Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലബാർ കലാപം പ്രമേയമാകുന്ന വാരിയം കുന്നത്തിനായി രണ്ട് ദിവസം കൊണ്ട്പിരിഞ്ഞുകിട്ടിയത്‌ 16.30 ലക്ഷം; പൈസ സംഭാവന നൽകിയവരെ പേരെടുത്ത് പറയാതെ നന്ദി അറിയിച്ച് സംവിധായകൻ; ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ടത് മലബാർ കലാപം ആസ്പതമാക്കിയ നാല് സിനിമകൾ; അലി അക്‌ബറിന് പിന്തുണയുമായി സംഘപരിവാർ ചേരികളും;കുടുംബത്തിനെതിരെ മോശം പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംവിധായകന്റെ നീക്കം

മറുനാടൻ ഡെസ്‌ക്‌

മലബാർ കലാപം വിഷയമാക്കി അലി അക്‌ബർ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ. അലി അക്‌ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 25, 50 രൂപ മുതൽ അമ്പതിനായിരം രൂപ വരെ നൽകിയവരുണ്ടെന്ന് അലി അക്‌ബർ വെളിപ്പെടുത്തി. ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്‌ബർ പറഞ്ഞു.

50,000 തന്നവർക്ക് നന്ദി പറഞ്ഞാൽ 25 രൂപ തന്നവർക്കും നന്ദി പറയണ്ടേ. ഓരോരുത്തർക്കും നേരിട്ട് നന്ദി പറയാൻ സാധിക്കാത്തതിൽ ഖേദമുണ്ട്. അതിനാൽ എല്ലാവരോടും ഒരുമിച്ച് നന്ദി പറയുന്നു. 50,000 തന്നിട്ട് അടുത്ത 50,000 അടുത്ത മാസം തരാമെന്ന് പറയുന്നവരുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് ഒരു ലക്ഷം അയക്കുമെന്ന് പറഞ്ഞവരുമുണ്ട്. കൊവിഡിന്റെ കാലത്ത് പലർക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ട് ദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്നു എന്ന് പറഞ്ഞാൽ മഹാത്ഭുതമാണ്. കുടുംബത്തിനെതിരെ മോശം പ്രചാരണം നടത്തിയവരെക്കുറിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അലി അക്‌ബർ പറഞ്ഞു.

ക്രൗഡ് ഫണ്ടിംഗിനെക്കുറിച്ച് നടത്തിയ ഫേസ്‌ബുക്ക് ലൈവിലാണ് അലി അക്‌ബർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഖിലാഫത്ത് സമരനായകനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ആഷിക് അബു-പൃഥ്വിരാജ് ടീം സിനിമ പ്രഖ്യാപിച്ചതോടെയാണ് അലി അക്‌ബറും സിനിമ പ്രഖ്യാപിച്ചത്. അലി അക്‌ബറിന് പുറമെ ഇബ്രാഹിം വേങ്ങരയും പി.ടി കുഞ്ഞുമുഹമ്മദും ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു വിഷയത്തെയോ കഥാപാത്രത്തെയോ മുൻനിർത്തി നാല് സിനിമകൾ ഒരുമിച്ച് പ്രഖ്യാപിച്ചതിന് മലയാളസിനിമ സാക്ഷ്യം വഹിച്ചത് ദിവസങ്ങൾക്കു മുൻപായിരുന്നു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രപുരുഷൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നൻ' എന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിഷയത്തിൽ മറ്റു മൂന്ന് സിനിമകൾ കൂടി പ്രഖ്യാപിക്കപ്പെട്ടത്.

പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്‌ബർ എന്നിവരാണ് ഈ സിനിമകൾ പ്രഖ്യാപിച്ചത്. ഇതിൽ താൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിങ് വഴിയാവും നിർമ്മിക്കുകയെന്ന് അലി അക്‌ബർ പറഞ്ഞിരുന്നു. പിന്നാലെ സംഭാവന സ്വീകരിക്കുന്ന അക്കൗണ്ട് വിവരങ്ങളും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് ദിവസത്തിനകം ഈ അക്കൗണ്ടിലേക്കു ലഭിച്ച തുക എത്രയെന്നും അലി അക്‌ബർ ഫേസ്‌ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP