Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഗ് ബോസിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് രജിത് കുമാറിന്റെ മാസ് എൻട്രി: ഡോക്ടറെ വെള്ളിത്തിരയിലേക്ക് ക്ഷണിച്ച് സംവിധായകൻ ആലപ്പി അഷറപ്പ്; 'ക്രേസി ടാസ്‌ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജിത് കുമാർ എത്തുന്നത് സൈക്കാട്രിസ്റ്റ് റോളിൽ; കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം മെയ് ആദ്യവാരത്തോടെ; വെള്ളിത്തിരയിലും മിന്നിതിളങ്ങാൻ തയ്യാറെടുത്ത് രജിത് കുമാർ

ബിഗ് ബോസിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് രജിത് കുമാറിന്റെ മാസ് എൻട്രി: ഡോക്ടറെ വെള്ളിത്തിരയിലേക്ക് ക്ഷണിച്ച് സംവിധായകൻ ആലപ്പി അഷറപ്പ്; 'ക്രേസി ടാസ്‌ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജിത് കുമാർ എത്തുന്നത് സൈക്കാട്രിസ്റ്റ് റോളിൽ; കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം മെയ് ആദ്യവാരത്തോടെ; വെള്ളിത്തിരയിലും മിന്നിതിളങ്ങാൻ തയ്യാറെടുത്ത് രജിത് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഒരു മത്സരാർത്ഥി കൂടി സിനിമയിലേക്ക്. ബിഗ് ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനാണ് സിനിമയിൽ അവസരം എത്തിയിരിക്കുന്നത്. ആലപ്പി അഷ്‌റഫിന്റെ കഥ-തിരക്കഥയിൽ പെക്‌സൻ അംബ്രോസ് എന്ന യുവ സംവിധായകൻ ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കാണ് രജിത്തിന് ക്ഷണം. ആലപ്പി അഷ്‌റഫ് ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 

'ക്രേസി ടാസ്‌ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്കാണ് പ്രാധാന്യം നൽകുന്നതെന്നും ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കുമെന്നും അഷ്‌റഫ് പറയുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ, മാനസികാശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ സൈക്കാട്രിസ്റ്റിന്റെ കഥാപാത്രമാണ് രജിത്ത് കുമാർ. കഥാപാത്രം രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ എന്നും അഷ്‌റഫ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു രജിത്്കുമാർ. ഫൈനൽ ഫൈവിൽ തീർച്ചയായും എത്തുമെന്ന് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥി കൂടിയായിരുന്നു്. എന്നാൽ ഈ ആഴ്ച ബിഗ് ബോസിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളിൽ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് രജിത് കുമാർ. ബിഗ് ബോസ് നൽകിയ ഒരു ഗെയിമിനിടെ മത്സരാർത്ഥികളിൽ ഒരാളായ രേഷ്മയുടെ കണ്ണിൽ രജിത്ത് കുമാർ പച്ചമുളക് തേച്ചതാണ് വിവാദങ്ങളിലേക്കും രജിത്തിനെ പുറത്താക്കിയ അവസ്ഥയിലേക്കും നയിച്ചിരിക്കുന്നത്. കണ്ണിന് ഇൻഫെക്ഷനായി ട്രീറ്റ്മെന്റ് കഴിഞ്ഞ് വന്ന് അധികനാൾ ആവുന്നതിനു മുൻപാണ് രേഷ്മയ്ക്ക് ബിഗ് ബോസ് ഹൗസിൽ നിന്നും ഇത്തരമൊരു അനുഭവം നേരിട്ടതും. എന്നാൽ രജിത് കുമാർ പുറത്തായെങ്കിലും ഇനി വെള്ളിത്തിരയിലും മിന്നിതിളങ്ങാൻ തയ്യാറാടെക്കുകയാണ് താരം.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം:

ഡോക്ടർ രജിത് കുമാർ ബിഗ് ബോസിൽ നിന്നും ബിഗ് സ്‌ക്രീനിലേയ്ക്ക്. ഫീൽ ഫ്‌ളൈയിങ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ആലപ്പി അഷ്‌റഫിന്റെ കഥ, തിരക്കഥ എഴുതി പെക്‌സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ' ക്രേസി ടാസ്‌ക് ' .

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ കാരക്ടർ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സംവിധായകൻ. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP