Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങി ഐശ്വര്യം കൊണ്ടു പോകുന്നവരെ പരിഹസിച്ചു നടത്തിയ അക്ഷയ ജട്ടീയ ദിനം മഹാവിജയം; ഡിങ്കോയിസ്റ്റുകൾ തകർത്തു വാരിയത് ഇങ്ങനെ

അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങി ഐശ്വര്യം കൊണ്ടു പോകുന്നവരെ പരിഹസിച്ചു നടത്തിയ അക്ഷയ ജട്ടീയ ദിനം മഹാവിജയം; ഡിങ്കോയിസ്റ്റുകൾ തകർത്തു വാരിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതങ്ങളുടെ അനാവശ്യ ചെയ്തികളെ പരിഹസിച്ചു ഡിങ്കോയിസ്റ്റുകൾ നടത്തിയ അക്ഷയ ജട്ടീയ ദിനം മഹാവിജയം. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങി ഐശ്വര്യം കൊണ്ടു പോകുന്നവരെ പരിഹസിച്ചായിരുന്നു ഡിങ്ക മതക്കാർ അക്ഷയ ജട്ടീയ ദിനം ആചരിച്ചത്.

അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഒരു വർഷത്തേയ്ക്ക് 'നല്ല ഐശ്വര്യം' ആയിരിക്കും എന്നല്ലേ ജൂവലറികളൊക്കെ പരസ്യം ചെയ്യുന്നത്. എന്നാൽ, എല്ലാവർക്കും തെറ്റിപ്പോയിരിക്കുന്നുവെന്നാണു ഡിങ്കമതക്കാർ പറയുന്നത്.

ഡിങ്കമതാചാര പ്രകാരം അക്ഷയ ജട്ടീയ എന്നൊരു ദിനമുണ്ട്. ആ ദിനത്തിൽ ജട്ടി വാങ്ങുന്നവർക്കാണ് സർവ്വ ഐശ്വര്യങ്ങളും വന്നുതചേരുക. ഇത്തവണ മെയ് എട്ടാം തിയതിയായിരുന്നു അക്ഷയ ജട്ടീയ. മഹത്തായ ആ ആചാരത്തിന്റെ മനോഹരമായ നിമിഷങ്ങളിൽ പങ്കുചേരാം.. ഡിങ്ക ഡിങ്ക! എന്ന് ഡിങ്കോയിസ്റ്റുകൾ പറയുന്നു.

സ്വർണം വാങ്ങിയാൽ മാത്രമേ ഐശ്വര്യമുണ്ടാകൂ എന്നാണോ നിങ്ങൾ കരുതുന്നത്. എന്നാൽ നിങ്ങൾ ഡിങ്കനിൽ പെട്ടവനല്ലെന്നും ഡിങ്കോയിസ്റ്റുകൾ ഉദ്‌ബോധിപ്പിക്കുന്നു. സ്വർണം എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനമല്ല. എന്നാൽ അടിവസ്ത്രങ്ങൾ അങ്ങനെയാണോ? അങ്ങനെയെങ്കിൽ നിങ്ങൾ സ്വർണത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് 'ജട്ടിക്ക്' തന്നെയല്ലേ...! നിങ്ങൾ ഉപയോഗിക്കുന്ന അടിവസ്ത്രം എന്ന നിലയിലല്ല 'ജട്ടിയുടെ' പ്രാധാന്യം. അത് ഡിങ്കവസ്ത്രമാണ്. അപ്പോൾ അതിന്റെ മാഹാത്മ്യം ഊഹിക്കാമല്ലോ എന്നാണ് ഡിങ്കൻ അനുയായികൾ പറയുന്നത്.

നിങ്ങൾക്ക് ഏത് ദിവസം വേണമെങ്കിലും 'ജട്ടി' വാങ്ങാവുന്നതാണ്. എന്നാൽ അക്ഷയ ജട്ടീയ ദിനത്തിൽ വാങ്ങിയാൽ മാത്രമേ ഐശ്വര്യം വന്നുചേരുകയുള്ളൂവെന്നും ഇവർ പരിഹാസമുയർത്തുന്നു. അക്ഷയ തൃതീയ സാധാരണ ഒറ്റ ദിവസമേ ഉണ്ടാകാറുള്ളൂ. എന്നാൽ അക്ഷയ ജട്ടീയ അങ്ങനെയല്ല. ഇത്തവണ അത് മെയ്8,9 തിയ്യതികളിലാണ്. സത്യത്തിൽ അക്ഷയ ജട്ടീയ എന്നതിനൊപ്പം തന്നെ ഈ ദിനങ്ങൾക്ക് കോണക ത്രിതീയ എന്നൊരു പേരും ഉണ്ടെന്നാണു ഡിങ്കോയിസ്റ്റുകൾ പറയുന്നത്.

ഡിങ്കമതത്തെ കുറിച്ച് അറിയാത്തവർക്ക് അക്ഷയ ജട്ടീയയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോളണം എന്നില്ല. പക്ഷേ അതൊരു പാപമായി ഡിങ്കോയിസ്റ്റുകൾ കണക്കാക്കുകയില്ല. പകരം ബോധവത്കരണമാണ് ഡിങ്കഭക്തർ നിർവ്വഹിക്കുന്നത്. ആയിരങ്ങൾ കൊടുത്ത് ഒരു ഗ്രാം സ്വർണം വാങ്ങുന്നതിനേക്കാൾ കൂടുതൽ ഐശ്വര്യം നൂറുകൾ മുടക്കി ജട്ടി വാങ്ങിയാൽ ലഭിക്കും എന്നാണ് ഡിങ്കമത പ്രമാണം. മതമേതായാലും മതി... ജെട്ടി നന്നായാൽ മതിയെന്നും ഡിങ്കോയിസ്റ്റുകൾ പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP