Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

രാജ്യത്ത് തന്നെ ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ ഒന്ന്; യൂറോപ്യൻ സംസ്കാരവുമായി താദാത്മ്യം പ്രാപിച്ച ജനത; കൊവിഡ് മഹാമാരി സംഹാര താണ്ഡവമാടുമായിരുന്ന ഇന്ത്യൻ സംസ്ഥാനത്ത് മാരക വൈറസിനെ തുരത്തിയത് ആറുമണിതള്ളും പിആർ വർക്കും ഇല്ലാതെ; രാജ്യത്തുകൊവിഡ് മുക്തമാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന ഖ്യാതിയിലേക്ക് ​​ഗോവ നടന്ന് കയറിയത് ബിജെപി ഭരണകൂടത്തിന്റെ കൃത്യമായ പ്രതിരോധ പ്രവർത്തനത്തിലൂടെ

രാജ്യത്ത് തന്നെ ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ ഒന്ന്; യൂറോപ്യൻ സംസ്കാരവുമായി താദാത്മ്യം പ്രാപിച്ച ജനത; കൊവിഡ് മഹാമാരി സംഹാര താണ്ഡവമാടുമായിരുന്ന ഇന്ത്യൻ സംസ്ഥാനത്ത് മാരക വൈറസിനെ തുരത്തിയത് ആറുമണിതള്ളും പിആർ വർക്കും ഇല്ലാതെ; രാജ്യത്തുകൊവിഡ് മുക്തമാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന ഖ്യാതിയിലേക്ക് ​​ഗോവ നടന്ന് കയറിയത് ബിജെപി ഭരണകൂടത്തിന്റെ കൃത്യമായ പ്രതിരോധ പ്രവർത്തനത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

പനാജി: രാജ്യത്താദ്യമായി കോവിഡ്-19 രോഗികളെ മുഴുവനും ചികിത്സിച്ച് ഭേദമാക്കിയ സംസ്ഥാനമെന്ന ബഹുമതി ഗോവ സ്വന്തമാക്കുമ്പോൾ അത് ചെറിയ ഒരു നേട്ടമല്ല. ടൂറിസം പ്രധാന വരുമാനമാർ​ഗമായ ​ഗോവ കൊവിഡ്19 പടർന്ന് പിടിക്കാൻ എല്ലാ സാധ്യതകളുമുള്ള ഇന്ത്യൻ സംസ്ഥാനമായിരുന്നു. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി ആയിരക്കണക്കിന് ആളുകളായിരുന്നു ​ഗോവയിലേക്ക് എത്തുന്നത്. എന്നാൽ, കൃത്യമായ പദ്ധതികളിലൂടെ സംസ്ഥാനത്ത് രോ​ഗം പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കാനും രോ​ഗബാധിതർക്ക് മെച്ചപ്പെട്ട പരിചരണം ഒരുക്കി അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും ​ഗോവൻ ഭരണകൂടത്തിന് കഴിഞ്ഞു.

ഏഴു പേർക്കാണ് ഗോവയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴാമത്തെയാളും നെഗറ്റീവ് ആയി ഞായറാഴ്ച ആശുപത്രി വിട്ടു. ഇവിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരും സുഖം പ്രാപിച്ചുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ആറ് പേർ ഉൾപ്പെടെ ഏഴ് പേർക്കായിരുന്നു ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായ ഇവരെ പ്രത്യേക ക്വാറൻറൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീടുകളിലേക്ക് മടക്കി അയക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

“പൂജ്യത്തിന് മഹത്തായ മൂല്യമാണ് ഇവിടെ! സംസ്ഥാനത്തെ മുഴുവൻ കോവിഡ് പോസിറ്റീവ് രോഗികളും നെഗറ്റീവായതായി പ്രഖ്യാപിക്കാൻ അതിയായ സന്തോഷമുണ്ട്.”-ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ അശ്രാന്തപരിശ്രമമാണ് ഇതിന് സഹായിച്ചതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തും പറഞ്ഞു. നിലവിൽ കോവിഡ് മുക്തം ആണെങ്കിലും ജാഗ്രതയും നിയന്ത്രണവും തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പഴയത് പോലെ തന്നെ തുടരും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോവയ്ക്ക് ഇത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷമാണെന്നാണ് അവസാന രോഗിയുടെയും കോവിഡ് ഫലം നെഗറ്റീവ് ആയെന്ന് അറിയിച്ചു കൊണ്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററിൽ കുറിച്ചത്. വിശ്രമമില്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കും സഹായികൾക്കും നന്ദി പറയാനും മുഖ്യമന്ത്രി മറന്നില്ല. ഏപ്രിൽ മൂന്നിന് ശേഷം പുതിയ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കോവിഡ് 19 ലോകം മുഴുവൻ നാശം വിതച്ചപ്പോൾ അതിൽ ഏറ്റവും നഷ്ടം വന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്ന് ഗോവയാണ്. സഞ്ചാരികൾ എത്താതായതോടെ വലിയ നഷ്ടമാണ് ഗോവൻ ടൂറിസത്തിന് നേരിടേണ്ടിവന്നത്.ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് ഗോവ. പ്രത്യേകിച്ച് വിദേശികൾ. കോവിഡ് ഭീതിയൊഴിഞ്ഞ് എല്ലാം പഴയപോലെയാകുമ്പോൾ ഗോവ ചില കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ഗോവയിലേക്ക് സന്ദർശനത്തിനെത്തുന്ന യാത്രികർ കോവിഡ് ബാധയില്ല എന്നുറപ്പിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇനിമുതൽ കൈയിൽ കരുതണം. അതില്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടില്ലെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു. ഇതോടൊപ്പം 10 റാപ്പിഡ് കൊറോണ ടെസ്റ്റിങ് ബൂത്തുകളും സംസ്ഥാനത്ത് സ്ഥാപിക്കുന്നുണ്ട്. ഇവയെല്ലാം സംസ്ഥാനത്തിന്റെ അതിർത്തികളിലാണ് സ്ഥാപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP