Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗൺ മൂലം വീട്ടു വാടക കൊടുക്കാൻ കഴിഞ്ഞില്ല; കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടു നൽകിയതുമില്ല; വീട്ടമ്മയെയും ഭർത്താവിനെയും ആറുവയസുകാരിയെയും മർദ്ദിച്ചതായി ആരോപണം; മാറിടത്തിൽ കടന്നു പിടിച്ച് അപമാനിച്ചെന്നും കൈ തല്ലിയൊടിച്ചെന്നും വീട്ടമ്മ; സംഭവത്തിന് പിന്നിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരം എത്തിയ ഗുണ്ടകളെന്നും ആരോപണം; പരാതി പിൻവലിപ്പിക്കാൻ പൊലീസ് ശ്രമമെന്നും കുറ്റപ്പെടുത്തൽ

ലോക്ക്ഡൗൺ മൂലം വീട്ടു വാടക കൊടുക്കാൻ കഴിഞ്ഞില്ല; കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടു നൽകിയതുമില്ല; വീട്ടമ്മയെയും ഭർത്താവിനെയും ആറുവയസുകാരിയെയും മർദ്ദിച്ചതായി ആരോപണം; മാറിടത്തിൽ കടന്നു പിടിച്ച് അപമാനിച്ചെന്നും കൈ തല്ലിയൊടിച്ചെന്നും വീട്ടമ്മ; സംഭവത്തിന് പിന്നിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരം എത്തിയ ഗുണ്ടകളെന്നും ആരോപണം; പരാതി പിൻവലിപ്പിക്കാൻ പൊലീസ് ശ്രമമെന്നും കുറ്റപ്പെടുത്തൽ

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗൺ മൂലം വാടക നൽകാൻ കഴിയാതിരുന്ന വീട്ടമ്മയെയും ഭർത്താവിനെയും ആറുവയസുകാരിയെയും മർദ്ദിച്ചതായി ആരോപണം. വീട്ടമ്മയുടെ ശരീരത്ത് കടന്ന് പിടിച്ച് അപമാനിക്കുകയും മർദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇടപ്പള്ളി ഉണ്ണിച്ചിറ - കണ്ണോത്ത് റോഡിൽ ഷൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ചക്കാട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ വീട്ടമ്മയും ഭർത്താവുമാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരമാണ് ഗുണ്ടകൾ മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കി വിടുകയും ചെയ്‌തെന്ന് യുവതി പരാതിപ്പെടുന്നത്.

കഴിഞ്ഞ 15 ന് ഉച്ചയോടെയായിരുന്നു സംഭവം. ലോക്ക് ഡൗണായതിനാൽ വീട്ടു വാടക നൽകാൻ കുറച്ചു സമയം വേണമെന്ന് ഇവർ വീട്ടുടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരാകരിക്കുകയും എത്രയും വേഗം വാടക കുടിശ്ശിക നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങണമെന്നും ആവിശ്യപ്പെട്ടു. സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ 20,000 രൂപയിൽ നിന്നും 10,000 രൂപ വാടക ഇനത്തിൽ എടുത്തിട്ട് ബാക്കി തുക വീടൊഴിയുമ്പോൾ തിരികെ തന്നാൽ മതിയെന്ന് വീട്ടമ്മയും ഭർത്താവും പറഞ്ഞു. എന്നാൽ ഇതും അംഗീകരിച്ചില്ല. കോവിഡായതിനാൽ മറ്റൊരു വീട് ഉടനെ വാടകയ്ക്ക് കിട്ടില്ല എന്നും ലോക്ക് ഡൗൺ മാറിയാൽ ഉടൻ വീടൊഴിയാമെന്നും പറഞ്ഞു. ഇതൊന്നും ചെവിക്കൊള്ളാതെ വീട്ടുടമയും സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരം എത്തിയ ഗുണ്ടകളും ചേർന്ന് വീട്ടിൽ നിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ സംഘം ആദ്യം ഭർത്താവിനെ വീടിന് പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുകയും മർദ്ദിക്കുകയുമായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കിറങ്ങാൻ ശ്രമിച്ച് എന്നെ വീട്ടിനുള്ളിൽ തന്നെ പൂട്ടിയിട്ടു. ജനാല വഴി ഭർത്താവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അതി ക്രൂരമായ മർദ്ദന മുറ തുടരുന്നതിനിടയിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം അഭ്യർത്ഥിക്കുകയും പിൻ വളത്തെ വാതിൽ വഴി വീട്ടമ്മ പുറത്തിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയ വീട്ടമ്മയെ മർദ്ദനം നടത്തിയിരുന്ന ഒരാൾ കടന്ന് പിടിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ മൊബൈൽ ഫോൺ വീട്ടമ്മ വസ്ത്രങ്ങൾക്കിടയിലൂടെ മാറിടത്തിൽ ഒളിപ്പിച്ചു. എന്നാൽ വസ്ത്രത്തിനുള്ളിൽ കയ്യിട്ട് മൊബൈൽ ഫോൺ തട്ടിയെടുത്തു. ഫോൺ തിരികെ വാങ്ങിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മയെ ഇവർ ഉപദ്രവിക്കുകയും കയ്യ് തല്ലിയൊടിക്കുകയുമായിരുന്നു.

ഉപദ്രവിക്കുന്നതിനിടയിൽ അക്രമം നടത്തിയിരുന്നവർ സക്കീർ ഹുസൈൻ പറഞ്ഞിട്ടാണ് വന്നത് എന്ന് പറഞ്ഞിരുന്നതായി വീട്ടമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു. വാടക നൽകാൻ കുറച്ച് സമയം വേണമെന്ന് വീട്ടുടമയായ ഷൈജുവിനോട് പറഞ്ഞപ്പോൾ അംഗീകരിക്കാതിരുന്നതോടെ സിപിഎം നേതൃത്വത്തിന്റെ സഹായം ഇവർ തേടിയിരുന്നു. സക്കീർ ഹുസൈനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് അപേക്ഷിച്ചു. ഷാജുവിനോട് സംസാരിക്കാമെന്നും വാടക പതിയെ നൽകിയാൽ മതിയെന്നും സക്കീർ വീട്ടമ്മയ്ക്ക് വാക്കു നൽകുയും ചെയ്തു.

അക്രമികൾ മർദ്ദിക്കുമ്പോൾ സക്കീർ ഹുസൈൻ വാടക പതിയെ തന്നാൽ മതിയെന്ന് പറഞ്ഞിരുന്നതാണ് എന്ന് പറഞ്ഞപ്പോൾ അതേ സക്കീർ ഹുസൈൻ തന്നെയാണ് തങ്ങളെ ഇവിടേക്ക് അയച്ചതെന്നു പറയുകയായിരുന്നു എന്നും വീട്ടമ്മ പറയുന്നു. ഒരു മണിയോടെ പൊലീസിൽ വിവരമറിയിച്ചിട്ടും മൂന്നുമണിയായിട്ടും കളമശ്ശേരി പൊലീസ് സ്ഥലത്തെത്തിയില്ല. നാട്ടുകാർ സംഭവം കണ്ട് തടിച്ചു കൂടിയപ്പോഴേക്കും വീട്ടുടമയും സംഘവും വീട് പുറത്ത് നിന്ന് പൂട്ടി സ്ഥലം വിട്ടു.

ഇതോടെ വീട്ടമ്മയും ഭർത്താവും മകളും കൊച്ചി ഡി.സി.പിക്ക് മുൻപാകെ പരാതിയുമായെത്തി. പൊലീസിന്റെ നിർദ്ദേശ പ്രകാരം വീട്ടമ്മയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കയ്യിൽ പ്ലാസ്റ്ററിട്ടു. മർദ്ദനത്തിൽ മുഖത്തും കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഡി.സി.പി ഓഫീസിൽ നിന്നും തൃക്കാക്കര എ.സി.പിക്ക് അന്വേഷണത്തിനായി പരാതി കൈമാറിയെങ്കിലും പൊലീസ് മൊഴിയെടുക്കാനെത്തിയില്ല. ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം കളമശ്ശേരി പൊലീസ് ആശുപത്രിയിലെത്തി പരാതി പിൻവലിക്കാൻ ശ്രമം നടത്തിയതായും വീട്ടമ്മ ആരോപിക്കുന്നുണ്ട്.

അതേ സമയം വീട്ടമ്മ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് വീട്ടുടമ ഷൈജു പറയുന്നു. തന്നേയും ഭാര്യയെയും മാതാവിനെയും പരാതിക്കാരി ആക്രമിക്കുകയാണുണ്ടായതെന്നും കാക്കനാട് സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഷൈജു പറഞ്ഞു. പരാതിക്കാരി മനഃപൂർവ്വം നടത്തുന്ന വ്യക്തിഹത്യയാണെന്നും വീട്ടുടമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP