Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളികളടക്കം എല്ലാ ഇന്ത്യക്കാർക്കും ധൈര്യമായിരിക്കാം; ഇറാൻ നടപടിയിൽ ജീവനക്കാരുടെ അറസ്റ്റ് ഇല്ല; ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപേരയിലെ എല്ലാവരും സുരക്ഷിതർ; നിർണായക വിവരം ഇന്ത്യയുമായി പങ്കുവെച്ച് ഇറാൻ; സുരക്ഷാ ഉദ്യോഗസ്ഥർ കപ്പലിൽ പ്രവേശിക്കാത്തതിനാൽ വിശദാംശങ്ങൾ ലഭ്യമല്ല; ഇന്ത്യക്കാരെ ഉടൻ മേചിപ്പിക്കാൻ നടപടിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

മലയാളികളടക്കം എല്ലാ ഇന്ത്യക്കാർക്കും ധൈര്യമായിരിക്കാം; ഇറാൻ നടപടിയിൽ ജീവനക്കാരുടെ അറസ്റ്റ് ഇല്ല; ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപേരയിലെ എല്ലാവരും സുരക്ഷിതർ; നിർണായക വിവരം ഇന്ത്യയുമായി പങ്കുവെച്ച് ഇറാൻ; സുരക്ഷാ ഉദ്യോഗസ്ഥർ കപ്പലിൽ പ്രവേശിക്കാത്തതിനാൽ വിശദാംശങ്ങൾ ലഭ്യമല്ല; ഇന്ത്യക്കാരെ ഉടൻ മേചിപ്പിക്കാൻ നടപടിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വെള്ളിയാഴ്ച രാത്രി ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്‌റ്റെന ഇംപേരയിലുള്ള ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പടെ 18 ഇന്ത്യക്കാരാണ് ഉള്ളത്. കപ്പൽ പിടിച്ചെടുത്ത വിവരം ഇറാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അവരുടെ മോചനത്തിനായി വിദേശകാര്യമന്ത്രാലയം നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കപ്പൽ പിടിച്ചെടുത്ത വിവരം ഇറാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

കപ്പൽ പിടിച്ചെടുക്കുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളത്. ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല. അവർ കപ്പലിനുള്ളിൽ തന്നെയാണുള്ളത്. അവർ സുരക്ഷിതരാണെന്നുമാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. കപ്പലിലേക്ക് ഇറാൻ ഉദ്യോഗസ്ഥർ കടന്നിട്ടില്ലാത്തതിനാൽ കപ്പലിനുള്ളിലെ ജീവനക്കാരുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ സാധിക്കില്ലെന്നും ഇറാൻ സൂചിപ്പിച്ചിട്ടുണ്ട്. കപ്പൽ പിടിച്ചെടുത്ത കാര്യം ഇറാൻ വിവരം ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തിൽ അടുത്ത നടപടിയെന്നോണം ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ആരംഭിച്ചു.

വെള്ളിയാഴ്ച അർദ്ധരാത്രി ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ കൂടുതൽ മലയാളികളെന്ന് നേരത്തെ അനൗദ്യോഗിക വിവരം ലഭിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇറാൻ ഇന്ത്യക്ക് വിവരങ്ങൾ കൈമാറിയെങ്കിലും മറീനുകൾ കപ്പലിൽ പ്രവേശിക്കാത്തതിനാൽ തന്നെ ഇപ്പോഴും മൂന്ന് മലയാളികൾ മാത്രമാണ് സ്‌റ്റെന ഇംപേരയിൽ എന്നാണ് വിവരം. കൂടുതൽ മലയാളികൾ ഉണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. കപ്പലിലെ ക്യാപ്റ്റനടക്കം മൂന്നുപേർ മലയാളികളാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു പുറത്തുവന്നിരുന്നു. ഇവർ മൂന്നുപേരും എറണാകുളം സ്വദേശികളാണ്. അതേസമയം രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലും മലയാളികൾ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.

ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത 'ഗ്രേസ്1' എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചനയും് അതിനിടെ പുറത്ത് വന്നിരുന്നു്. ഇറാനിലെ ഗ്രേസ്1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ 'സ്റ്റെന ഇംപറോ' പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ബന്ദർ അബ്ബാസ് തുറമുഖത്തുതന്നെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പൽ കമ്പനി അധികൃതർ പറയുന്നത്. നോർത്തേൺ മറീൻസ് എന്ന കപ്പൽ കമ്പനി അധികൃതരാണ് മലയാളികൾ അടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്.

ഇൻഷൂറൻസ് കമ്പനി മുഖേന ഇറാനിലെ മറീൻ അഫയേഴ്സുമായി നിരന്തര സമ്പർക്കത്തിലാണ്. മറീൻ അഫയേഴ്സ് ഉദ്യോഗസ്ഥർ കപ്പലിലെത്തി ജീവനക്കാരുടെ സ്ഥിതി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കപ്പൽ കമ്പനി അധികൃതർ പറയുന്നു. നിലവിൽ 18 ഇന്ത്യാക്കാർ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപരമോ മറ്റെന്തെങ്കിലുമോ ആയ പ്രശ്നങ്ങളൊന്നും നിലവിൽ ജീവനക്കാർക്ക് ഇല്ലെന്നും അധികൃതർ പറയുന്നു. നോർത്തേൺ മറീൻ കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP