Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനയിൽ അജ്ഞാത വൈറസ് ബാധയെ തുടർന്ന് കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം; ചൈനയിൽ നിന്നെത്തുന്നവരെ കർശന ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കണമെന്ന് വ്യോമയാന മന്ത്രാലയം; വുഹാനിലെ വൈറസിനെ കൂട്ടിലാക്കാനാകാതെ ചൈനയും

ചൈനയിൽ അജ്ഞാത വൈറസ് ബാധയെ തുടർന്ന് കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം; ചൈനയിൽ  നിന്നെത്തുന്നവരെ കർശന ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കണമെന്ന് വ്യോമയാന മന്ത്രാലയം; വുഹാനിലെ വൈറസിനെ കൂട്ടിലാക്കാനാകാതെ ചൈനയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ കർശന ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കാനാണു നിർദ്ദേശം. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയാണു മറ്റു വിമാനത്താവളങ്ങൾ.

നേരത്തേ, ചൈനയിലെ അജ്ഞാത വൈറസ് ബാധയെ തുടർന്ന് യു.എസും ഹോങ് കോങ്ങും വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കാൻ തുടങ്ങിയിരുന്നു. ചൈനയിൽനിന്ന് നേരിട്ട് വിമാനങ്ങളെത്തുന്ന സാൻഫ്രാൻസിസ്‌കോ, ന്യൂയോർക്ക് വിമാനത്താവളങ്ങളിലും കണക്ടിങ് വിമാനങ്ങൾ കൂടുതലെത്തുന്ന ലോസ് ആഞ്ജലിസ് വിമാനത്താവളത്തിലുമാണ് പരിശോധന. ചൈനയിൽനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധിക്കുന്നതായി തായ്‌ലാൻഡും ഹോങ് കോങ്ങും വ്യക്തമാക്കി. അതേസമയം, ചൈന ഇതുവരെ യാത്രാനിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വുഹാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദിവസം 3400-ലേറെപ്പേരാണ് വിദേശത്തേക്ക് യാത്രചെയ്യുന്നത്.

ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തായ്ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കടുത്ത ന്യുമോണിയയാണ് ലക്ഷണം. 2002-2003 വർഷങ്ങളിൽ ചൈനയിലും ഹോങ് കോങ്ങിലും കൊറോണ വൈറസ് പടർത്തിയ സാർസ് രോഗത്തിൽ 770-ലേറെപ്പേരാണ് മരിച്ചത്.

ആഴ്ചകൾ പിന്നിടുംതോറും കാര്യങ്ങൾ ആശങ്കാജനകമാകുകയാണെന്ന് പഠനം നടത്തിയ സംഘത്തിലെ ഡിസീസ് ഔട്ട്‌ബ്രേക്ക് ശാസ്ത്രജ്ഞൻ പ്രൊഫ. നീൽ ഫെർഗ്യൂസൺ പറഞ്ഞു. ''വുഹാനിൽനിന്ന് വൈറസ് തായ്‌ലാൻഡിലേക്കും ജപ്പാനിലേക്കും പടർന്നിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ കേസുകൾ ഇനിയുമുണ്ടാവാം'' -ഫെർഗ്യൂസൺ പറഞ്ഞു. വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്നുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും എന്നാൽ, അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൈനീസ് അധികൃതരും പറഞ്ഞു.

ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ചത് ആയിരത്തിലേറെപ്പേരെയെന്ന് ശാസ്ത്രജ്ഞർ. അമ്പതുപേരിലാണ് സ്ഥിരീകരിച്ചതെന്നാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ശനിയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എം.ആർ.സി. സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് സർക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഉപദേശക സംഘടനയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP