Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിലെ കണ്ണീർ കണ്ട് വാരിക്കോരി കൊടുക്കും മുമ്പ് ഒന്ന് കൂടി ആലോചിക്കുക; സോഷ്യൽ മീഡിയയിലെ പ്രമുഖ ഗ്രൂപ്പായ ഡിഫറന്റ് തിങ്കേഴ്‌സ് അഡ്‌മിൻ നാലര ലക്ഷത്തോളം രൂപ വെട്ടിച്ചെന്ന പരാതിയുമായി ആളുകൾ രംഗത്ത്; നേരിടുന്നത് കിടക്കയിൽ നിന്നെണീക്കാൻ വയ്യാത്ത രോഗിക്ക് വേണ്ടി പണം പിരിച്ച് അമ്മായിയപ്പന്റെ ആയുർവേദ ആശുപത്രിക്ക് കൊടുത്തെന്ന ആരോപണം

ഫേസ്‌ബുക്കിലെ കണ്ണീർ കണ്ട് വാരിക്കോരി കൊടുക്കും മുമ്പ് ഒന്ന് കൂടി ആലോചിക്കുക; സോഷ്യൽ മീഡിയയിലെ പ്രമുഖ ഗ്രൂപ്പായ ഡിഫറന്റ് തിങ്കേഴ്‌സ് അഡ്‌മിൻ നാലര ലക്ഷത്തോളം രൂപ വെട്ടിച്ചെന്ന പരാതിയുമായി ആളുകൾ രംഗത്ത്; നേരിടുന്നത് കിടക്കയിൽ നിന്നെണീക്കാൻ വയ്യാത്ത രോഗിക്ക് വേണ്ടി പണം പിരിച്ച് അമ്മായിയപ്പന്റെ ആയുർവേദ ആശുപത്രിക്ക് കൊടുത്തെന്ന ആരോപണം

അരുൺ ജയകുമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയ വളരെ വലിയൊരു പ്ലാറ്റ്‌ഫോമാണ്. നമ്മുടെ സമീഹത്തിന്റെ ഗുണങ്ങളും ദോഷമങ്ങളുമെല്ലാം അടങ്ങുന്ന ഒരു പരിച്ഛേദം തന്നെയാണ് ഫേസ്‌ബുക്കിൽ അടക്കം കാണാൻ സാധിക്കുക. ഇതിൽ നല്ല പ്രവർത്തനം ചെയ്യുന്നവരുണ്ട്, തട്ടിപ്പുകാരുമുണ്ട്. അടുത്താകാലത്തായി ഫേസ്‌ബുക്ക് ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന നല്ലൊരു വിഭാഗവും സോഷ്യൽ മീഡിയയിൽ സജീവമാണ്. പലപ്പോഴും മനസിൽ നന്മ സൂക്ഷിക്കുന്നവരാണ് ഇങ്ങനെ തട്ടിപ്പിന് ഇരയാക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ കാണുമ്പോൾ കണ്ണുമടച്ച് സഹായം ചെയ്യുന്നവരാണ് ഇക്കൂട്ടർ. എന്നാൽ, ഇങ്ങനെ സഹായം ചെയ്യുന്നതിന് മുമ്പ് ഒന്നു കൂടി ആലോചിക്കുക എന്ന പാഠമാണ് ഫേസ്‌ബുക്കിലെ ചില പ്രമുഖ ഗ്രൂപ്പുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുക.

ആരോഗ്യ സ്ഥിതി മോശമായ ഒരു ചെറുപ്പക്കാരനെ മുൻനിർത്തി നാട്ടുകാരുടെ കൈയിൽ നിന്ന് പൈസ പിരിച്ചു ആശുപത്രിയിൽ കൊടുക്കുന്നു എന്ന വ്യാജേന സ്വന്തം അമ്മായിയച്ഛന്റെ ആശുപത്രിക്ക് പണം പിരിച്ചു നൽകിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഫേസ്‌ബുക്കിലെ പ്രമുഖ ഗ്രൂപ്പായ ഡിഫറന്റ് തിങ്കേഴ്‌സാണ് ആരോപത്തിൽ പ്രതിക്കൂട്ടിൽ നിർക്കുന്നത്. ഡിഫറന്റ് തിങ്കേഴ്‌സ് ഫെയിസ്ബുക്ക് കൂട്ടായ്മയുടെ അഡ്മനായ സന്ദീപിനെതിരെയാണ് ചിലർ ആരോപണവുമായി രംഗത്തെത്തിയത്.

ചികിത്സാ സഹായം ആവിശ്യമുള്ള യുവാവിന്റെ ഫോട്ടോ ഉൾപ്പടെ ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പേജിൽ ഷെയർ ചെയ്ത് 6 മാസത്തോളം ഗ്രൂപ്പിൽ നിന്നും സന്ദീപിന്റെ നേതൃത്വത്തിൽ പണം പിരിച്ചു എന്നാണ് ആരോപണം. ആറ് മാസത്തോളം പണം പിരിച്ച ശേഷമാണ് രോഗി ചികിത്സയിൽ കഴിയുന്ന ആശുപത്രി തന്റെ ഭാര്യാപിതാവിന്റേതാണെന്ന ഇയാൾ തന്നെ വെളിപ്പെടുത്തിയത്. ഇതോടെയാണ് പണം നൽകിയവർക്ക് ഇയാളിൽ സംശയം ഉണ്ടായത്. സന്ദീപിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരി പയ്യനാട് അളകാ ആയുർവേദ ആശുപത്രിയിലാണ് രോഗിയെന്ന് കാണിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിട്ടാണ് പണപ്പിരിവ് തുടർന്നത്. ചികിത്സയ്ക്കായി പിരിഞ്ഞ് കിട്ടിയ പണം മുഴുവൻ ആശുപത്രി അധികൃതരുടെ കയ്യിലെത്തിയെന്ന് ഉറപ്പായ ശേഷം രോഗിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടാണ് സന്ദീപ് ഇക്കാര്യം ഗ്രൂപ്പിലെ അംഗങ്ങളെ അറിയിച്ചത്. ഇതോടെയാണ് പലർക്കും വഞ്ചിക്കപ്പെട്ടുവെന്ന ബോധ്യമായത്.

അവസാനം വരെ സന്ദീപ് ഇക്കാര്യം തുറന്ന് പറയാത്തതിനെതുടർന്ന് വലിയ അമർഷമാണ് കൂട്ടായിമയിലെ അംഗങ്ങൾ പ്രകടിപ്പിച്ചത്. കാരുണ്യ പ്രവർത്തനം നടത്തുന്നുവെന്ന പേരിൽ സ്വന്തം ഭാര്യാപിതാവിന്റെ ബിസിനസ് പ്രമോഷൻ നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായവുമായി പല ഗ്രൂപ്പ് മെമ്പർമാരും രംഗതെത്തി. അഡ്‌മിൻ ചെയ്തത് ചതിയാെണന്നാണ് ഗ്രൂപ്പിലെ മെമ്പർമാരുടെ അഭിപ്രായം. ഈ പണം പിരിച്ചത് കൈ മാറിയതും ഡിഫറന്റ് തിങ്കേഴ്‌സിന്റെ അഡ്‌മിൻ തന്നെയാണ്. രോഗിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലതാനും.

പത്തു വർഷമായി ഒരേ കിടപ്പിലായിരുന്നു എന്ന് പറഞ്ഞും ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഫെബ്രുവരിയിൽ ആണ് ചികിത്സ തുടങ്ങിയത് എന്നാണ് ഗ്രൂപ്പിൽ പറഞ്ഞതെന്നും പരാതിക്കാർ പറയുന്നു. ഏപ്രിൽ മൂന്നിന് ഇട്ട പോസ്റ്റിൽ ഈ വ്യക്തിയുടെ ഫോട്ടോ ഇവർ തന്നെ ഇട്ടിരുന്നു. അതിൽ ഈ വ്യക്തി എഴുന്നേറ്റു ഇരിക്കുന്നതും പിവിസി പൈപ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു വാക്കറും കാണാം. അതായത് നേരത്തെ എഴുന്നേറ്റ് ഇരിക്കുകയും പിടിച്ചു നടക്കുകയും ചെയ്ത വ്യക്തി കിടപ്പിലനെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പഴയ ഫോട്ടോയൊക്കെ ഇട്ട ശേഷമാണ് ഇവർ പണം പിരിച്ചതെന്നാണ് ആരോപണം.

അൽപ്പം സമയമെടുത്തിട്ടാണെങ്കിലും എല്ലാവരും വായിക്കണമെന്ന ആമുഖത്തോടെയാമ് സന്തോഷ് എന്ന ചെറുപ്പക്കാരൻ ചികിത്സയ്ക്ക് സഹായം തേടുന്നുവെന്ന വാർത്ത ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. പെയിന്റിംങ്ങ് പണിക്കിടെ രണ്ടാമത്തെ നിലയിൽ നിന്നും താവെവീണ് നട്ടെല്ലിന് പരിക്കേറ്റാണ് സന്തോഷ് ചികിത്സാ സഹായം തേടുന്നത് എന്നാണ് ഗ്രൂപ്പിൽ പോസറ്റ് ചെയ്ത വിവരം. മാസം 65000 രൂപ ചെലവാണ് ചികിത്സയ്ക്ക് ചെലവ് എന്നും ഗ്രൂപ്പിൽ അറിയിച്ചിരുന്നു. ഗ്രൂപ്പ് അഡ്‌മിന്മാർ സന്തോഷിന്റെ കാര്യങ്ങൾ നേരിട്ടന്വേഷിച്ച് ഉറപ്പ് വരുത്തിയതായും ഗ്രൂപ്പിൽ പറഞ്ഞിരുന്നു.

അതിനിടെ ഗ്രൂപ്പിലെ മെമ്പറും കുവൈത്തിൽ ജോലി ചെയ്യുന്നതുമായ യുവതി ഇവരുടെ കബളിപ്പിക്കലിനെപറ്റി ചോദ്യങ്ങളുമായി രംഗതെത്തി. വേണ്ടി പ്രവർത്തിച്ചു കുവൈറ്റിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ പിരിച്ചു കൊടുത്ത അനു അയച്ചു കൊടുത്ത പണത്തിൽ നിന്നും നാലായിരത്തിന്റെ കണക്കു മുതിർന്ന അഡ്‌മിൻ ഉണ്ണിക്കൃഷ്ണൻ കാണിക്കാതെ വരികയും അവർ അത് ചോദ്യം ചെയ്തതിനു അവരെ ഗ്രൂപ്പിൽ കൂടി ആളെ കൂട്ടി അസഭ്യം പറയുകയും ചെയ്തിരുന്നു.

ഡിഫറന്റ് തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച അനവധി പരിപാടികൾക്ക് അനു നേതൃത്വം നൽകുന്ന ചിരാത് എന്ന കൂട്ടായ്മ സഹായം നൽകിയിരുന്നു. പല പരിപാടികൾക്കും സഹായമായി പണം അയച്ച് നൽകുകയും ചെയ്തിരുന്നു. ഡിഫറന്റ് തിങ്കേഴ്‌സ നടത്തിയ ജിസിസി മീറ്റിനും, വിവിധ കാറുണ്യ പ്രവർത്തനങ്ങൾക്കും ചിരാത് ഗ്രൂപ്പിൽ നിന്നും സഹായം ലഭിച്ചു. എന്നാൽ പിന്നീട് ഒരിക്കൽ 4000 രൂപ കുറച്ചാണ് ലഭിച്ചതെന്ന വാദത്തെ തുടർന്നാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇക്കാര്യങ്ങൽ തുറന്ന് പറയുന്നവരെ കൂട്ടംചേർന്ന് അക്രമിക്കുന്നുവെന്നും അനു പറയുന്നു.ചാരിറ്റി നടത്തുന്നു എന്നതിന്റെ പേരിൽ മുൻപും ഇവർ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകളെ കൂട്ടമായി ചേർന്ന് അസഭ്യം പറഞ്ഞു ആക്രമിക്കുന്നത് ഇവരുടെ രീതിയാണെന്നും അനു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP