Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം നഗരത്തിന്റെ സുരക്ഷാ ചുമതല ഭർത്താവിൽനിന്ന് ഭാര്യ ഏറ്റെടുത്തു; സിറ്റി പൊലീസ് കമ്മീഷണർ സതീഷ് ബിനോയിൽനിന്ന് ബാറ്റൺ ഏറ്റുവാങ്ങി ഭാര്യ അജിത ബീഗം; തന്നേക്കാൾ നന്നായി ഭാര്യ നഗരം ഭരിച്ചോളുമെന്ന് ഭർത്താവിന്റെ ഉറപ്പ്; ഏറെ പ്രത്യേകതകളോടെ ഐപിഎസ് ദമ്പതികളുടെ സ്ഥാനമാറ്റച്ചടങ്ങ്

കൊല്ലം നഗരത്തിന്റെ സുരക്ഷാ ചുമതല ഭർത്താവിൽനിന്ന് ഭാര്യ ഏറ്റെടുത്തു; സിറ്റി പൊലീസ് കമ്മീഷണർ സതീഷ് ബിനോയിൽനിന്ന് ബാറ്റൺ ഏറ്റുവാങ്ങി ഭാര്യ അജിത ബീഗം; തന്നേക്കാൾ നന്നായി ഭാര്യ നഗരം ഭരിച്ചോളുമെന്ന് ഭർത്താവിന്റെ ഉറപ്പ്; ഏറെ പ്രത്യേകതകളോടെ ഐപിഎസ് ദമ്പതികളുടെ സ്ഥാനമാറ്റച്ചടങ്ങ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് വേദിയയാത് അപൂർവമായ ഒരു സ്ഥാനമാറ്റ ചടങ്ങിന്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സതീഷ് ബിനോ സ്ഥാനൊഴിഞ്ഞു. ചാർജ് ഏറ്റുവാങ്ങിയത് ഭാര്യ അജിത ബീഗം. സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവ് ഭാര്യക്ക് ബാറ്റൺ കൈമാറുന്നത്. ഐപിഎസ് ദമ്പതികളുടെ സ്ഥാനമാറ്റത്തിനും ചാർജെടുക്കുന്നതിനും വേദിയായി സഹപ്രവർത്തകരും.

ജില്ലാ പൊലീസ് മേധാവി മുതൽ താഴോട്ട് ഒട്ടനവധി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംസ്ഥാന പൊലീസിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ സ്ഥലം മാറ്റത്തിന് ഏറെ പ്രത്രേകതകൾ ഉണ്ടായി. ഒരു വർഷമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന സതീഷ് ബിനോ പത്തനം തിട്ടയിലേക്ക് സ്ഥലം മാറിയപ്പോൾ പകരം എത്തിയത് ഭാര്യ അജിത ബീഗമാണ്.

ജമ്മു കാശ്മീർ മുതൽ ഒട്ടനവധി സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഭർത്താവിൽ നിന്ന് ബാറ്റൺ ഏറ്റു വാങ്ങാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് അജിത ബീഗം പറഞ്ഞു. സുരക്ഷക്കായി താൻ കോണ്ടു വന്ന പദ്ധതികൾ ഭാര്യ തന്നെക്കാൾ മികച്ച രീതിയിൽ കോണ്ട് പോകുമെന്ന് സതിഷ് ബിനോയും പ്രതികരിച്ചു. നേരത്തേ കൊല്ലം റൂറൽ പൊലീസിന്റെ ചുമതലയാണ് അജിതാ ബീഗം വഹിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP