Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അജിത് പവാറിന്റെ മറുകണ്ടം ചാടൽ വെറുതേയായില്ല! ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻചിറ്റ്; മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ക്ലീൻചിറ്റ് നൽകിയത് ജലസേചന വകുപ്പിലെ 70,000 കോടി രൂപയുടെ അഴിമതി കേസിൽ; ബിജെപി നീക്കം ഏതു വിധേനെയും അജിത് പവാറിനെ കൂടെ നിർത്തുക എന്ന തന്ത്രത്തിന്റെ ഭാഗം; കേസിൽ കുടുങ്ങിയ മറ്റ് നേതാക്കൾക്കും പ്രലോഭനമാകുക അജിത് പവാറിന്റെ അനുഭവം

അജിത് പവാറിന്റെ മറുകണ്ടം ചാടൽ വെറുതേയായില്ല! ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻചിറ്റ്; മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ക്ലീൻചിറ്റ് നൽകിയത് ജലസേചന വകുപ്പിലെ 70,000 കോടി രൂപയുടെ അഴിമതി കേസിൽ; ബിജെപി നീക്കം ഏതു വിധേനെയും അജിത് പവാറിനെ കൂടെ നിർത്തുക എന്ന തന്ത്രത്തിന്റെ ഭാഗം; കേസിൽ കുടുങ്ങിയ മറ്റ് നേതാക്കൾക്കും പ്രലോഭനമാകുക അജിത് പവാറിന്റെ അനുഭവം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഴിമതി കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്. ജലസേചന വകുപ്പിലെ 70,000 കോടി രൂപയുടെ അഴിമതി കേസിലാണ് മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയത്. ബിജെപിയുമായി ചേർന്ന് സഖ്യം രൂപീകരിച്ച ശേഷം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് 48 മണിക്കൂറിന് ശേഷമാണ് അന്വേഷണ ഏജൻസി ക്ലീൻചിറ്റ് നൽകുന്നത്.

കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അധികാരത്തകർക്കം രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് ബ്യൂറോയുടെ നടപടി. 1999-2014 കാലഘട്ടത്തിൽ കോൺഗ്രസ് സർക്കാറിന്റെ കാലത്തുണ്ടായ അഴിമതിയാണത്. വിധർഭയിലെ വിവിധ ജലസേചന പദ്ധതികൾക്ക് വഴിവിട്ട സഹായം നൽകിയെന്നാണ് ആരോപണം. 2018 നവംബറിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. എങ്ങനെയെങ്കിലും അജിത് പവാറിനെ കൂടെ നിർത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ബിജെപിയുടെ പുതിയ നീക്കം.

അതിനിടെ, മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് എൻ.സി.പി-കോൺഗ്രസ്-ശിവസേന പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് സുപ്രിം കോടതി മാറ്റിവച്ചു. നാളെ രാവിലെ 10.30നാകും ഹർജിയിൽ കോടതി വിധി പറയുക. ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മഹാസഖ്യം 152 എംഎ‍ൽഎമാർ ഒപ്പിട്ട കത്ത് സുപ്രിം കോടതിയിൽ സമർപ്പിച്ചു. അതേസമയം, കക്ഷിചേരാൻ ഹിന്ദുമഹാസഭ നൽകിയ ഹർജി സുപ്രിം കോടതി തള്ളി. സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണുടെ കത്ത് സോളിസിറ്റർ ജനറൽ തുഷാൻ മേത്ത കേസ് പരിഗണിക്കുന്ന ബെഞ്ചിനു കൈമാറി.

രാഷ്ട്രീയ ഗുരുവും അമ്മാവനുമായ ശരദ് പവാറിനെ ചതിച്ച് ബിജെപി പക്ഷത്തേക്ക് പോകാൻ അജിത് പവാറിനെ നിർബന്ധിതനാക്കിയതിന് പിന്നിലും ഏഴായിരം കോടിയുടെ അഴിമതി കേസായിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ അഴിമതിക്കേസാണ് എന്നാണ് ശിവസേന അടക്കം ആരോപിക്കുന്നതും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അകത്തളങ്ങളിൽ അടക്കം പറച്ചിൽ നടക്കുന്നതും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അജിത് പവാറിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. 70,000 കോടിയുടെ അഴിമതിയും കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 25,000 കോടി നഷ്ടമുണ്ടാക്കി എന്നതാണ് കേസ്.

അന്ന് ബാങ്കിന്റെ ഡയറക്ടർ ആയിരുന്നു അജിത് പവാർ. ശരദ് പവാറിനെതിരെയും ഇഡി കേസെടുത്തിരുന്നു. ഈ കേസ് ഭയന്നാണ് ബിജെപി പക്ഷത്തേക്കുള്ള അജിത് പവാറിന്റെ കൂറുമാറ്റം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 70,000 കോടിയുടെ ജലസേചന അഴിമതി ആരോപണവും നിലനിൽക്കുന്നുണ്ട്. നാടകീയ രാജി ശരദ് പവാറിനെതിരെ കേസെടുത്തതിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജി വെക്കുക പോലും ചെയ്തു അന്ന് അജിത് പവാർ. തിരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ബാക്കി നിൽക്കെ ആയിരുന്നു നാടകീയ രാജി. തുടർന്ന് പവാർ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയിൽ അജിത് പവാർ മത്സരിക്കുകയും റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.

കേസ് മാത്രമല്ല അജിത് പവാറിന്റെ കൂറുമാറ്റത്തിനുള്ള കാരണം. ഉദ്ധവ് താക്കറെ 5 വർഷവും മുഖ്യമന്ത്രിയായി തുടരാനും മുഖ്യമന്ത്രി പദവി രണ്ടര വർഷത്തേക്ക് പങ്ക് വെക്കേണ്ടതില്ല എന്നും എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം തീരുമാനിച്ചത് അജിത് പവാറിനെ അതൃപ്തനാക്കിയിരുന്നു. രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം എൻസിപിയുമായി പങ്കിടണം എന്നതായിരുന്നു അജിത് പവാറിന്റെ ആവശ്യം. പങ്കിടേണ്ടെന്ന് ശരദ് പവാർ ശിവസേനയ്ക്ക് 56 എംഎൽഎമാരുള്ളപ്പോൾ എൻസിപിക്ക് 54 എംഎൽഎമാരുണ്ട് എന്നതായിരുന്നു അജിത് പവാർ മുന്നോട്ട് വെച്ച ന്യായം. എന്നാൽ അജിത് പവാർ പക്ഷത്തെ 52 എംഎൽഎമാരും തിരികെ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP