Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അക്ഷയ ത്രിതീയ ദിനത്തിൽ സ്വർണം വാങ്ങണമെന്ന് ഏത് പുരാണത്തിലാണ് പറഞ്ഞിട്ടുള്ളത്; വിഷ്ണു പുരാണത്തിൽ പറയുന്നത് നല്ല കാര്യങ്ങൾ ചെയ്യാനും പിതൃക്കളെ സ്മരിക്കുവാനും; `അക്ഷയ ത്രീതീയ` ജൂവലറി ഉടമകൾ അടിച്ചേൽപ്പിച്ച മാർക്കറ്റിങ് തന്ത്രം മാത്രം; കേരളത്തിൽ ഇന്ന് ലക്ഷ്യമിടുന്നത് കോടികളുടെ അധിക വിൽപന; ഏപ്രിൽ ഫൂൾ കഴിഞ്ഞാൽ അടുത്ത വിഡ്ഢി ദിനമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

അക്ഷയ ത്രിതീയ ദിനത്തിൽ സ്വർണം വാങ്ങണമെന്ന് ഏത് പുരാണത്തിലാണ് പറഞ്ഞിട്ടുള്ളത്; വിഷ്ണു പുരാണത്തിൽ പറയുന്നത് നല്ല കാര്യങ്ങൾ ചെയ്യാനും പിതൃക്കളെ സ്മരിക്കുവാനും; `അക്ഷയ ത്രീതീയ` ജൂവലറി ഉടമകൾ അടിച്ചേൽപ്പിച്ച മാർക്കറ്റിങ് തന്ത്രം മാത്രം; കേരളത്തിൽ ഇന്ന് ലക്ഷ്യമിടുന്നത് കോടികളുടെ അധിക വിൽപന; ഏപ്രിൽ ഫൂൾ കഴിഞ്ഞാൽ അടുത്ത വിഡ്ഢി ദിനമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: സ്വർണത്തിന് ലോകത്തിൽ ഏറ്റവും വലിയ കമ്പക്കാരുടെ നാടാണ് ഇന്ത്യ. നമുക്ക് സ്വർണം ഒരു ഇമോഷണൽ അറ്റാച്ച്‌മെന്റുള്ള വസ്തുകൂടിയാണ്. സമ്പത്തിന്റെയും പ്രൗഡിയുടേയുമൊക്കെ അടയാളമായ സ്വർണത്തോട് നമുക്കുള്ള ആകർഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. സ്വർണം വാങ്ങാൻ പ്രത്യേക ദിനം പോലും ഉണ്ട് നമുക്ക്. അതെ പറഞ്ഞ് വരുന്നത് അക്ഷയതൃതീയയെ പറ്റിയാണ്. ഭാരതീയ വിശ്വാസപ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃത്രീയ. ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നതും പുണ്യമായി കരുതിവരുന്നു. ഈ വർഷം മെയ്‌ 7(ഇന്നാണ്) അക്ഷയ തൃതീയ ആചരിക്കുന്നത്.

എന്നാൽ നമുക്കിടിയിൽ അന്ധവിശ്വാസം പോലെ നിറഞ്ഞിരിക്കുകയാണ് അക്ഷയ ത്രതീയ ദിനത്തിലെ സ്വർണം വാങ്ങൽ. പലരും ധരിച്ചിരിക്കുന്നത് സ്വർണം വാങ്ങാനുള്ള ദിനമാണ് ഇതെന്നാണ്. എന്നാൽ ശരിക്കും ഇത് നമ്മുടെ നാട്ടിലെ ജൂവലറികൾ ഉണ്ടാക്കിയ ഒരു മാർക്കറ്റിങ് തന്ത്രമാണ്. കൃത്യമായി പറഞ്ഞാൽ ഈ ട്രാപ്പിൽ മലയാളികൾ വീണു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അക്ഷയ ത്രതീയ എന്നാൽ ഏപ്രിൽ ഒന്ന് കഴിഞ്ഞാൽ രണ്ടാമത്തെ വിഡ്ഢി ദിനമാണ് എന്നും പറയാം.

അക്ഷയ തൃതീയ ദിവസം എങ്ങനെയാണ് ആചരിക്കേണ്ടത് ?

അക്ഷയതൃതീയ എന്ന പുണ്യ ദിനത്തിൽ പുണ്യ കർമ്മങ്ങൾ നടത്തുക. ദാന ധർമ്മങ്ങൾ നടത്തുക പിതൃതർപ്പണം ചെയ്യുക,പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, പൂജ, ജപം എന്നിവയ നടത്തുക. അന്ന് ചെയ്യുന്ന കർമ്മങ്ങൾ നശിക്കാത്തവയാണെന്നാണ് വിഷ്ണു പുരാണവും നാരദ ധർമ്മസൂത്രവും വ്യക്തമാക്കുന്നത്. അതായത് സ്വർണം വാങ്ങണം എന്ന് ഒരു പുരാണത്തിലും പറഞ്ഞിട്ടില്ല. ഇത്തരത്തിൽ അന്തവിശ്വാസങ്ങളിൽ വീണുപോയ മലയാളികളെ വീണ്ടും ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണ്. 90കളിലോ രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിലേ നാം കോൾക്കാത്ത ഈ ആചാരം നമ്മെ പിടികൂടിയത് പോലും വിചിത്രമാണ്.

ആഭരണം വാങ്ങുന്നവർക്ക് നല്ലദിനമായി കണക്കാക്കുന്ന അക്ഷയതൃതീയക്കായി കേരളത്തിലെ സ്വർണാഭരണ വിപണി ഒരുങ്ങി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വിലയിൽ കുറവുണ്ടായിട്ടുള്ളത് പ്രതീക്ഷ നൽകുന്നതായി കേരളത്തിലെ സ്വർണ വ്യാപാരികൾ വ്യക്തമാക്കി. ഇപ്രാവശ്യം 25 ശതമാനം അധിക വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്.നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളുമാണ് അക്ഷയതൃതീയുടെ ഭാഗമായി ജൂവലറികൾ ഒരുക്കിയിരിക്കുന്നത്. സ്വർണ വിഗ്രഹം, സ്വർണ നാണയങ്ങൾ തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്. ലക്ഷ്മി ലോക്കറ്റുകൾ, മൂകാംബികയിൽ പൂജിച്ച ലോക്കറ്റുകൾ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും വൻ ഡിമാന്റാണ്. ഇവ പലതും ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞതായി ജൂവലറി ഉടമകൾ അറിയിച്ചു. സാധാരണ വിൽപ്പനയുടെ അഞ്ച് മടങ്ങ് സ്വർണ നാണയ വിൽപ്പന ഇന്ന് നടക്കുമെന്നാണ് കണക്കാക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇതിനെ പരിഹസിച്ച് ഒരു വിഭാഗം രംഗത്തുണ്ട്. അക്ഷയ ത്രിതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ സമ്പത്ത് കുമിഞ്ഞ് കൂടും എന്ന് പറയുന്നതിനെ അന്നേ ദിവസം അടിവസ്ത്രം വാങ്ങിയാൽ അതിന് ക്ഷാമം ഉണ്ടാകില്ല എന്നാണ് പരിഹസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP