകും. ഈ പണം അവർക്ക് ഏൽപ്പിച്ചാൽ മാത്രമേ ബ്രിജീതയ്ക്ക് സമാധാനം ആകുമായുന്നുള്ളൂ. അനേകം വിദ്യാർത്ഥികളുടെ പഠനച്ചെലവ് ആണ് ബ്രിജീത നോക്കിനടത്തിയ്ത്. നിരവധി പേർക്കു വീടുകൾ വച്ചുനൽകുകയും ചെയ്തിട്ടുണ്ട്.

ബ്രിജീതയെ ഈ രീതിയിൽ മനസിലാക്കിയതിനാൽ ആർക്കും ബ്രിജീതയുടെ രീതികളിൽ അത്ഭുതം തോന്നിയിരുന്നുമില്ല. ആദ്യം കൊറോണ പോസിറ്റീവ് ആയിരുന്നു ബ്രിജീത. പിന്നീടുള്ള പരിശോധനയിൽ നെഗറ്റീവും ആയി. പക്ഷെ കൊറോണ ആരോഗ്യ സ്ഥിതിയെ കവർന്നെടുത്തപ്പോൾ വന്ന ന്യൂമോണിയെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബ്രിജീതയുടെ ജീവനെടുത്തത്. പതിനൊന്നു മക്കളുടെയും വീടുകളിൽ മാറി മാറി താമസിക്കുന്നതായിരുന്നു ബ്രിജീതയുടെ രീതി. പ്രായം ബ്രിജീതയ്ക്ക് ഒരിക്കലും തടസവുമായിരുന്നില്ല. മക്കളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ മക്കൾക്ക് തിടുക്കവുമായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങൾ ബ്രിജീതയെ തളർത്തിയുമില്ല. എപ്പോഴും ഊർജ്ജ്വസ്വലയായിരുന്നു ഇവർ. ഈ ഊർജ്വസ്വലത ബ്രിജീത എത്തുമ്പോൾ ആ വീടുകളിൽ കൂടി പടരുമായിരുന്നു. കുടുംബത്തെ ആഹ്ലാദഭരിതമാക്കുന്ന ബ്രിജീതയുടെ രീതികൾ തന്നെയാണ് ഓരോ മക്കളെയും ബ്രിജീതയെ തങ്ങളുടെ വീടുകളിൽ എത്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ലോക്ക് ഡൗൺ വരുന്നതിനു മുൻപാണ് ബ്രിജീത കണ്ണന്താനത്തിന്റെ ഡൽഹിയിലെ വീട്ടിലേക്ക് പോകുന്നത്. മക്കളിൽ ഒരു പിടി ഇഷ്ടം അധികമുണ്ടായിരുന്ന പ്രിയ മകന്റെ അടുത്ത് നിന്നുമാണ് ബ്രിജീത ഇപ്പോൾ ജീവിതത്തിൽ നിന്നും വിടപറഞ്ഞു പോയത് എന്നതായിരുന്നു വസ്തുത.

കോട്ടയം മണിമലയിലെ ഒറ്റമുറി വീട്ടിൽ നിന്നാണ് ജോസഫ് കണ്ണന്താനന്താനവും ഭാര്യ ബ്രിജീതയും പടപൊരുതി മുന്നോട്ടു വന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം മണിമലയിൽ അദ്ധ്യാപകനായി മാറുകയായിരുന്നു ജോസഫ് കണ്ണന്താനം. ബ്രിജീത കഴിഞ്ഞത് വീട്ടമ്മയായും. ദാരിദൃത്തിൽ കഴിയുകയും ദാരിദ്ര്യത്തിൽ നിന്നും നീന്തിക്കയറുകയും ചെയ്തിരുന്ന വേളയിൽ ബ്രിജീത മുറുക്കിപ്പിടിച്ചത് സഹായ മനസ്ഥിതിയായിരുന്നു. വീട്ടിലെ സ്ഥിതി ഈ കാര്യത്തിൽ ബ്രിജീത നോക്കിയിരുന്നില്ല. ആരെങ്കിലും സഹായം ചോദിച്ച് വന്നാൽ വീട്ടിലുള്ളത് എന്താണോ അത് വരുന്നവർക്ക് നൽകുമായിരുന്നു. പണമോ, വസ്ത്രമോ, ഭക്ഷണമോ എന്ന കണക്കൊന്നും ബ്രിജീത നോക്കിയില്ല. ഈ മനസ്ഥിതി മനസിലാക്കി ജോസഫ് കണ്ണന്താനം ഭാര്യയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയിരുന്നത്.

Just a clarification on my mother’s demise : 1. She was tested COVID positive on 28th May and admitted to AIIMS ICU...

Posted by Alphons Kannanthanam on Sunday, August 16, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP