Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂഗിൾ പേ വഴി കടം നൽകിയത് 2900 രൂപ; ടോൻസ് യുഡിഎഫിനൊപ്പമുള്ള ആർജെഡി; ഞാൻ എൽഡിഎഫിലെ ആർജെഡിയും; പാർട്ടി മാറിയപ്പോൾ പഴയ നേതാവിനോട് കാശ് തിരികെ ചോദിച്ചപ്പോൾ കിട്ടിയത് അമ്മയെയും പെങ്ങളെയും ചേർത്ത് തെറിവിളിയും ഭീഷണിയും; പരാതി കൊടുക്കാൻ എത്തിയപ്പോൾ വാദി പ്രതിയും; എഫ് ബിയിൽ പൊലീസിനെതിരെ ലൈവ് ഇട്ടത് വിനയായി; ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്‌പ്പിക്കാൻ ഇറങ്ങിയ ആൽബിച്ചൻ മുരിങ്ങയിൽ ചെന്നു പെട്ടത് പ്രതിസന്ധിയിൽ

ഗൂഗിൾ പേ വഴി കടം നൽകിയത് 2900 രൂപ; ടോൻസ് യുഡിഎഫിനൊപ്പമുള്ള ആർജെഡി; ഞാൻ എൽഡിഎഫിലെ ആർജെഡിയും; പാർട്ടി മാറിയപ്പോൾ പഴയ നേതാവിനോട് കാശ് തിരികെ ചോദിച്ചപ്പോൾ കിട്ടിയത് അമ്മയെയും പെങ്ങളെയും ചേർത്ത് തെറിവിളിയും ഭീഷണിയും; പരാതി കൊടുക്കാൻ എത്തിയപ്പോൾ വാദി പ്രതിയും; എഫ് ബിയിൽ പൊലീസിനെതിരെ ലൈവ് ഇട്ടത് വിനയായി; ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്‌പ്പിക്കാൻ ഇറങ്ങിയ ആൽബിച്ചൻ മുരിങ്ങയിൽ ചെന്നു പെട്ടത് പ്രതിസന്ധിയിൽ

എം മനോജ് കുമാർ

പാല: ആൽബിൻ മാത്യു എന്ന ആൽബിച്ചൻ മുരിങ്ങയിൽ ഒരു പരാതിയും കയ്യിൽവെച്ചിരിക്കുന്നു. പരാതിയുമായി പാലാ സിഐയ്ക്ക് മുൻപാകെ ചെല്ലാൻ ആൽബിച്ചന് ചില്ലറ തടസങ്ങൾ ഉള്ളതിനാലാണ് ഈ പരാതി ഇപ്പോഴും ആൽബിച്ചൻ മുരിങ്ങയിലിന്റെ കയ്യിലിരുന്നു വിറയ്ക്കുന്നത്. ആൽബിച്ചനെ അറിയില്ലേ? ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്ക്കാത്തതിന്റെ പേരിൽ താലിബാൻകാരെന്ന് വിശേഷിപ്പിച്ച ഫെയ്സ് ബുക്ക് ലൈവിന് ഒടുവിൽ നടുറോഡിൽ ജീവനും കൊണ്ട് ഓടേണ്ടി വന്ന സോഷ്യൽ മീഡിയാ താരം തന്നെ.

കേരള ആർജെഡി ഔദ്യോഗിക വിഭാഗം യൂത്ത് ജനറൽ സെക്രട്ടറി ടോൻസ് രാമപുരത്തിനെതിരെയുള്ള പരാതിയാണ് ആൽബിച്ചന്റെ കയ്യിലിരിക്കുന്നത്. 2900 രൂപ ടോൻസ് ആൽബിന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. ഈ പണം ആൽബിൻ തിരിച്ചു ചോദിച്ചു. പക്ഷെ മറുപടിയായി ആൽബിന്റെ അമ്മയെയും പെങ്ങളെയും കേട്ടാൽ അറക്കുന്ന തരത്തിൽ തെറിയാണ് ലഭിച്ചത്. ഈ തെറിവിളിയുടെ പേരിലാണ് ടോൻസിന്റെ പേരിൽ ആൽബിൻ പരാതി നൽകാൻ തയ്യറായി ഇരിക്കുന്നത്. ഈ പരാതി നൽകാൻ ഒരു തവണ പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴുള്ള അനുഭവം ഓർത്താണ് ആൽബിച്ചൻ പോകാൻ മടിക്കുന്നത്.

മെയ് ഒൻപതിനാണ് ടോൻസ് രാമപുരത്തിനെതിരെയുള്ള പരാതിയുമായി ആൽബിച്ചൻ പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയത്. വൈകീട്ട് മൂന്നിന് എത്തിയ ആൽബിച്ചന് തിരികെ പോകാൻ കഴിഞ്ഞത് വൈകീട്ട് ആറിനാണ്. ഈ അനുഭവം ആൽബിച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങിനെ:

മെയ് ഒൻപതിന് പാലാ പൊലീസ് സ്റ്റേഷനിൽ ടോൻസിനെതിരെ പരാതി നൽകാൻ എത്തി. വൈകീട്ട് മൂന്നുമണിയോടെയാണ് എത്തിയത്. ആൽബിൻ പരാതി നൽകാൻ എത്തിയപ്പോൾ ആൽബിനെ പ്രതിയായാണ് പാലാ പൊലീസ് കണ്ടത്. വാദി പ്രതിയായ അനുഭവം. സ്റ്റേഷനിൽ നിന്ന് ഇറങ്ങണമെങ്കിൽ രണ്ടു ജാമ്യക്കാർ ആദ്യം വരട്ടെയെന്നാണ് പാലാ പൊലീസ് പറഞ്ഞത്. പൊലീസ് കടുപ്പിച്ചു. സോഷ്യൽ മീഡിയ വഴി പൊലീസിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഉള്ള കേസാണ് ആൽബിന്റെ പേരിലുള്ളത്. അപ്പോൾ മുതൽ ടോൻസിനെതിരെയുള്ള പരാതി ആൽബിച്ചന്റെ കയ്യിലിരുന്ന് വിറച്ചു തുടങ്ങിയതാണ്. അന്ന് ആ പരാതി പൊലീസിന് നൽകാൻ ആൽബിച്ചന് കഴിഞ്ഞില്ല. ആദ്യം മുൻഗണനാ ക്രമം എന്ന് പൊലീസ് ശാഠ്യം പിടിച്ചു. വേറെ വഴിയില്ലായിരുന്നു. അതിനാൽ ആദ്യം ജാമ്യക്കാരെ ഒപ്പിക്കാൻ ആൽബിച്ചൻ തുടരെ ഫോൺ വിളികളായിരുന്നു.

ഞാൻ ഓപ്പൺ ആയി ഇരിക്കുന്ന ഒരു വ്യക്തിയല്ലേ? പൊലീസ് എനിക്ക് സമൻസ് തരുകയല്ലേ വേണ്ടത്. അല്ലാതെ എന്നെ എടുത്ത് അകത്തിടുകയാണോ? നമ്മൾ ഒരാൾക്ക് എതിരെ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കാൻ പോകുമ്പോൾ നമ്മളെ അകാരണമായി തടഞ്ഞു വെയ്ക്കുക. ഫോൺ പിടിച്ചു വയ്ക്കുക. ഇതാണോ കേരളാ പൊലീസ് ചെയ്യേണ്ടത്? ഏത് പ്രതിക്കും ഒരു അവകാശമില്ലേ? എനിക്ക് വെള്ളം പോലും തന്നില്ല. ഫോൺ തടഞ്ഞു വെച്ചു. മാണി.സി.കാപ്പൻ സഹായിച്ചില്ലെങ്കിൽ ഞാൻ അകത്താണ്. മാണി സി കാപ്പനാണ് രണ്ടു ജാമ്യക്കാരെ വിട്ടത്. ടോൻസിനെതിരെ പരാതി നൽകാൻ പൊലീസ് സമ്മതിച്ചില്ല. പാലാ പൊലീസ് എന്ന അകാരണമായി തടഞ്ഞുവെച്ചു- പാലാ പൊലീസിനെതിരെ ആൽബിച്ചൻ പറയുന്നു.

ഗൂഗിൾ പേ വഴിയാണ് 2900 രൂപ പല സമയങ്ങളിൽ ഞാൻ ടോൻസിനു നൽകിയത്. ടോൻസ് യുഡിഎഫിനൊപ്പം നിൽക്കുന്ന ആർജെഡിയാണ്. ഞാൻ എൽഡിഎഫിലുള്ള ആർജെഡിയാണ്. പാർട്ടി മാറിയപ്പോൾ ഞാൻ ഞാൻ ടോൻസിനെ വിളിച്ചു. കാശ് തിരികെ ആവശ്യപ്പെട്ടു. പകരം എന്റെ അമ്മയെയും പെങ്ങളെയും ചേർത്ത് തെറിവിളിയും ഭീഷണിയുമാണ് നേരിടേണ്ടി വന്നത്. ഓഡിയോ ക്ലിപ്പ് എല്ലാം ഞാൻ സേവ് ചെയ്തിട്ടുണ്ട്. ഈ ഓഡിയോ ക്ലിപ്പ് സഹിതം ടോൻസിനെതിരെ പരാതി നൽകാനാണ് ഞാൻ പാലാ സ്റ്റേഷനിൽ എത്തിയത്. അതിനാൽ വീണ്ടും എത്തി ഞാൻ പരാതി നൽകുക തന്നെ ചെയ്യും-ആൽബിച്ചൻ പറയുന്നു.

ഈരാറ്റുപേട്ടയിൽ ഒരു തരം ഭീകരാവസ്ഥ നിലനിൽക്കുന്നുണ്ട്. പൊലീസിന് അവിടെ നടപടികൾ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാൽ ആളുകൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു തീരുമാനം എടുപ്പിക്കും. പഴയ നടുറോഡിലെ ഓട്ടം അനുസ്മരിച്ച് ആൽബിച്ചൻ പറയുന്നു. ഇന്ത്യയിൽ ഒരു നിയമം പോരെ എന്നാണ് ഞാൻ ചോദിച്ചത്.

ആറുമാസമായി ഹെൽമെറ്റിന് വേണ്ടി ഞാൻ പോരാടുകയാണ്. അവിടെ എനിക്ക് ഒരു അവസരം ലഭിച്ചു. അതാണ് ഞാൻ ഉപയോഗിച്ചത്. ഈരാറ്റുപേട്ടയിൽ ആളുകൾ ഹെൽമെറ്റ് ഇല്ലാതെയാണ് ബൈക്കുകൾ ഓടിക്കുന്നത്. നിലവിലിരിക്കുന്ന നിയമത്തിന്നെതിരെ ആൾബലം കൂട്ടി പോരാടുന്നതാണ് താലിബാനിസം. ആ രീതിയിലുള്ള താലിബാനിസം എന്നാണ് ഈരാറ്റുപേട്ടയിൽ ഞാൻ ഉദ്ദേശിച്ചത്. അതവർ മതത്തിന്റെ രീതിയിലുള്ള താലിബാനിസം ആക്കി മാറ്റി. ആ സമയത്ത് പൊലീസിനെ കൂടി ഞാൻ തെറിവിളിച്ചു.

ഈരാറ്റുപേട്ടക്കാരെക്കൊണ്ട് പൊലീസ് ഹെൽമറ്റ് വയ്‌പ്പിക്കണം. അത് ഇതുവരെ നടപ്പിലായിട്ടില്ല. അത് എൽഡിഎഫ് മുന്നണി യോഗത്തിൽ ഞാൻ ചൂണ്ടിക്കാണിക്കും. ആളുകൾ തല്ലാൻ വരുമ്പോൾ ഓടി രക്ഷപ്പെടാതിരിക്കാൻ. ഞാൻ രജനീകാന്ത് ഒന്നും അല്ലല്ലോ? ഞാൻ എന്റെ സ്വന്തം തടി നോക്കി. ഓടിരക്ഷപ്പെട്ടു. അതാണ് ഈരാറ്റുപേട്ടയിൽ അന്ന് നടന്നത്. ദിവസവും ഓടുന്ന ആളാണ് ഞാൻ. അതിനാൽ ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. ഈരാറ്റുപേട്ടയിൽക്കൂടി ഹെൽമറ്റ് വെച്ച് ഒരൊറ്റയാൾ പ്രതിഷേധം നടത്താൻ പോവുകയാണ്. ആ പ്രതിഷേധം ഞാൻ നടത്തും. ടോൻസിനെ പൂട്ടിക്കെട്ടണം. അതിനാണ് പാലാ സിഐയെക്കണ്ടു ഇനിയും പരാതി നൽകും എന്ന് ഞാൻ പറയുന്നത്-ആൽബിച്ചൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP