Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സേവ് എ ചൈൽഡ് ഫൗണ്ടേഷനിൽ ചാരിറ്റിയുടെ മറവിൽ നടക്കുന്നത് വ്യാപക തട്ടിപ്പെന്ന് ആക്ഷേപം; കോഴിക്കോട്ടെ ലോക പവർലിഫ്റ്റിങ് താരം സംഘടനയിൽ നിന്നും രാജിവെച്ചു; പാവങ്ങളെ സഹായിക്കാൻ കൈമാറുന്ന സഹായങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നുതായി മജ്‌സിയ ബാനുവിന്റെ ആരോപണം; കണ്ണിൽ പൊടിയിടുന്ന തരത്തിൽ ചെറിയ സഹായങ്ങൾ മാത്രം നൽകി പ്രശസ്തിക്കു വേണ്ടിയാണ് സംഘടന പ്രവർത്തിക്കുന്നതെന്നും പരാതി

സേവ് എ ചൈൽഡ് ഫൗണ്ടേഷനിൽ ചാരിറ്റിയുടെ മറവിൽ നടക്കുന്നത് വ്യാപക തട്ടിപ്പെന്ന് ആക്ഷേപം; കോഴിക്കോട്ടെ ലോക പവർലിഫ്റ്റിങ് താരം സംഘടനയിൽ നിന്നും രാജിവെച്ചു; പാവങ്ങളെ സഹായിക്കാൻ കൈമാറുന്ന സഹായങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നുതായി മജ്‌സിയ ബാനുവിന്റെ ആരോപണം; കണ്ണിൽ പൊടിയിടുന്ന തരത്തിൽ ചെറിയ സഹായങ്ങൾ മാത്രം നൽകി പ്രശസ്തിക്കു വേണ്ടിയാണ് സംഘടന പ്രവർത്തിക്കുന്നതെന്നും പരാതി

ജംഷാദ് മലപ്പുറം

കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് ദേശീയ പവർലിഫ്റ്റിങ് താരവും, വേൾഡ് സ്വർണമെഡൽ ജേതാവുമായ കോഴിക്കോട്ടുകാരി മജ്സിയ ബാനു സംഘടനയിൽനിന്നും രാജിവെച്ചു. ചാരിറ്റി സംഘടനയായ സേവ് എ ചൈൽഡ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ വേൾഡ് അംബാഡറും, കോഴിക്കോട് വടകര സ്വദേശിയുമായ മജ്സിയ ബാനുവാണ് സംഘടനയിൽനിന്നും രാജിവെച്ചത്.

നിർധനരെ സഹായിക്കാനായി പാവപ്പെട്ട പ്രവാസികളിൽനിന്നടക്കം ശേഖരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സംഘടനയിലെ ചില വ്യക്തികൾ അവരുടെ സ്വർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നതായും, സംഘടനയുടെ മറവിൽ നിഷ്‌കളങ്കരായ വലിയൊരു വിഭാഗം ആളുകളെ ഇത്തരക്കാർ കബളിപ്പിക്കുന്നതായും ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണംനേടിയ മജ്സിയ ബാനു ആരോപിച്ചു. രാജ്യത്തെ കുട്ടികളുടെയും, സ്ത്രീകളുടേയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാനാണ് സേവ് എ ചൈൽഡ് ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ സംഘടനയെ ചില വ്യക്തികൾ അവരുടെ സ്വാർത്ഥതാൽപര്യത്തുനുവേണ്ടി ഉപയോഗിച്ച് അർഹരായവർക്കു നൽകണ്ടേ സഹായങ്ങൾ ലഭ്യമാക്കാതെ വാർത്താപ്രധാന്യമുള്ള വിഷയങ്ങളിൽ കണ്ണിൽപൊടിയിടുന്ന തരത്തിൽ ചെറിയ സഹായങ്ങൾ മാത്രം നൽകി പ്രശസ്തിക്കുവേണ്ടിയാണ് ചാരിറ്റി ചെയ്യുന്നതെന്നും മജ്സിയ പറയുന്നു.

നിർധനരെ ആത്മാർഥമായി സഹായിക്കാനായി സഹായങ്ങൾ നൽകുന്നവരെ ചതിക്കുന്ന നിലപാടാണ് ഇതിലൂടെ സ്വീകരിക്കുന്നതെന്നും ഇത് ചോദ്യംചെയ്തപ്പോൾ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ് ഇവർ ചെയ്തതെന്നും മജ്സിയ ബാനു ആരോപിച്ചു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ചാരിറ്റികളെ കൂടി സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവണതയാണ് ഇവർ കാണിക്കുന്നതെന്നും എന്നാൽ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും യാഥാർഥ്യം അറിയാത്തവരാണെന്നും ഇവർ പറഞ്ഞു.

സേവ് എ ചൈൽഡ് ഫൗണ്ടേഷൻ സംഘടനയിൽ അംഗത്വമെടുക്കുന്നവർ മണി ചെയ്ൻപോലെ വേറെ മൂന്നുപേരെ കൂടി ചേർക്കണമെന്ന നിബന്ധനവച്ചാണു ഇവർ പ്രവർത്തിക്കുന്നതെന്നും ഇതൊന്നും ചാരിറ്റി സംഘടനക്കു യോജിച്ചതെല്ലന്നും ഇവർ ആരോപിച്ചു, ഇതിനു പുറമെ വിവാഹം കഴിക്കുന്നവർക്ക് സ്ത്രീധനം വാങ്ങിച്ചുനൽകാൻവരെ സംഘടന ഇടപെടുന്ന സ്ഥിതിയുണ്ടായി, സ്ത്രീധനം നൽകുന്നത് നിയമവിരുദ്ധമായിരിക്കെ ഇത്തരത്തിലും സംഘടന പ്രവർത്തിച്ചു, അതുപോലെ യാഥാർഥ്യമല്ലാത്ത വിഷയങ്ങൾക്കുവേണ്ടി സോഷ്യൽമീഡിയയിലൂടെ പ്രചരണം നടത്തി പണം കൈപ്പറ്റുകയും ഇവ പിന്നീട് വിതരണം ചെയ്യാതിരിക്കുകയും ചെയ്ത അവസ്ഥയുണ്ടായതായും ആരോപണമുണ്ട്, ഇക്കാര്യങ്ങൾചോദ്യംചെയ്തതോടെയാണ് തന്നെ ആരോപണ വിധേയമാക്കാൻ ചില സംഘടനാഭാരവാഹികൾ ശ്രമിച്ചതെന്നും മജ്സിയ ബാനു ത്തോട് പറഞ്ഞു. സംഘടനയുടെ ക്രമക്കേടുകൾ മനസ്സിലാക്കി പിന്നണി ഗായിക പ്രിയ അച്ചു, നൂറുദ്ദീൻ ഷെയ്ഖ് വയനാട് എന്നിവർ നേരത്തെ തന്നെ ഇതിൽനിന്നും പിരിഞ്ഞുപോയിരുന്നു,

സമൂഹത്തിൽ കുട്ടികൾ നേരിടുന്ന ആക്രമണങ്ങൾ, പീഡനങ്ങൾ, ചൂഷണങ്ങൾ എന്നിവക്ക് എതിരെ പ്രതികരിക്കുക, ബാലവേല, ചൂഷണങ്ങൾ എന്നിവ തടയുന്നതിന് കൗൺസിലിങ് നടത്തുക, വിവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കുക, കുട്ടികളെ സംരക്ഷിക്കുന്നതിന് സംരക്ഷണകേന്ദ്രം ആരംഭിക്കുക, വീടുകളിലും,പുറത്തും പരസ്യമായും അല്ലാതെയും പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ രക്ഷിക്കുക,കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക, വിദ്യാർത്ഥികൾക്ക് വേണ്ടി കലാ-കായിക-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക, ബാലവേലക്കെതിരെ പോരാടുക,നിർദ്ധനരായ രോഗികളെയും,മറ്റും സഹായിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളെ മുൻനിറുത്തിയാണ് സേവ് എ ചൈൽഡ് ഫൗണ്ടേഷൻ 2004 ൽ ആരംഭിക്കപ്പെട്ടത്. എന്നാൽ ചില വ്യക്തി കേന്ദ്രീകൃതമായാണ് സംഘടന പ്രവർത്തിക്കുന്നന്നൊണ് ആരോപണം, സംഘടനയുടെ പേരിൽ താൻ വ്യക്തിപരമായി യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ആരോപണംഉന്നയിക്കുന്ന സംഘടനാ ഭാരവാഹികൾ ആർജവുമുണ്ടെങ്കിലും തെളിവുമായി രംഗത്തുവരണമെന്നും മജ്സിയ പറഞ്ഞു.

ലോക പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ മെഡൽ നേടി മജ്സിയ രാജ്യത്തിന്റെ അഭിമാനമായി മാറിയരുന്നു. ഡിസംബർ 14 മുതൽ 16 വരെ മോസ്‌കോയിൽ വെച്ച് നടന്ന ഓപ്പൺ കാറ്റഗറി പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിലാണ് മജ്‌സിയ സ്വർണം നേടിയത്. ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റ് ചാമ്പ്യൻഷിപ്പിലും മജ്‌സിയ സ്വർണ്ണ മെഡൽ ജേതാവാണ്. ചാമ്പ്യൻഷിപ്പിൽ സ്‌ട്രോങ് വുമൺ അവാർഡിന് അർഹയായതും മജ്‌സിയയായിരുന്നു.

കൊച്ചിയില് നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് മോഡൽ ഫിസിക്‌സ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് മജ്‌സിയ ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ബിൽഡിങ്ങില് പങ്കെടുക്കുന്ന ഹിജാബ് ധരിച്ച പെൺകുട്ടി എന്ന നിലയിൽ ദേശീയ മാധ്യമങ്ങളിൽ അടക്കം മജ്‌സിയ ഇടം പിടിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഹിജാബ് ധരിച്ച് മത്സരത്തിൽ പങ്കെടുത്തിരുന്ന ഏക മത്സരാർത്ഥിയായിരുന്നു മജ്‌സിയ.

കോഴിക്കോട് ജില്ലയിലെ വടകര ഓർക്കാട്ടേരി മണവാട്ടി സ്റ്റോപ്പിലെ കല്ലേരി മൊയിലോത്ത് അബ്ദുൽ മജീദിന്റെയും റസിയയുടെയും മകളാണ്. പഞ്ചഗുസ്തിയിലും ഭാരോദ്വഹനത്തിലും മറ്റുമായി ഇതിനോടകം തന്നെ നിരവധി നേട്ടങ്ങൾ മജ്‌സിയ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ 2018 മെയ്‌ മാസത്തിൽ ലഖ്‌നൗവിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിലെ ചാമ്പ്യൻ മജ്‌സിയ ആയിരുന്നു. തൃശൂരിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻപ്പിലെ ജേതാവ്, 2018ലെ വിമൻസ് മോഡൽ ഫിസിഖ് ജേതാവ്, 2018ലെ ബെസ്റ്റ് ലിഫ്റ്റർ, സംസ്ഥാന ബെഞ്ച് പ്രെസ് ചാമ്പ്യൻ, 2017ലെ ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങിൽ വെള്ളി മെഡൽ, നാഷനൽ അൺഎക്യുപ്ഡ് പവർലിഫ്റ്റിങിൽ സിൽവർ, 2017ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങിൽ വെള്ളി, 2017ലെ സ്‌ട്രോങ് വുമൺ, 2017ലെ പവർ ലിഫ്റ്റിങ് ചാമ്പ്യൻ, അൺഎക്യുപ്ഡ് പവർ ലിഫ്റ്റിങ ചാമ്പ്യൻ, 2017ൽ സ്‌ട്രോങ് വുമൻ, 2016ലെ ലിറ്റിൽ സ്‌ട്രോങ് വുമൺ ഒഫ് കോഴിക്കോട് തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP