Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആദിവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി ലക്ഷങ്ങൾ തട്ടിയെടുത്ത നേതാവിനെ സംരക്ഷിക്കും; എന്നിട്ട് മാവോയിസ്റ്റ് വേട്ടയിൽ കരയും; ഭൂതുവഴി ഊരിലെ ആദിവാസികളെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തിൽ സിപിഐ നേതാവ് പി എം ബഷീർ ഉൾപ്പെടെ നാലു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടും പാർട്ടി സംരക്ഷിക്കുന്നു; സിപിഐയുടെയും സെക്രട്ടറിയുടേയും നിലപാടിനെതിരെ അണികൾക്ക് അമർഷം; അട്ടപ്പാടിയിലെ തട്ടിപ്പു കേസുകൾ ചർച്ചയാവുമ്പോൾ സിപിഐ പ്രതിക്കൂട്ടിൽ

ആദിവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി ലക്ഷങ്ങൾ തട്ടിയെടുത്ത നേതാവിനെ സംരക്ഷിക്കും; എന്നിട്ട് മാവോയിസ്റ്റ് വേട്ടയിൽ കരയും; ഭൂതുവഴി ഊരിലെ ആദിവാസികളെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തിൽ സിപിഐ നേതാവ് പി എം ബഷീർ ഉൾപ്പെടെ നാലു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടും പാർട്ടി സംരക്ഷിക്കുന്നു; സിപിഐയുടെയും സെക്രട്ടറിയുടേയും നിലപാടിനെതിരെ അണികൾക്ക് അമർഷം; അട്ടപ്പാടിയിലെ തട്ടിപ്പു കേസുകൾ ചർച്ചയാവുമ്പോൾ സിപിഐ പ്രതിക്കൂട്ടിൽ

ജംഷാദ് മലപ്പുറം

അഗളി: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ സിപിഐക്കും കാനത്തിനും ഇരട്ടത്താപ്പെന്ന് ആരോപണം. അട്ടപ്പാടിയിലെ പട്ടിണിപാവങ്ങളുടെ വീടുവെക്കാനുള്ള 13ലക്ഷം രൂപ തട്ടിയെടുത്ത സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്ന പാർട്ടിയുടേയും സെക്രട്ടറിയുടേയും നിലപാടിനെതിരെ പാർട്ടിക്കുള്ളിൽതന്നെ അമർഷം ഉയർന്നിട്ടുണ്ട്. അട്ടപ്പാടി ഭൂതുവഴി ഊരിലെ ആദിവാസികളെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തിൽ സിപിഐ നേതാവ് പി.എം ബഷീർ ഉൾപ്പെടെ നാലു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അഗളി പൊലീസാണ് കേസ് എടുത്തിരുന്നത്. ആദിവാസികളുടെ ഭവന നിർമ്മാണത്തിന് സർക്കാർ അനുവദിച്ച പണമാണ് പി.എം ബഷീർ തട്ടിയതെന്നാണ് പരാതി.

എസ്.സി.എസ്.ടി അട്രാസിറ്റി ആക്ട് മൂന്ന്, ഐ.പി.സി 406,420 പ്രകാരമാണ് കേസ്.പി.എം ബഷീറിനെ കൂടാതെ കരാറുകാരൻ അബ്ദുൽ ഗഫൂർ, അഗളി പഞ്ചായത്ത് മെമ്പർ ജാഗിർ, പട്ടികവർഗ വകുപ്പ് ഓഫീസിലെ നിസാമുദ്ദീൻ എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പണം തട്ടിയത് കൂടാതെ വീട് പണി പൂർത്തീകരിച്ചില്ലെന്നും ആദിവാസികൾ നൽകിയ പരാതിയിൽ പറയുന്നു. ആദിവാസികളെ ബാങ്കിലെത്തിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ബഷീർ ചെയ്തതെന്നാണ് പരാതി. പൊലീസിനും, പട്ടികവർഗ വകുപ്പിനും, റവന്യൂ അധികൃതർക്കും പരാതി നൽകി കാത്തിരുന്നിട്ടും ഒരു വർഷം കഴിഞ്ഞിട്ടും യാതെരു നടപടിയും ഉണ്ടായിരുന്നില്ല. തുടർന്ന് മാധ്യമങ്ങൾ ഇടപെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.

ആദിവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി ലക്ഷങ്ങൾ തട്ടിയെടുത്ത സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർ പി.എം. ബഷീറിനെയുംസംഘത്തെയും പാർട്ടി സംരക്ഷിക്കുകയും അതോടൊപ്പം മാവോയിസ്റ്റ് വിഷയത്തിൽ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയുമാണ് കാനം ചെയ്യുന്നതെന്നാണ് ആരോപണം. മാവോയിസ്റ്റുകൾ നിർധനരായ ആദിവാസികളുടെ പ്രശ്‌നങ്ങൾ തീർക്കാനും അവരെ സഹായിക്കാനുംവേണ്ടി നിലകൊള്ളുമ്പോൾ അവർക്കെതിരെ പ്രവർത്തിക്കുകയും അവരുടെ പണംതട്ടിയെടുക്കുകയും ചെയ്ത ശേഷം മാവോയിസ്റ്റുകൾക്ക് അനുകൂലമായി രംഗത്തുവന്ന സിപിഐ നയത്തിനെതിരെ പാർട്ടിയിലെ വലിയൊരു വിഭാഗത്തിനും പ്രതിഷേധമുണ്ട്. സംഭവത്തിൽ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർ പി.എം. ബഷീറിനെ സംരക്ഷിച്ച പാർട്ടി ഇതുവരെ ഒരു നടപടിയും എടുക്കാത്തതിനെതിരെയും പരാതികളുയർന്നിട്ടുണ്ട്.

ഇതു സംബന്ധിച്ചു ഫേസ്‌ബുക്കിൽ വന്ന ഒരു പോസ്റ്റും വൈറലായി മാറിയിട്ടുണ്ട്. അട്ടപ്പാടിയിലെ പട്ടിണിപാവങ്ങളുടെ വീടുവെക്കാനുള്ള 13 ലക്ഷം രൂപ തട്ടിയെടുത്ത സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്ന കാനംരാജേന്ദ്രന്റെ പ്രസ്താവയിൽ ഇരട്ടത്താപ്പുണ്ടെന്നും ആട്ടിൻ തോലിട്ടു വരുന്ന ചെന്നായ്ക്കളേയും ജനം തിരിച്ചറിയണമെന്ന് മാധ്യമ പ്രവർത്തകൻ പി.കെ സുരേഷ്‌കുമാർ പറയുന്നു. സുരേഷ്‌കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങിനെ: മാവോവാദികൾ എന്തിനാണ് അട്ടപ്പാടിയിൽ എത്തിയത്? ആദിവാസി ഭവനിർമ്മാണത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്തകളും ഉയർന്നു വന്ന പരാതികളും ഇതിനോട് ചേർത്തുവായിക്കേണ്ടതു തന്നെയാണ്. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർ പി.എം. ബഷീർ കെപിസിസി സെക്രട്ടറി വി.എ. കരീമിന്റെ സഹോദരീ ഭർത്താവ് കല്ലിങ്ങൽ ഗഫൂർ എന്നിവർ ചേർന്നാണ് ഏഴ് ആദിവാസി ഭവനങ്ങൾക്ക് ലഭിച്ച 13 ലക്ഷം രൂപ പി.എം. ബഷീറിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിപ്പി'ച്ചത്. ആദിവാസികളുടെ അജ്ഞത മുതലെടുത്ത സിപിഐ. കോൺഗ്രസ് നേതാക്കൾ നടത്തിയ വഞ്ചനക്കെതിരെ അട്ടപ്പാടി പൊലീസ് സ്റ്റേഷനിൽ ഇരകൾ പരാതി നൽകുകയുണ്ടായി.

സിപിഐ. നേതാക്കളായ കാനം രാജേന്ദ്രൻ പി.പി. സുനീർ തുടങ്ങിയ നേതാക്കൾ ഈ വിഷയത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്രൈ നമ്പർ 2 15/2019 246/2019 നമ്പറുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി പ്രതികൾക്ക് ജാമ്യം നിഷേധിക്കുകയുണ്ടായി. ഇപ്പോഴത്തെ സിപിഐ നേതാക്കളുടെ നിലപാട് സംശയത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. എന്തു കൊണ്ട് മാവോയിസ്റ്റുകൾ അട്ടപ്പാടിയിൽഎത്തി എന്ന് ആദ്യം പരിശോധിക്കണം. സിപിഐ നേതാവിനെതിരെയുള്ള കേസ് മരവിപ്പിക്കാൻ ള്ള കടുത്ത സമ്മർദ്ദത്തിന്റെ ഭാഗമാണിത്.അട്ടപ്പാടിയിലെ ആദിവാസി ചൂഷണത്തിന്റെ യഥാർഥ ചിത്രം മനസ്സിലാക്കുമ്പോഴാണ് കള്ളക്കളിയുടെ ആഴം കാണാനാവുക. കലാമണി എന്ന പാവം ആദിവാസി സ്ത്രീയുടെ കണ്ണീരൊപ്പാൻ സിപിഐ സമ്മർദ്ദം കണക്കിലെടു ക്കാതെ സർക്കാർ മുന്നോട്ടു വരണം. ഉപ്പു തിന്നവർ വെള്ളം കുടിക്കണം. ആട്ടിൻ തോലിട്ടു വരുന്ന ചെന്നായ്ക്കളേയും ജനം തിരിച്ചറിയണം. എന്ന് പറഞ്ഞാണ് സുരേഷ്‌കുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേ സമയം അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിപിഐ. രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച പ്രമേയം പാർട്ടി സംസ്ഥാന കൗൺസിൽ പാസാക്കുകയും ചെയ്തു. മാവോവാദികൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരം എന്ന പ്രമേയമാണ് പാസാക്കിയത്. മാവോയിസ്റ്റുകളുടെ ആശയങ്ങളോട് യോജിപ്പില്ലെങ്കിലും ആശയത്തിന്റെ പേരിൽ കൊല്ലുന്നത് ശരിയല്ല. 1967ലെ നക്‌സൽബാരി ആക്രമണത്തിനു ശേഷം തീവ്രവാദ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് വ്യത്യസ്തമായ അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അവർ വഴിതെറ്റിയ സഹോദരന്മാരാണെന്നാണ് പാർട്ടി വിലയിരുത്തിയത്. അല്ലാതെ വിപ്ലവത്തിന്റെയോ നമ്മുടെയോ ശത്രുക്കളല്ല. പ്രമേയത്തിൽ വ്യക്തമാക്കി. പൊലീസ് തന്നെ വിധി നടപ്പാക്കുന്നത് വളരെ പ്രാകൃതമായ നടപടിയാണ്. മഞ്ചക്കണ്ടി വനത്തിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ടെന്റിൽ ഭക്ഷണം കഴിക്കുകയായിരുന്ന മാവോ പ്രവർത്തകർക്കു നേരെ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്

അട്ടപ്പാടിയിലുണ്ടായ സംഭവത്തെ കുറിച്ച് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. മഞ്ചക്കണ്ടി വനം പുത്തൂർ പഞ്ചായത്തിലാണ്. അവിടുത്തെ പ്രസിഡന്റ് സിപിഐയുടെ മണ്ഡലം കമ്മിറ്റി മെമ്പറാണ്. വ്യാജ ഏറ്റുമുട്ടലാണെന്നാണ് അവിടുത്തെ പാർട്ടി നേതൃത്വത്തിൽ നിന്ന് ലഭിച്ച വിവരം. അവസാനം കൊല്ലപ്പെട്ട മണിവാസകം അസുഖ ബാധിതനായതിനാൽ നടക്കാൻ വയ്യാത്ത സ്ഥിതിയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൈയിൽ എ കെ 47 ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെയെങ്കിൽ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനെയെങ്കിലും പരുക്കേൽക്കേണ്ടതല്ലേ എന്നും കാനം ചോദിച്ചു. പൊലീസിന്റെ കൈയിൽ അമിതാധികാരം വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. ജുഡീഷ്യൽ അന്വേഷണത്തിന് സമയമേറെയെടുക്കുമെന്ന് എല്ലാവർക്കും അറിയാം.

മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. മാവോയിസ്റ്റുകളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് യോജിപ്പില്ല. അതേസമയം അവരുയർത്തുന്ന ജനനകീയ പ്രശ്നങ്ങളെ പിന്തുണക്കുന്നു. അവരിൽ പലരും അവരുടെ രാഷ്ട്രീയം ഉപേക്ഷിച്ച് വരാൻ തയ്യാറാകുന്ന സ്ഥിതിയുമുണ്ട്. തണ്ടർബോൾട്ട് നക്സലേറ്റുകളെ നേരിടാൻ കേന്ദ്രം സൃഷ്ടിച്ചതാണെന്നും അവരാവശ്യപ്പെട്ടിട്ടാണെങ്കിലും കേരള പൊലീസ് അതിന് കൂട്ടുനിൽക്കണോ എന്നുള്ളത് ഗൗരവമായി ആലോചിക്കേണ്ട കാര്യമാണെന്നും കാനം പറഞ്ഞത്. ഈ അവസരത്തിലാണ് അട്ടപ്പാടിയിലെ പട്ടിണിപാവങ്ങളുടെ വീടുവെക്കാനുള്ള 13 ലക്ഷം രൂപ തട്ടിയെടുത്ത സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്ന കാനംരാജേന്ദ്രന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP