Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇസ്താംബൂളിലെ സോഫിയ പള്ളിയുടെ അനുഭവം ഓർക്കുക; ഇന്ന് കഅബ നിലനിൽക്കുന്ന സ്ഥലം പോലും ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു; പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയുന്നതും കണ്ട് രാജ്യത്തെ മുസ്ലീങ്ങൾ നിരുത്സാഹപ്പെടുരുത്; ബാബറി മസ്ജിദ് ഇന്നലെ ഒരു പള്ളിയായിരുന്നു, ഇന്നും പള്ളിയാണ്, ഇൻഷാ അള്ളാ ഭാവിയിലും അങ്ങനെ ആയിരിക്കും'; വിവാദ പ്രസ്താവനയുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്

'ഇസ്താംബൂളിലെ സോഫിയ പള്ളിയുടെ അനുഭവം ഓർക്കുക; ഇന്ന് കഅബ നിലനിൽക്കുന്ന സ്ഥലം പോലും ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു; പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയുന്നതും കണ്ട് രാജ്യത്തെ മുസ്ലീങ്ങൾ നിരുത്സാഹപ്പെടുരുത്; ബാബറി മസ്ജിദ് ഇന്നലെ ഒരു പള്ളിയായിരുന്നു, ഇന്നും പള്ളിയാണ്, ഇൻഷാ അള്ളാ  ഭാവിയിലും അങ്ങനെ ആയിരിക്കും'; വിവാദ പ്രസ്താവനയുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീംകോടതി അന്തിമ വിധി പറയുകയും, രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കയും ചെയ്തതോടെ, നൂറ്റാണ്ടുകൾ നീണ്ട തർക്കത്തിന് പരിഹാരം ആവും എന്നായിരുന്നു സമാധാനകാക്ഷികളുടെ മുഴുവൻ പ്രതീക്ഷ. എന്നാൽ ഇത് ഒരിക്കലും മറക്കാനും പൊറുക്കാനും ഇന്ത്യൻ മുസ്ലീങ്ങൾക്ക് കഴിയില്ലെന്നും, തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന മുൻ ക്രിസ്ത്യൻ കതീഡ്രൽ മോസ്‌ക്ക് അയതുപോലെ അനുകൂല സാഹചര്യം വരുമെന്നുമാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് പറയുന്നത്. തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി ഹസ്രത്ത് മൗലാന മുഹമ്മദ് വാലി റഹ്മാനി നിലപാട് വ്യക്തമാക്കുന്നത്. പോസ്റ്റിനു താഴെ ഇന്ത്യയിലും തുർക്കിയിലെപോല അനകൂലമായ രാഷ്ട്രീയ സാഹചര്യത്തിനുവേണ്ടി പ്രവർത്തിക്കാനാണ് നിരവധി പേർ കമന്റുചെയ്യുന്നത്.

മുസ്ലിം വ്യകതി നിയമ ബോർഡിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലെ പ്രസ്താവന ഇങ്ങനെയാണ്:

ബാബറി മസ്ജിദ് ഒരു പള്ളിയായിരുന്നു, അത് എല്ലായ്‌പ്പോഴും ഒരു പള്ളിതന്നെയായിരിക്കു. ആക്രമണാത്മക കടന്നുകയറ്റം യാഥാർത്ഥ്യത്തെ മാറ്റില്ല. സുപ്രീംകോടതി ഇതിൽ തീരുമാനമെടുത്തത് നീതിയെ ലജ്ജിപ്പിക്കുന്ന രീതിയിൽ. -ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്:

ഇന്ന് ബാബറി മസ്ജിദിനു പകരം ഒരു ക്ഷേത്ര ശിലാസ്ഥാപനം നടത്തുമ്പോൾ, അഖിലേന്ത്യാ മുസ്ലിം വ്യക്തിഗത നിയമ ബോർഡ് അതിന്റെ ദീർഘകാല നിലപാട് ശരീഅത്തിന്റെ വെളിച്ചത്തിൽ ആവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. സ്ഥാപിതമായി, അന്ത്യവിധിവരെ വരെ ഇത് ഒരു പള്ളിയായി തുടരും. ബാബറി മസ്ജിദ് ഇന്നലെ ഒരു പള്ളിയായിരുന്നു, ഇന്നും ഒരു പള്ളിയാണ്, ഇൻഷാ അള്ളാ ഭാവിയിലും അങ്ങനെ ആയിരിക്കും. പള്ളിയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചാലും, ആരാധന തുടങ്ങിയാലും, നമസ്‌ക്കാരം ദീർഘകാലത്തേക്ക് നിരോധിച്ചാലും ഒന്ന് അത് പള്ളി അല്ലാതെ ആവുന്നില്ല.

ഏതെങ്കിലും ക്ഷേത്രമോ ഏതെങ്കിലും ഹിന്ദു ആരാധനാലയമോ പൊളിച്ച് ബാബറി മസ്ജിദ് നിർമ്മിച്ചിട്ടില്ലെന്നാണ് ഞങ്ങളുടെ നിലപാടെന്ന് അഖിലേന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി ഹസ്രത്ത് മൗലാന മുഹമ്മദ് വാലി റഹ്മാനി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു, ബാബറി മസ്ജിദിന് കീഴിലുള്ള ഖനനത്തിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിലെ കെട്ടിടത്തിൽ നിന്നാണെന്നും, അത് ബാബറി മസ്ജിദ് നിർമ്മിക്കുന്നതിന് നാനൂറ് വർഷങ്ങൾക്ക് മുമ്പാണെന്നും 2019 നവംബറിൽ സുപ്രീം കോടതി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ക്ഷേത്രം പൊളിച്ച് ഒരു പള്ളിയും നിർമ്മിച്ചിട്ടില്ല. 1949 ഡിസംബർ 22 രാത്രി വരെ ബാബറി മസ്ജിദിൽ നമസ്‌ക്കാരം നടന്നിരുന്നെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1949 ഡിസംബർ 22 ന് വിഗ്രഹങ്ങൾ സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്നും, 1992 ഡിസംബർ 6 ന് ബാബറി പള്ളിതകർത്തത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ക്രിമിനൽ നടപടിയുമായിരുന്നന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ വ്യക്തമായ വസ്തുതകളെല്ലാം അംഗീകരിച്ചിട്ടും കോടതി അന്യായമായ തീരുമാനമാണ് എടുത്തത്. എന്നിട്ടും പള്ളിയുടെ സ്ഥലം കൈമാറിയത് ഈ കുറ്റങ്ങൾ ചെയ്തവർക്കാണ്.

ബോർഡ് ജനറൽ സെക്രട്ടറി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.' സുപ്രീം കോടതി രാജ്യത്തെ പരമോന്നത കോടതിയായതിനാൽ അതിന്റെ അന്തിമ തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. എന്നിരുന്നാലും, ഇത് ഭൂരിപക്ഷത്തിന് അനുകൂലമായി നൽകിയ ക്രൂരവും അന്യായവുമായ തീരുമാനമാണെന്ന് നാം പറയണം. 2019 നവംബർ 9 ന് വന്ന സുപ്രീം കോടതി വിധി നീതിയെ അപമാനിക്കയാണ്. ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, നുണകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചില പ്രസ്ഥാനങ്ങളാണ് നമുക്കെതിരെ പ്രവർത്തിച്ചത്. മതവുമായോ മത പ്രബോധനവുമായോ, യാതൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു അത്. നുണകളെയും മതപീഡനത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു കെട്ടിടവും അധികാലം നിലനിൽക്കില്ല.

സാഹചര്യം എത്ര മോശമാണെങ്കിലും നാം അല്ലാഹുവിൽ വിശ്വസിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് സെക്രട്ടറി ജനറൽ പ്രസ്താവനയിൽ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു ശീലമുണ്ടാക്കണം. സാഹചര്യം എല്ലായ്‌പ്പോഴും ഒരുപോലെ ആയിരിക്കില്ല. അല്ലാഹു ഖുർആനിൽ പറയുന്നു 'ജനങ്ങൾക്കിടയിൽ പ്രബോധനം ചെയ്യുന്ന സമയത്ത് ഉയർച്ചയും താഴ്ചയും ഉണ്ടാവും. അതിനാൽ നാം നിരാശപ്പെടേണ്ട ആവശ്യമില്ല'- ഇസ്താംബൂളിലെ സോഫിയ പള്ളിയുടെ ഉദാഹരണം ഈ വാക്യത്തിന്റെ സംസാരിക്കുന്ന ചിത്രമാണ്. സുപ്രീംകോടതി തീരുമാനങ്ങളും പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയുന്നതും കണ്ട് രാജ്യത്തെ മുസ്ലീങ്ങൾ നിരുത്സാഹപ്പെടുരുത്.

കഅബയുടെ ഇന്ന് നിലനിൽക്കുന്ന സ്ഥലം പോലും ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നുവെന്ന് നാം ഓർക്കണം. ഒടുവിൽ, മക്കയുടെ വിജയത്തിനുശേഷം, പ്രിയപ്പെട്ട പ്രവാചകൻ മുഖേന ഇത് വീണ്ടും തൗഹീദിന്റെ കേന്ദ്രമായി മാറി . ഇത്തരം അവസരങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ പൂർണ്ണ ധൈര്യത്തോടെ നേരിടാനുള്ള നിശ്ചയം സ്വീകരിക്കുക തുടങ്ങിയവയാണ് നമ്മുടെ ഉത്തരവാദിത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP