Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അവളെന്താ ഹോസ്റ്റലിനകത്ത് ഒളിച്ചിരിക്കുകയാണോ? ഇനിയവൾ പുറംലോകം കാണില്ല'; പോസ്റ്റർ കീറിയെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി; പരാതി നൽകിയപ്പോൾ അദ്ധ്യാപകർ പറഞ്ഞത് 'അവർക്കും ജീവിക്കേണ്ടേ, ജീവിച്ച് പൊയ്‌ക്കോട്ടേ' എന്ന്: കാലടി സംസ്‌ക്കൃത സർവകലാശാലയിലെ അധിക്ഷേപത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഗവേഷക വിദ്യാർത്ഥിനികൾ

'അവളെന്താ ഹോസ്റ്റലിനകത്ത് ഒളിച്ചിരിക്കുകയാണോ? ഇനിയവൾ പുറംലോകം കാണില്ല'; പോസ്റ്റർ കീറിയെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി; പരാതി നൽകിയപ്പോൾ അദ്ധ്യാപകർ പറഞ്ഞത് 'അവർക്കും ജീവിക്കേണ്ടേ, ജീവിച്ച് പൊയ്‌ക്കോട്ടേ' എന്ന്: കാലടി സംസ്‌ക്കൃത സർവകലാശാലയിലെ അധിക്ഷേപത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഗവേഷക വിദ്യാർത്ഥിനികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലടി സംസ്‌ക്കൃത സർവകലാശാലയിലെ എസ്എഫ്‌ഐ നേതാക്കളായ ഗവേഷക വിദ്യാർത്ഥികൾ ഒരു കൂട്ടം വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചതായി പരാതി. കോളേജ് കാമ്പസിലെ വനിതാ ഹോസ്റ്റലിനോട് ചേർന്ന് എസ്എഫ്‌ഐ പതിപ്പിച്ച പോസ്റ്റർ കീറിയെന്ന് ആരോപിച്ചാണ് ഭീഷണിപ്പെടുത്തിയത് എന്നാരോപിച്ചാണ് ഒരു വിഭാഗം കോളേജ് അധികാരികൾക്ക് മുമ്പിൽ പരാതിയുമായി എത്തിയത്. എന്നാൽ, പരാതി നൽകിയപ്പോൾ ആരോപണ വിധേയവർക്കെതിരെ നടപടിയെടുക്കാതെ സംഭവം ഒത്തു തീർപ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് ആരോപണം.

സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ നടക്കുന്നുണ്ട്. ഒക്ടോബർ മാസം 30ാം തീയ്യതി അബ്ദുൾ റഹ്മാൻ, കെ വി മുരളീധരൻ, രാകേഷ് ബ്ലാത്തൂർ എന്നിവർ ചേർന്നാണ് പോസ്റ്റർ കീറിയെന്നാരോപിച്ച് ഭീഷണിപ്പെടുത്തിയത് എന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയിട്ടും കുറ്റക്കാർക്കെതിരെ പരാതി നൽകിയപ്പോൾ അധികൃതർ അയഞ്ഞ സമീപനമാണ് സ്വീകരിച്ചതെന്നും ഇവർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഗവേഷക വിദ്യാർത്ഥിനികൾ എന്ന പേജിൽ ആരോപണം സംബന്ധിച്ച് വിശദമാക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റും ഉണ്ടായി. തങ്ങൾ നേരിടേണ്ടി വന്ന അധിക്ഷേപത്തെ കുറിച്ച് ഗവേണക വിദ്യാർത്ഥികൾ പറയുന്നത് ഇങ്ങനെയാണ്:

30.10.17 6.30 pm ന് യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ നിന്നും ലേഡീസ് ഹോസ്റ്റലിലേക്ക് വരികയായിരുന്ന മലയാള വിഭാഗം ഗവേഷകയെ അതേ വിഭാഗത്തിലെ തന്നെ ഗവേഷകൻ മുരളീധരൻ കെ.വി, ഫിലോസഫി വിഭാഗം ഗവേഷകൻ അബ്ദുറഹ്മാൻ എന്നിവർ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. അന്നേദിവസം വൈകിട്ട് ഏകദേശം 6 മണിയോടെ യൂണിവേഴ്‌സിറ്റി ലൈബ്രറിക്കുളിൽ വെച്ച് രാകേഷ് ബ്ലാത്തൂർ (ഫിലോസഫി വിഭാഗം) ന്റെ ഭാഗത്തു നിന്നും ഭീഷണിപ്പെടുത്തുന്നതും, ഭയമുളവാക്കുന്നതുമായ നോട്ടം നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഏകദേശം ഇതേ സമയത്ത് ഈ 'ഗവേഷകവിദ്യാർത്ഥിനി എവിടെയുണ്ട്' എന്ന് സുഹൃത്തുക്കളോട് അബ്ദുൾ റഹ്മാൻ അന്വേഷിക്കുകയും 'അവളെന്താ ഹോസ്റ്റലിനകത്ത് ഒളിച്ചിരിക്കുകയാണോ? ഇനിയവൾ പുറം ലോകം കാണില്ല'എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വഴിയിൽ തടഞ്ഞു നിർത്തിയ ഗവേഷക യോട് 'സംഘടനയുടെ പോസ്റ്റർ വലിച്ച് കീറിയത് നീയാണല്ലേ'? എന്ന് ആവർത്തിച്ചു പറയുകയും അത് ഗവേഷകയിൽ ശക്തമായി ആരോപിക്കുകയും ചെയ്തു. 'സംഘടനയുടെ പോസ്റ്റർ കീറിയതിന്റെ പേരിൽ കൊലപാതകം വരെ നടന്നിട്ടുണ്ട്' അതു നീ മറക്കണ്ട, നിന്റെ 'ഹോസ്റ്റലിന്റെ മതിൽ ബർലിൻ മതിൽക്കെട്ടാന്നുമല്ലലോ ? ആ മതിലും തകർത്ത് ഞങ്ങൾ അകത്തു കടക്കും' എന്നും മുരളീധരൻ വധഭീഷണി മുഴക്കി ഗവേഷകയെ ഒരു സ്ത്രീയെന്ന നിലയിലും വ്യക്തി എന്ന നിലയിലും അപമാനിക്കുന്ന തരത്തിൽ അധിക്ഷേപിച്ചു.എടീ,നീ ,നിന്റെ, തുടങ്ങിയ വാക്കുകൾ മാത്രമാണ് ഇവർ ഈ സമയങ്ങളിൽ സംബോധന ചെയ്തിരുന്നത്.

'നിന്റെ അസ്വസ്ഥതകൾ തീർക്കേണ്ടത് സംഘടനാ പോസ്റ്ററിലല്ല ' എന്ന അശ്ലീലപരാമർശങ്ങൾ നടത്തി മുരളീധരൻ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് ഹോസ്റ്റലിലേക്ക് പോകാൻ തുടങ്ങിയ ഗവേഷകയെ അതിനനുവദിക്കാതെ 'എന്റെ പഠനം മുടങ്ങിയാലും ശരി ഇതിനു ഞാൻ നിനക്ക് തിരിച്ചുപണി തന്നിരിക്കും' എന്ന് അബ്ദുൾ റഹ്മാൻ വീണ്ടും ഭീഷണിയുയർത്തി. 'ഇങ്ങള് കുറച്ച് നാൽക്കാലികൾ ചെന്നപ്പോഴാണ് നിള ഹോസ്റ്റലിൽ പ്രശ്‌നങ്ങൾ ഉണ്ടായത്, പൂർണ്ണ ഹോസ്റ്റലിൽ നിന്നും ആരെങ്കിലും ഇനി നിള ഹോസ്റ്റലിലേക്ക് പോയാൽ നിങ്ങളുടെ തല ഞങ്ങൾ അടിച്ച് പൊട്ടിക്കുമെന്നും' അബ്ദുറഹ്മാൻ ആക്രോശിച്ചു. ഇതേ സമയം ലൈബ്രറി മുതൽ പിൻതുടർന്നുകൊണ്ടിരുന്ന രാകേഷ് ബ്ലാത്തൂർ എന്ന ഗവേഷകനും അവിടേക്ക് എത്തുകയുണ്ടായി.

' നീയൊക്കെ പിരീഡ്‌സ് ടൈമിലെ പാഡിന്റെയും ബ്ലഡിന്റേയും കാര്യം പോയി നോക്ക്, ഓ അതിനിപ്പൊ പാഡൊന്നുമല്ലല്ലൊ അല്ലേ കയറ്റി വെക്കുന്ന കപ്പല്ലെ' തുടങ്ങി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മുരളീധരനും അബ്ദുറഹ്മാനും സംസാരിച്ചു. നിങ്ങളാദ്യം പോയ് നിങ്ങളുടെ കക്കൂസ് വൃത്തിയാക്ക്, ബാത്ത്‌റൂമിൽ ബ്ലഡ് കാണുന്നതിനെക്കുറിച്ചും, നാപ്കിൻകാണുന്നതിനെക്കുറിച്ചുമൊക്കെ നിങ്ങൾ ചർച്ച ചെയ്താൽ മതി. തുടങ്ങിയ പരാമർശങ്ങളും അബ്ദു റഹ്മാനിൽ നിന്നുമുണ്ടായി.സ്വാഭാവിക ശാരീരികപ്രക്രിയയായ ആർത്തവത്തെ പോലും പരസ്യമായി അധിക്ഷേപിച്ചു സംസാരിച്ച ഈ ഗവേഷകർ മുഴുവൻ സ്ത്രീ സമൂഹത്തെയും അപമാനിക്കുകയാണ് ചെയ്തത്.

സ്ത്രീയെന്ന നിലയിലുള്ള അടിസ്ഥാന ശാരീരിക പ്രവർത്തിയെയടക്കം അവമതിയോടെ നോക്കി കാണുന്ന പ്രവണതയാണ് അവരിൽ നിന്നും ഈ ഗവേഷകയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. അവരുടെ സംഘടന പോസ്റ്റർ കീറി എന്ന ചെയ്യാത്ത കുറ്റമാരോപിച്ച് ഇവർക്കെതിരെ മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഈ ഗവേഷകയുടെ ജീവനുപോലും ഭീഷണിയുണ്ട്.
സർവകലാശാലയിലെ ആൺഗവേഷകരും സംഘടനാ പ്രവർത്തകരും ഒരു സ്ത്രീയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും ഇവർ കാണിച്ചിട്ടില്ല.

തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അപകീർത്തി പ്രചരണങ്ങൾ അഴിച്ചു വിടുകയാണ് തുടർന്നും. അതിനാൽ തന്നെ ഈ ഗവേഷക മാനസികമായി തളർന്നിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുക അസാധ്യമായിരിക്കുന്നു. മാത്രവുമല്ല സർവകലാശാലയ്ക്കകത്തും പുറത്തും ഇറങ്ങി നടക്കാൻ വരെ ഭയം ഉണ്ട്. ഒരു ഗവേഷക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഉള്ള തന്റെ അന്ത:സ്സിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള അവരുടെ പെരുമാറ്റത്തിനെതിരെയും ഈ ഗവേഷകയുടെ ജീവനും പഠനത്തിനും ഭീഷണിയുയർത്തിയതിനെതിരെയും സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് തക്കതായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് ഗവേഷക വിദ്യാർത്ഥിനികളുടെ ആവശ്യം.

മുൻപ് കൊടുത്ത പരാതിയിൽ അന്വേഷിച്ച് നടപടി എടുക്കാം എന്ന് സർവ്വകലാശാല അധികൃതർ വാക്കു നൽകിയിരുന്ന അവസാന ദിവസം 03/11/2017 നായിരുന്നു. പക്ഷേ 'അവർക്കും ജീവിക്കേണ്ടേ, ജീവിച്ച് പൊയ്‌ക്കോട്ടേ' എന്ന മുടന്തൻ ന്യായമാണ് അധികൃതരുടെ അടുത്ത് നിന്നുണ്ടായത്. അതു കൊണ്ടു തന്നെ മുൻപ് കൊടുത്ത പരാതികളിലൊന്നിലും തന്നെ വ്യക്തമായ ഒരു നിലപാട് എടുക്കുകയോ കൃത്യമായ ഒരു മറുപടി കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് ഗവേഷണ വിദ്യാർത്ഥിനികൾ ഉദ്ദേശിക്കുന്നത്.

അതേസമയം ആരോപണ വിധേയരായ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ വിദ്യാർത്ഥിനികൽ പരാതി നൽകിയിരുന്നു. അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ പൊലീസ് അബ്ദുൾ റഹ്മാൻ, കെ വി മുരളീധരൻ, രാകേഷ് ബ്ലാത്തൂർ എന്നിവരെ വിളിച്ചു വരുത്തിയ ശേഷം താക്കീത് നല്കി വിട്ടയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP