Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിനോയ് വിവാദത്തിൽ കോടിയേരിയെ ഒറ്റപ്പെടുത്തരുത്; മക്കൾ എന്തെങ്കിലും ചെയ്താൽ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തരുതെന്നും മന്ത്രി എ കെ ബാലൻ; വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി; സിപിഎമ്മിലെന്തോ ചീഞ്ഞു നാറുന്നുവെന്ന് ചെന്നിത്തല; സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലമാകുന്ന സിപിഎം ബിനോയിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി; വനിതാ കമ്മീഷന് ഇടപെടേണ്ട കാര്യമില്ലെന്ന് കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈനും: വിഷയത്തിൽ പ്രതികരിക്കാൻ മടിച്ച് നേതാക്കൾ

ബിനോയ് വിവാദത്തിൽ കോടിയേരിയെ ഒറ്റപ്പെടുത്തരുത്; മക്കൾ എന്തെങ്കിലും ചെയ്താൽ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തരുതെന്നും മന്ത്രി എ കെ ബാലൻ; വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി; സിപിഎമ്മിലെന്തോ ചീഞ്ഞു നാറുന്നുവെന്ന് ചെന്നിത്തല; സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലമാകുന്ന സിപിഎം ബിനോയിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി; വനിതാ കമ്മീഷന് ഇടപെടേണ്ട കാര്യമില്ലെന്ന് കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈനും: വിഷയത്തിൽ പ്രതികരിക്കാൻ മടിച്ച് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയി കോടിയേരിയുടെ പീഡന വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കടുത്ത പ്രതിരോധത്തിലാണ്. മകനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ പോലും അദ്ദേഹം തയ്യാറായിട്ടില്ല. സ്ത്രീസുരക്ഷ മുദ്രാവാക്യമായി അധികാരിത്തിലെത്തിയ പിണറായി സർക്കാരിനെ സംബന്ധിച്ചും പാർട്ടി സെക്രട്ടറിയുടെ മകനെതിരായ എതിരായ പീഡന ആരോപണം ഇത് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ്. അതേസമയം ഈ വിഷയത്തിൽ നേതാക്കളാരും ബിനോയിയെ ന്യായീകരിച്ചു കൊണ്ട് രംഗത്തില്ല. ഇതിനിടെ മക്കൾ ചെയ്യുന്ന കുറ്റത്തിന്റെ പേരിൽ കോടിയേരിയെ കുറ്റപ്പെടുത്തരുത് എന്ന അഭ്യർത്ഥനയുമായി മന്ത്രി എ കെ ബാലനും രംഗത്തുവന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ മാനഭംഗ പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിനോയ് കോടിയേരിക്കെതിരായ വിവാദത്തിൽ വ്യക്തിയെയും പ്രസ്ഥാനത്തെയും ഉപയോഗിക്കരുതെന്നും മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാൻ മടിച്ചിരിക്കയാണ് പ്രതിപക്ഷ നേതാക്കളും. പരസ്യമായി ആരും ഈ വിഷയത്തിൽ കുറ്റപ്പെടുത്തലുകൾ നടത്താൻ തയ്യാറായില്ല.

ഡെന്മാർക്കിലെന്തോ ചീഞ്ഞുനാറുന്നുവെന്ന് പറഞ്ഞപോലെ സിപിഎമ്മിലെന്തോ ചീറ്റുനാറുന്നുണ്ടെന്നാണ് ആരോപണത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഗൗരവമായി പൊലീസ് അന്വേഷിക്കണം. സത്യാവസ്ഥ അറിയില്ല. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരട്ടെ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. നിയമസഭ മീഡിയ റൂമിൽ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ശക്തമായി പ്രതികരണത്തിന് ചെന്നിത്തല മടി കാണിച്ചത്.

അതേസമയം പിന്നെയും ഈ വിഷയത്തിൽ വ്യക്തതയോടെ സംസാരിച്ചത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലമാകുന്ന സിപിഎം ബിനോയ് കോടിയേരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാൻ പാടില്ല. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. തേസമയം ആരോപണം സർക്കാറിനെ പ്രതിരോധത്തിൽ ആക്കുമ്പോഴും വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല.

അതേസമയം, ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടേണ്ട കാര്യമില്ലെന്ന് കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ. ദേശീയ വനിതാ കമ്മീഷന് ഇടപെടാം. കുട്ടിയുടെ പിതൃത്വം തെളിയിക്കുമെന്ന് ആ സ്ത്രീ പറയുന്നത് കേട്ടു. അവർക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് പോകാം. അതിനുള്ള നടപടിയാണ് ആ സ്ത്രീ ചെയ്യേണ്ടതെന്നു വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു. ബിനോയ് കോടിയേരിയെ പാർട്ടി സംരക്ഷിക്കില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തെറ്റുചെയ്തവർ ആരായാലും കടുത്ത ശിക്ഷ തന്നെ ലഭിക്കട്ടെയെന്നും അവർ പറഞ്ഞു.

അതേസമയം ബിനോയ് കോടിയേരിയാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുബൈ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുബൈ് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യലിന് പരാതിക്കാരിയുടേയും മറ്റ് സാക്ഷികളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. ബിനോയ്ക്കെതിരെയുള്ള എഫ്.ഐ.ആർ മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.മുംബയ് അന്ധേരി കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP