Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

മൂന്നാർ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എംഎം മണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ കയ്യേറുന്നു; അമ്യൂസ്മെന്റ് പാർക്കിനെന്ന പേരിൽ തട്ടിപ്പ്; വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടൂറിസം സെന്റർ പാട്ടത്തിന് നൽകി; ആരോപണവുമായി കോൺഗ്രസ്

മൂന്നാർ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എംഎം മണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ കയ്യേറുന്നു; അമ്യൂസ്മെന്റ് പാർക്കിനെന്ന പേരിൽ തട്ടിപ്പ്; വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടൂറിസം സെന്റർ പാട്ടത്തിന് നൽകി; ആരോപണവുമായി കോൺഗ്രസ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മൂന്നാർ മേഖലയിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എംഎം മണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ കയ്യേറുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അമ്യൂസ്മെന്റ് പാർക്കിനായി എന്ന പേരിൽ മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിന് നൽകിയിരിക്കുന്നത്.

ഇത് റദ്ദ് ചെയ്യണം. എംഎം മണി വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം സെന്ററർ ചെയർമാനുമായ കാലയളവിലാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്. മൂന്നാർ ഹെഡ് വർക്ക് ഡാമിന്റെ ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണബാങ്കിനും ആനയിറങ്കലിൽ പെരുമ്പാവൂർ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്പർശം ടൂറിസം ചാരിറ്റബിൾ സൊസൈറ്റി എന്ന കടലാസ് സോസൈറ്റിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.

വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കണമെങ്കിൽ ഡയറക്ടർ ബോർഡിന്റെ അനുമതി ആവശ്യമാണ്.ഡാമിനോട് ചേർന്നുള്ള നിർമ്മാണങ്ങൾക്ക് ഡാം സേഫ്റ്റി അഥോറിറ്റിയുടെ അനുമതിയും വേണം. മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡോ, ഡാം സേഫ്റ്റി അതാറിറ്റിയോ അനുമതി നൽകിയിട്ടില്ല.

2015ൽ വിവിധ ഡാമുകളിൽ ബോട്ടിംഗിന് നൽകിയ അനുമതിയുടെ മറവിലാണ് ഇപ്പോൾ മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം നടത്തുന്നത്. മൂന്നാർ ഹെഡ് വർക്ക് ഡാമിലാകട്ടെ വൈദ്യുതി ബോർഡിന്റെ കൈവശമുള്ള 4 ഏക്കർ ഭൂമിയിലാണ് സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കുന്നത്.

ഈ സ്ഥലം ഹൈഡൽ ടൂറിസം സെന്റർ അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ തങ്ങൾക്ക് പാട്ടത്തിന് നൽകിയതാണെന്നാണന്നും പാർക്കിന്റെ നിർമ്മാണം നിയമപരമാണെന്നുമാണ് ബാങ്കിന്റെ അവകാശവാദം. ബാങ്കിന്റെ ഈ വാദം തെറ്റാണെന്ന് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ എൻഒസി ക്കായി ബാങ്ക് നൽകിയ അപേക്ഷ പരിശോധിച്ചാൽ വ്യക്തമാകും. അപേക്ഷയോടൊപ്പം ബാങ്ക് സമർപ്പിച്ച പെർമിസീവ് സാങ്ഷൻ 2015 ലെയാണ്.

ഇതിൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതിയില്ല.വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പെർമിസീവ് സാങ്ഷൻ നൽകിയത് 2015 ലും 2019 ലുമാണ്. 2015 ൽ വിവിധ ഡാമുകളിൽ ബോട്ടിങ്ങിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ തന്നെ 2019 ൽ പൊന്മുടിയിൽ 21 ഏക്കർ ഭൂമിയിൽ അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ എം എം മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന് നൽകിയ അനുമതി വിവാദമായതാണ്. ഈ രണ്ട് ഉത്തരവുകളിലും മൂന്നാർ ഹൈഡൽ പാർക്കിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയിട്ടില്ല.

വൈദ്യുതി ബോർഡിന്റെ കൈവശമുള്ള കോടികൾ വിലമതിക്കുന്ന ഭൂമി നിയമപരമായിട്ടല്ല മൂന്നാർ സർവീസ് സഹകരണ ബാങ്കിന് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാണ്. മുൻ വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം ചെയർമാനുമായിരുന്ന എംഎം മണിയും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടറും ചേർന്നാണ് നിയമവിരുദ്ധമായ ഈ കരാർ നൽകിയത്. അടിയന്തരമായി കരാർ റദ്ദ് ചെയ്ത് സർക്കാർ ഭൂമി ഏറ്റെടുക്കണം.അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയ എംഎം മണിക്കും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർക്കുമെതിരെ കേസെടുക്കണം. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുൻപോട്ട് പോകും, ബിജോ മാണി വിശദമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP