Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ വണ്ടിയോടിക്കാനുള്ള ബുദ്ധി പൊലിച്ചു; യാത്രക്കാരും കൂടി ഒപ്പം വരുമാനവും; തിങ്കളാഴ്ച കെഎസ്ആർടിസിയുടെ പോക്കറ്റിലെ കളക്ഷൻ എട്ടരക്കോടിയും കടന്ന് സർവകാല റെക്കോഡിൽ; മറികടന്നത് കഴിഞ്ഞ ഫെബ്രുവരിയിലെ റെക്കോഡ്; സാമ്പത്തിക പിരിമുറുക്കത്തിനിടയിലും മലയാളികളുടെ ആനവണ്ടിക്ക് ആനച്ചന്തമേറുന്നു; തച്ചങ്കരിയുടെ മിഷൻ വിജയത്തിലേക്ക്

യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ വണ്ടിയോടിക്കാനുള്ള ബുദ്ധി പൊലിച്ചു; യാത്രക്കാരും കൂടി ഒപ്പം വരുമാനവും; തിങ്കളാഴ്ച കെഎസ്ആർടിസിയുടെ പോക്കറ്റിലെ കളക്ഷൻ എട്ടരക്കോടിയും കടന്ന് സർവകാല റെക്കോഡിൽ; മറികടന്നത് കഴിഞ്ഞ ഫെബ്രുവരിയിലെ റെക്കോഡ്; സാമ്പത്തിക പിരിമുറുക്കത്തിനിടയിലും മലയാളികളുടെ ആനവണ്ടിക്ക് ആനച്ചന്തമേറുന്നു; തച്ചങ്കരിയുടെ മിഷൻ വിജയത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനവണ്ടിക്ക് ആനച്ചന്തമേറുകയാണ്. തലപ്പത്ത് ടോമിൻ തച്ചങ്കരി വന്നതോടെ ശാസ്ത്രീയമായ സർവീസ് പരിഷ്‌കരണം വന്നതാണ് കാര്യങ്ങൾ അടിവച്ചടിവച്ച് മുന്നേറാൻ കാരണം. കെഎസ്ആർടിസിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ തിങ്കളാഴ്ച കിട്ടി-ഇതാണ് ഏറ്റവുമൊടുവിലെ വാർത്ത. 8,54,77,240 രൂപ ഒറ്റദിവസം വരുമാനം. ഇത് സർവകാല റെക്കോഡാണ്. കഴിഞ്ഞ വർഷം (19-2-2018) 8,50,68,777 രൂപ ലഭിച്ചതായിരുന്നു കോർപറേഷന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം.

കഴിഞ്ഞ ഫെബ്രുവരി 19 ന് കേരളത്തിലെ മുഴുവൻ പ്രൈവറ്റ് ബസ്സുകളും സമരത്തിലായിരുന്നതുകൊണ്ട് എല്ലാ യാത്രക്കാരും കെ.എസ്.ആർ.റ്റി.സി.യെ മാത്രം ആശ്രയിക്കണ്ടി വന്നു. എന്നാൽ, ഇന്നലെ അത്തരത്തിലുള്ള ഒരുസ്ഥിതി ഇല്ലാതിരുന്നിട്ടും കെ.എസ്.ആർറ്റി.സി.ക്ക് ഇന്നു വരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന വരുമാനം കിട്ടി.

ഫെബ്രുവരി 19 ന് 18,50,000 കിലോമീറ്ററും, 5,558 ബസ്സുകളും, 19,000 കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവരെ ഉപയോഗിച്ചാണ് ഈ വരുമാനം നേടിയത്. എന്നാൽ, 17,00,000 കിലോമീറ്ററും, 5,072 ബസുകളും, 16,450 കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവരെ എനിവരെ ഉപയോഗിച്ചാണ് ഇത്രയും ഉയർന്ന കളക്ഷൻ നേടിയത്. 1.5 ലക്ഷം കിലോമീറ്ററും 500 ബസ്സുകളും 2500 ജീവനക്കാരെയും കുറച്ച് ഉപയോഗിച്ചാണ് ഈ ചരിത്ര നോട്ടം കോർപറേഷൻ കൈവരിച്ചത് എന്നത് തിളക്കം കൂട്ടുന്നുമുണ്ട്.

ബസ്സുകളുടെ എണ്ണമോ ജീവനക്കാരുടെ എണ്ണമോ അല്ല, മറിച്ച് ജനങ്ങൾക്ക് ശാസ്ത്രീയമായി യാത്രാസൗകര്യം ഒരുക്കിയതാണ് കോർപറേഷന് വരുമാനം കൂടാൻ കാരണം. നേരത്തെ അശാസ്ത്രീയമായ സർവീസ് സമ്പ്രദായം കാരണം സർവീസുകൾ പലതും ആളില്ലാതെ പാഴായി പോവുകയായിരുന്നു. തച്ചങ്കരി സിഎംഡിയായ ശേഷം വരുത്തിയ വിവിധ പരിഷ്‌കാരങ്ങളിൽ ഒന്നാണ് സർവീസ് പരിഷ്‌കരണം. കഴിഞ്ഞ ദിവസങ്ങളിലെ ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹർത്താൽ അനുകൂലികൾ 100 ബസുകൾക്ക് കേട് വരുത്തിയെങ്കിലും കോർപറേഷൻ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഹൈക്കോടതി വിധിപ്രകാരം 4,071 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടേണ്ടി വന്നു. ഇതുകൊണ്ട് ഏതാണ്ട് 800 ഓലം സർവീസുകൾ പ്രതിസന്ധിയിലായെങ്കിലും, വരുമാനത്തിലെ വർദ്ധന കോർപറേഷന് ഗുണകരമായി. പിരിച്ചുവിട്ടവർക്ക് പകരം പി.എസ്.സി വഴി നിയമിച്ച 1400ഓളം ഉദ്യോഗാർഥികളെ പൂർണമായി ഡൂട്ടിക്ക് വിന്യസിച്ചിട്ടില്ല. മറ്റുസ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇപ്പോൾ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതുകൊണ്ടാണ് സർവീസ് കുറഞ്ഞിട്ടും, വരുമാന വർദ്ധന ഉണ്ടാകുന്നത്. ക്യത്യസമയത്ത് യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് ബസുകൾ ഓടുന്നതും റൂട്ടുകളുടെ പുനഃക്രമീകരണവും കൂടുതൽ വരുമാനത്തിന് വഴിയൊരുക്കി.

അടുത്ത ആറുമാസത്തിനുള്ളിൽ ഇപ്പോഴത്തെ വരുമാനത്തിൽ നിന്ന് ദിനംപ്രതി ഒരുകോടി രൂപയുടെ വർദ്ധനവ് ഉണ്ടാക്കാനുള്ള തീവ്രയജ്ഞത്തിലാണ് കോർപറേഷനെന്ന് തച്ചങ്കരി അറിയിച്ചി. ഓരോ എട്ടുബസുകളുടെയും ചുമതല ഓരോ ഇൻസ്പക്ടർക്ക് നൽകി. റൂട്ട് പ്ലാനിങ്, ക്രൂ നിയമനം,വരുമാനം, യാത്രക്കാരുടെ പരാതി പരിഹാരം, വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയുടെ ചുമതല ഇൻസ്പക്ടർക്കായിരിക്കും. ഒരുറൂട്ടിൽ ദീർഘനേരം ബസുകൾ ഇല്ലാതിരിക്കുകയും പിന്നീട് വിവിധ ഡിപ്പോകളിലെ ബസുകൾ കോൺവോയ് ആയി ഓടുന്നതും ഒഴിവാക്കുന്നതാണ് പ്രധാനദൗത്യം. 2019 അവസാനത്തോടെ പെൻഷൻ ഒഴികെ എല്ലാത്തിനും പണം സ്വന്തമായി കണ്ടെത്താൻ കഴിയുന്ന തരത്തിലാണ് കോർപറേഷന്റെ പരിശ്രമം. ചിട്ടയായ പ്രവർത്തനത്തിന് കോർപറേഷൻ ജീവനക്കാർക്ക് എംഡിയുടെ വക അഭിനന്ദനവുമുണ്ട്. 2019 കെഎസ്ആർടിസിക്ക് തിളങ്ങുന്ന വർഷമായിരിക്കുമെന്നാണ് പ്രതീക്ഷ.

ഡിസംബറിൽ ശരാശരി പ്രതിദിന വരുമാനം ആറുകോടി കടന്നിരുന്നു. ക്രിസ്മസിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരുമാനം ഏഴുകോടി കടന്നു. 23ന് 7.18 കോടിയും 24ന് 7.01 കോടിയുമാണ് കലക്ഷൻ. 22ന് 6.85 കോടി, 21ന് 6.31 കോടി, 20ന് 6.11 കോടി, 19ന് 6.25 കോടി, 18ന് 6.64 കോടി എന്നിങ്ങനെയാണ് മറ്റു ദിവസങ്ങളിലെ പ്രതിദിന വരുമാനം. ശരാശരി പ്രതിദിന വരുമാനം 5.5 കോടി രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് വരുമാനം ഏഴുകോടിക്കടുത്തെത്തിയത്. യാത്രക്കാർ കുറവായ ഞായറാഴ്ച ദിവസങ്ങളിലും അവധിദിവസങ്ങളിലും മാത്രമാണ് പ്രതിദിനവരുമാനം ആറുകോടിയിൽ താഴ്ന്നത്.

ക്രിസ്മസിന്റെ ഭാഗമായി മലയാളികൾ തിങ്ങിപ്പാർക്കുന്ന ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽനിന്നുംസംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽനിന്നും പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. പിഎസ്‌സി പരീക്ഷയടക്കം നടക്കുന്ന ദിവസങ്ങളിലും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. പ്രതിസന്ധിക്കിടയിലും വരുമാനം വർധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമങ്ങൾക്ക് ജീവനക്കാരുടെ പിന്തുണയുണ്ട്. വരുമാനവർധന ലക്ഷ്യമിട്ട് പുതിയ 1000 ബസ് വാങ്ങാൻ 324 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബീ അംഗീകാരം നൽകിയിരുന്നു. പുതിയ ബസുകൾകൂടി വരുന്നതോടെ പ്രതിദിനവരുമാനം വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും മാനേജ്‌മെന്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP