Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്ക് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെ അവസാനമായി ഒന്ന് കാണണം'; 'രാവിലെ ഞാൻ മൊകേരി എത്തിയ ശേഷമേ ഖബറക്കാവൂ...'; അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ മികച്ച ഉദാഹരണവുമായി മന്ത്രി എകെ ബാലൻ; മൊയ്തു മാഷുമായുള്ള ബന്ധം ആരും കൊതിക്കുന്നത്

'എനിക്ക് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെ അവസാനമായി ഒന്ന് കാണണം'; 'രാവിലെ ഞാൻ മൊകേരി എത്തിയ ശേഷമേ ഖബറക്കാവൂ...'; അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ മികച്ച ഉദാഹരണവുമായി മന്ത്രി എകെ ബാലൻ; മൊയ്തു മാഷുമായുള്ള ബന്ധം ആരും കൊതിക്കുന്നത്

ടി.പി.ഹബീബ്

കോഴിക്കോട്:'ഇത്രയം നല്ലൊരു വിദ്യാർത്ഥിയെ ഒരു അദ്ധ്യാപകനും ഇത്രയും നല്ലൊരു അദ്ധ്യാപകനെ ഒരു വിദ്യാർത്ഥിക്കും ലഭിച്ചിട്ടുണ്ടാവില്ല..'റിട്ട എ.ഇ.ഒ.എം.കെ.മൊയുമാസ്റ്ററുടെ മ്യതദേഹം കണ്ടിറങ്ങിയ ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു.മന്ത്രി എ.കെ.ബാലനെയും മരിച്ച മൊയ്തുമാസ്റ്ററെയും കുറിച്ചാണ് പ്രായം ചെന്ന ഒരാൾ ഇങ്ങനെ വിശേഷിപ്പിച്ചത്.അത്രക്ക് നല്ല ബന്ധത്തിലായിരുന്നു വിദ്യാർത്ഥിയായിരുന്ന മന്ത്രി എ.കെ.ബാലനും അദ്ധ്യാപകനായ എം.കെ.മൊയ്തുമാസ്റ്ററും തമ്മിൽ.അതുകൊണ്ടായിരിക്കണം തിങ്കളാഴ്ച രാത്രി 10 മണിയോടെ അദ്ധ്യാപകൻ മരിച്ച വിവരം വീട്ടുകാർ അടുത്ത ബന്ധുക്കളെ അറിയിക്കുന്ന കൂട്ടത്തിൽ അദ്ധ്യാപകന്റെ പ്രിയപ്പെട്ട സ്വന്തം വിദ്യാർത്ഥി കൂടിയായ മന്ത്രി ബാലനെയും അറിയിച്ചത്.

ഉടനെ വന്നു മന്ത്രിയുടെ മറുപടി 'എനിക്ക് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെ അവസാനമായി ഒന്ന് കാണണം.രാവിലെ ഞാൻ മൊകേരി എത്തും.എന്നിട്ട് ശേഷമേ ഖബറക്കാവൂ...' മരണ വിവരം അറിഞ്ഞ ഉടനെ മന്ത്രി മറ്റൊന്നും ആലോചിച്ചില്ല.തിരുവനന്തപുരത്തെ പരിപാടികളും മകന്റെ കല്ല്യാണം അടുത്തു വരുന്നതിന്റെ തിരക്കൊക്കെ മന്ത്രി മാറ്റിവെച്ചു.രാവിലെ എട്ട് മണിക്കുള്ള വിമാനം ബുക്ക് ചെയ്തു.9 മണിയോടെ വിമാനം വഴി കോഴിക്കോട് എയർപോർട്ടിലെത്തി.11 മണിയോടെ കുറ്റ്യാടിക്കടുത്തെ മൊകേരിയിലുള്ള വീട്ടിലെത്തി.

മുൻ എംഎ‍ൽഎ.കെ.കെ.ലതികയോടൊപ്പം മ്യതദേഹം കണ്ട മന്ത്രി ബാലൻ ഏറെ നേരം ഒന്നും പറയാതെ നിന്നും.ഹെസ്‌ക്കൂൾ ക്ലാസുകൾ മുതൽ തനിക്ക് വാരിക്കോരി നൽകിയ സ്നേഹത്തിന് മുമ്പിൽ മന്ത്രിയുടെ നിശബ്ദനായി ഏറെ നേരം ഒന്നും പറയാതെ ഇരുന്നു.പഴയ കാലങ്ങളിലൂടെ ഓർമ്മകൾ അദേഹത്തിന്റെ മുഖത്തൂടെ സഞ്ചരിച്ചത് പോലെ കൂടി നിന്നവർക്ക് തോന്നി.

പത്ത് വർഷം മുമ്പ് എ.കെ.ബാലൻ വൈദ്യുതി മന്ത്രിയായ സമയം.സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരാഴ്ച കഴിഞ്ഞേ ഉള്ളൂ.മോകേരി ഭാഗത്ത് കടുത്ത വോൽട്ടേജ് ക്ഷാമം.മൊയ്തു മാസ്റ്ററുടെ തേങ്ങാകൂടയിൽ നിന്നും സ്ഥിരം തേങ്ങ മോഷണം പോകുന്നു.വോട്ടേജില്ലാത്ത് മൂലം കള്ളന്മാരെ പിടിക്കാനും സാധിക്കുന്നില്ല.ഉടൻ തന്നെ മൊയ്തു മാഷ് മന്ത്രിയെ വിളിച്ചു.വോൾട്ടേജിന്റെ പ്രശ്നം പറഞ്ഞു.

ഉടൻ തന്നെ മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു കാര്യം പറഞ്ഞു.12 മണിക്കൂറിനകം മൊകേരിയിൽ ട്രാൻസ്ഫോർമർ വെക്കണം.അപ്പോൾ ഉന്നത ഉദ്യോഗസ്ഥന്റെ ചോദ്യം.'നടപടി ക്രമങ്ങൾ...' ഉടനെ വന്നു മന്ത്രിയുടെ മറുപടി.'ട്രാൻസ്ഫോർമർ വെച്ചതിന് ശേഷം കടലാസ് പ്രവർത്തികൾ പൂർത്തീകരിക്കൂ... '

12 മണിക്കൂർ കഴിഞ്ഞില്ല.ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി വന്നു.സാർ..ട്രാൻസ്ഫോർമർ വെച്ചു.പിന്നാലെ വന്നു പ്രിയപ്പെട്ട അദ്ധ്യാപകന്റെ ഫോൺ 'അല്ല ബാലാ..പണ്ടേ നീ സ്പീഡാ...ഇത്രയും വേഗത്തിൽ ഇതൊക്കെ നടക്കുമോ...ഏതായാലും നിന്റെ പഠനകാലത്തുള്ള മിടുക്ക് നീ ഭരണത്തിലും തുടരുക...'

1980 ൽ എംപി.യായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഏറെ സ്വാധീനിക്കപ്പെട്ട അദ്ധ്യാപകനാരെന്ന ചോദ്യത്തിന് എ.കെ.ബാലന്റെ മറുപടി മൊയ്തുമാഷെന്നായിരുന്നു.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണക്കിൽ 8 മാർക്ക് മാത്രം നേടിയ ബാലന് ഒൻപതാം ക്ലാസിൽ മൊയുമാഷായിരുന്നു കണക്കിന്റെ മാഷ്.മാഷ് ബാലനെ വല്ലാതെ സ്വാധീനിച്ചു.ഊണിലും ഉറക്കിലും കളിയിലും എല്ലാം മൊയ്തു മാഷ് തന്നെയായിരുന്നു ബാലന്റെ ഹീറോ.അതായിരിക്കാം ഒൻപതാം ക്ലാസിൽ കണക്കിന് 99 ശതമാനമായിരുന്നു മാർക്ക്.പത്തിൽ 83 ശതമാനവും നേടി സ്‌ക്കൂളിലെ ടോപ്പറായി.

നാദാപുരം ഭാഗത്ത് എത്തുമ്പോഴെല്ലാം വാർധക്യത്തിന്റെ അവശതയിൽ കഴിയുന്ന മൊയ്തുമാഷെ കാണുകയെന്നത് ബാലന്റെ സ്ഥിരം ചര്യയായിരുന്നു.കഴിഞ്ഞ വർഷം കല്ലാച്ചി ഗവ.സ്‌ക്കൂളിലെ പരപാടിയിൽ മന്ത്രി ബാലന്റെ നേത്യത്വത്തിൽ വീട്ടിലെത്തി ആദരിച്ചിരുന്നു.ബാലന്റെ നിരവധി ഫോട്ടോകൾ ആൽബത്തിൽ മൊയ്തു മാഷും സൂക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP