Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ, എന്റയല്ലീ മഹാക്ഷേത്രവും മക്കളേ' എന്ന വരികൾ ഉൽപാദനോപാധികളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യന്റെ ശബ്ദം; അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധ കവിയല്ല; ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം സൗഹൃദ പൂർണമായ വിമർശനം; ഇത്തരം കവിതകൾ ചൂഷണ വ്യവസ്ഥയ്ക്ക് എതിരാണെന്നും പിണറായി വിജയൻ; ഒടുവിൽ അക്കിത്തം സംഘപരിവാർ കവിയിൽനിന്ന് പുരോഗന കവിയാവുന്നു!

'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ, എന്റയല്ലീ മഹാക്ഷേത്രവും മക്കളേ' എന്ന വരികൾ ഉൽപാദനോപാധികളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യന്റെ ശബ്ദം; അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധ കവിയല്ല; ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം സൗഹൃദ പൂർണമായ വിമർശനം; ഇത്തരം കവിതകൾ ചൂഷണ വ്യവസ്ഥയ്ക്ക് എതിരാണെന്നും പിണറായി വിജയൻ; ഒടുവിൽ അക്കിത്തം സംഘപരിവാർ കവിയിൽനിന്ന് പുരോഗന കവിയാവുന്നു!

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പുരോഗമന കലാസാഹിത്യ സംഘത്തിലെ ഇടതുബുദ്ധിജീവികളുടെയാക്കെ നിശിമായ വിമർശനത്തിന് പാത്രമായ കവിയാണ് കവി അക്കിത്തം അച്യുതൻ നമ്പൂതിരി. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം 'അടക്കമുള്ള അദ്ദേഹത്തിന്റെ കവിതകൾ ഫ്യൂഡൽ ഗൃഹാതുരത്വം ഉയർത്തുന്നവയും സംഘപരിവാർ ആശയങ്ങൾക്ക് വളംവെക്കുന്നതാണെന്നുമാണ് പണ്ട് പി ഗോവിന്ദപിള്ളയെപ്പോലുള്ള ഇടത് ദാർശനികൾ എഴുതിയത്.

എന്നാൽ ഇപ്പോൾ ജ്ഞാനപീഠ പുര്സക്കാര ലബ്ധിയൽ നിൽക്കുന്ന കവിയെ ചൂഷണവ്യവസ്ഥക്ക് എതിരായി പോരാടുന്ന പുരോഗമന കവിയാക്കുകയാണ് സിപിഎം. ഇന്നലെ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം നൽകുന്ന ചടങ്ങിനെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രംസഗം സൂചിപ്പിക്കുന്നത് അതാണ്.

അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന രചന കമ്യൂണിസ്റ്റ് വിരുദ്ധ കൃതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതൊരു സൗഹൃദപൂർണമായ വിമർശനമായാണ് കാണേണ്ടത്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്ന കാവ്യത്തെയും അതുപോലെത്തന്നെയാണ് കാണേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

അക്കിത്തത്തിന്റെ കവിതകൾ ചൂഷണവ്യവസ്ഥയ്ക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കിത്തത്തിന്റെ വരികൾ പഴഞ്ചൊല്ലുപോലെ സാധാരണക്കാർക്കിടയിൽ പ്രചരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.'പണ്ടത്തെ മേശാന്തി' എന്ന കവിതയിലെ 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ, എന്റയല്ലീ മഹാക്ഷേത്രവും മക്കളേ' എന്ന വരികൾ ഉൽപാദനോപാധികളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യന്റെ ശബ്ദമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. അക്കിത്തത്തെ തുറന്ന മനസ്സോടെ പഠിക്കാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ജ്ഞാനപീഠപുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാര സമർപ്പണം. 2008ൽ കേരള സർക്കാർ എഴുത്തച്ഛൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ , കളിക്കൊട്ടിലിൽ , അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ തുടങ്ങിയവ അടക്കം 43 ഓളം കൃതികൾ എഴുതിയിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഈ കൃതിയിൽ നിന്നുള്ള വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികൾ ഏറെ പ്രസക്തമാണ്.പത്മശ്രീ, കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ാലക്കാട് ജില്ലയിൽ കുമരനെല്ലുരിലാണ് അക്കിത്തത്തിന്റെ ജനനം. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ ജീവനക്കാരനായിരുന്നു

കോവിഡ് സാഹചര്യത്തിൽ ശക്തമായ സുരക്ഷാസംവിധാനങ്ങളോടെയാണ് രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം അക്കിത്തത്തിന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിൽ ലളിതമായ ചടങ്ങിലായിരുന്നു പുരസ്‌ക്കാര സമർപ്പണം. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ജ്ഞാനപീഠം പുരസ്‌കാര സമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം ടി വാസുദേവൻ നായർ, ഇ.ടി മുഹമ്മദ് ബഷീർ എംപി എന്നിവർ ഓൺലൈനായി കവിക്ക് ആശംസ നേർന്നു.പുരസ്‌കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, അക്കാദമിസെക്രട്ടറി ഡോ. കെ.പി.മോഹനൻ, കവി പ്രഭാവർമ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രഫ. എം.എം.നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, തൃത്താല എംഎ‍ൽഎ വി.ടി ബൽറാം, ജ്ഞാനപീഠം പുരസ്‌കാരസമിതി പ്രതിനിധികൾ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആർ.സദാശിവൻനായർ, ജില്ലാകളക്ടർ ഡി.ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.മലയാളത്തിന് ഇത് ആറാംതവണയാണ് ജ്ഞാനപീഠം ലഭിക്കുന്നത്.

അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന അക്കിത്തം സചിത്രജീവചരിത്രം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. മകനും ചിത്രകാരനുമായ വാസുദേവന്റെ ചിത്രങ്ങളടങ്ങിയ പുസ്തകം ഡൽഹിയിലെ പ്രസാധകരാണ് പുറത്തിറക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP