Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയ്ശ്രീറാം വിളിച്ചെത്തിയ കലാപകാരികൾ എന്റെ വീടും കത്തിച്ചു; പൊലീസിനെ സഹായത്തിന് വിളിച്ചെങ്കിലും മറുപടി സ്ഥലം വിടാൻ; കലാപകാരികൾ പുറത്തു നിന്ന് ഉള്ളവരായിരുന്നെങ്കിലും മുസ്ലിം വീടുകൾ കണ്ടെത്താൻ സ്ഥലവാസികളുടെ ഒത്താശ; കലാപത്തിനു ശേഷം ബിജെപിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല; ആശ്വാസ വാക്കുകളോ സഹായമോ ഒന്നും ലഭിച്ചില്ല; ബിജെപി ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റായ അഖ്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

ജയ്ശ്രീറാം വിളിച്ചെത്തിയ കലാപകാരികൾ എന്റെ വീടും കത്തിച്ചു; പൊലീസിനെ സഹായത്തിന് വിളിച്ചെങ്കിലും മറുപടി സ്ഥലം വിടാൻ; കലാപകാരികൾ പുറത്തു നിന്ന് ഉള്ളവരായിരുന്നെങ്കിലും മുസ്ലിം വീടുകൾ കണ്ടെത്താൻ സ്ഥലവാസികളുടെ ഒത്താശ; കലാപത്തിനു ശേഷം ബിജെപിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല; ആശ്വാസ വാക്കുകളോ സഹായമോ ഒന്നും ലഭിച്ചില്ല; ബിജെപി ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റായ അഖ്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി കലാപം തീർത്തും ആസൂത്രിതമാണെന്നും അക്രമികൾ മതം മാത്രമാണ് നോക്കിയത് എന്നതിനും പുതിയ തെളിവുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി വടക്കു കിഴക്കൻ ഡൽഹിയിലെ ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റായ അഖ്തർ റാസയുടെ അനുഭവം ഞെട്ടിക്കുന്നതാണ്. ജയ് ശ്രീറാം വിളിച്ചുകൊണ്ട് എത്തിയ അക്രമികൾ അദ്ദേഹത്തിന്റെയും വീട് ചാമ്പലാക്കുകായിരുന്നു.

ഭഗീരഥി വിഹാർ നല്ല റോഡിലുള്ള റോഡ് ചൊവ്വാഴ്ചയാണ് അഗ്നിക്കിരയായത്.''അവർ ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു. രാത്രി ഏഴ് മണിയോട് അനുബന്ധിച്ച്, അവർ ഞങ്ങൾക്ക് നേരെ കല്ലുകൾ എറിഞ്ഞു. ഞാൻ പൊലീസിനെ സഹായത്തിന് വിളിച്ചു. പക്ഷേ, പൊലീസ് ഞങ്ങളോട് സ്ഥലം വിടാൻ പറഞ്ഞു. അവർ വീട് കത്തിക്കുന്നതിനും എല്ലാം തകർക്കുന്നതിനും മുൻപ് ഞങ്ങൾ വീട് വിട്ടു.''- റാസ പറഞ്ഞതായി ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

''19 മുസ്ലിം വീടുകളാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാം കണ്ടെത്തി അവർ കത്തിച്ചു. കലാപകാരികൾ പുറത്തു നിന്ന് ഉള്ളവരായിരുന്നു. പക്ഷേ, മുസ്ലിം വീടുകൾ കണ്ടെത്താൻ ചില സ്ഥലവാസികൾ അവരെ സഹായിച്ചു. ആറ് ബൈക്കുകൾ ഉൾപ്പെടെ അവർ കത്തിച്ചു. രണ്ട് അമ്മാവന്മാരുടെ വീടുകൾക്കും അവർ തീയിട്ടു. കലാപത്തിനു ശേഷം ബിജെപിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല. ആശ്വാസ വാക്കുകളോ സഹായമോ ഒന്നും ലഭിച്ചില്ല.''- അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റാണ് റാസ. ബിജെപിയിൽ തുടരണോ എന്നതിനെപ്പറ്റി തീരുമാനിച്ചില്ലെന്നും ചിലപ്പോൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഡൽഹി കലാപത്തിൽ 45 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 903 ആയിട്ടുണ്ട്. 254 എഫ്‌ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇതിൽ ആയുധ നിയമം അനുസരിച്ച് 36 കേസുകൾ ആണ് ഉള്ളത്. സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയതിന് 13 കേസുകളും രജിസ്റ്റർ ചെയ്തു. 1800 ഓളം പേർക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP