Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

നീരാളിയെ മടയിൽ ചെന്ന് എട്ടുകാലും വെട്ടി പൂ പറിക്കുന്ന ലാഘവത്തോടെ ഓപ്പറേഷൻ ഒക്ടോപസ്; പുലർച്ചെ തന്നെ പിഎഫ്‌ഐ നേതാക്കളെ തൂക്കിയെടുത്ത് വിമാനത്തിൽ കയറ്റി ഡൽഹിക്ക് പറന്നു; ആർമി കന്റോൺമെന്റിൽ ചോദ്യം ചെയ്യൽ; അജിത് ഡോവൽ ഓപ്പറേഷൻ നയിച്ചത് രണ്ടുമാസത്തെ നിരീക്ഷണത്തിന് ഒടുവിൽ

നീരാളിയെ മടയിൽ ചെന്ന് എട്ടുകാലും വെട്ടി പൂ പറിക്കുന്ന ലാഘവത്തോടെ ഓപ്പറേഷൻ ഒക്ടോപസ്; പുലർച്ചെ തന്നെ പിഎഫ്‌ഐ നേതാക്കളെ തൂക്കിയെടുത്ത് വിമാനത്തിൽ കയറ്റി ഡൽഹിക്ക് പറന്നു; ആർമി കന്റോൺമെന്റിൽ ചോദ്യം ചെയ്യൽ; അജിത് ഡോവൽ ഓപ്പറേഷൻ നയിച്ചത് രണ്ടുമാസത്തെ നിരീക്ഷണത്തിന് ഒടുവിൽ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ആ മാസ്റ്റർ ബ്രയിൻ അജിത് ഡോവലിന്റേത് തന്നെ. അവലും മലരും വാങ്ങിക്കാതെ കുന്തിരിക്കം കത്തിക്കാതെ നീരാളിയെ (Operation Octopus) മടയിൽ ചെന്ന് 8 കാലും വെട്ടി ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നടുവൊടിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. പി എഫ് ഐ ദേശീയ ചെയർമാൻ മുൻ ചെയർമാൻ സെക്രട്ടറി എന്നിവരെയടക്കം കാലിൽ തൂക്കി എടുത്ത് ഡൽഹിയിൽ കൊണ്ടു പോയി.

ഡൽഹിയിലെ ആർമി കണ്ടോൺമെന്റിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇതിന്റെ ബോർഡ് കാണുമ്പോൾ തന്നെ പാക് തീവ്രവാദികൾ വരെ ഞെട്ടും.

ആരാണ് ഈ അജിത് ഡോവൽ ..?

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവൽ. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ചു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്‌പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. പാക്കിസ്ഥാനിൽ 7 വർഷം ചാരനായി പ്രവർത്തിച്ചു.. പാക്കിസ്ഥാന്റെ മുക്കും മൂലയും അറിയാം.

33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവൻ. 2005 -ൽ വിരമിച്ച അദ്ദേഹത്തെ 2014-ൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആക്കി. 1988-ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്.

പഞ്ചാബ്, ജമ്മുകാശ്മീർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങ ളുണ്ടായപ്പോൾ അജിത് ഡോവൽ നിയമിതനായിരുന്നു. കൂടാതെ ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു.

ഇനി ഓപ്പറേഷൻ ഒക്ടോപസ് ..

1. പിഎഫ്‌ഐക്കെതിരായ മുഴുവൻ പ്രവർത്തനങ്ങളും എൻഎസ്എ അജിത് ഡോവൽ വ്യക്തിപരമായി മേൽനോട്ടം വഹിച്ചു.

2. വ്യാഴാഴ്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരായ സെൻസിറ്റീവ് ഓപ്പറേഷനിൽ ഒരു ബുള്ളറ്റ് പോലും തൊടുത്തില്ല.

3. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രാജ്യത്തുടനീളമുള്ള പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും അതിന്റെ ചില ഉന്നത നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

4. വിശ്വസനീയമായ വിവരം അനുസരിച്ച്, രണ്ട് മാസത്തോളമായി പിഎഫ് ഐക്കെതിരെ നിരീക്ഷണം ഉണ്ടായിരുന്നു...

5. ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയ ദിവസം, കേരളത്തിൽ പിഎഫ്‌ഐക്കെതിരെ നടപടിയെടുക്കാൻ എൻഎസ്എ ഡോവൽ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തനം തുടങ്ങി.

6. വിവരങ്ങൾ ചോരുമെന്ന ഭയത്താൽ സംസ്ഥാന പൊലീസ് സേനയെപ്പോലും വിവരമറിയിക്കാത്തതായിരുന്നു ഈ ഓപ്പറേഷന്റെ രഹസ്യം.

7. എൻഐഎ, ഇഡി, സംസ്ഥാന എടിഎസ് എന്നിവയിലെ 200ലധികം ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

8. പൂർണ്ണമായ രഹസ്യം കാത്തുസൂക്ഷിക്കുന്നതിനും അനിഷ്ടകരമായ പ്രതികരണങ്ങൾ ഒഴിവാക്കുന്നതിനുമായി, അർദ്ധരാത്രി നടത്തിയ റെയ്ഡുകൾ പുലർച്ചെ വരെ നീട്ടുകയും 106 പിഎഫ് ഐ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

9. ഇവരിൽ ചിലരെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി.

10. പ്രവർത്തനത്തിന് മുന്നോടിയായി, എംഎച്ച്എ ഉദ്യോഗസ്ഥരുടെയും കേന്ദ്ര ഏജൻസികളുടെയും രണ്ട് ഉന്നതതല യോഗങ്ങൾ ഡൽഹിയിൽ നടന്നു.

11. ഓഗസ്റ്റ് 29ന് എൻഐഎ, ഇഡി, ഐബി ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. എൻഎസ്എ അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജിത് ഭല്ല എന്നിവരും യോഗത്തിൽ പങ്കെടുത്തു.

12. .വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തവരിൽ പിഎഫ്‌ഐ ദേശീയ പ്രസിഡന്റ് എംഎസ് സലാം, ഡൽഹി പിഎഫ്‌ഐ മേധാവി പർവേസ് അഹമ്മദ് എന്നിവരും ഉൾപ്പെടുന്നു. തീവ്രവാദ ക്യാമ്പുകൾ സംഘടിപ്പിക്കുക, തീവ്രവാദ ഫണ്ടിങ്, ജനങ്ങളെ മതഭ്രാന്ത് പഠിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

2001ൽ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ് മെന്റ് ഓഫ് ഇന്ത്യ (സിമി) നിരോധിച്ചതിന് ശേഷം അതിന്റെ പല നേതാക്കളും കേഡറുകളും ചേർന്ന് പിഎഫ്ഐ രൂപീകരിച്ചു. .

ഐഎസിൽ ചേർന്ന കേരളത്തിൽ നിന്ന് അറസ്റ്റിലായ പലർക്കും പിഎഫ്‌ഐയിൽ അംഗത്വം ഉണ്ടായിരുന്നു. കൂടാതെ, ബിഹാറിൽ ഗസ്വ-ഇ-ഹിന്ദ് സ്ഥാപിക്കാനുള്ള ഗൂഢാലോചനയും നടന്നു.

2006-ൽ പിഎഫ്ഐ രൂപീകരിച്ചു. കേരളത്തിലെ നാഷണൽ ഡെവലപ് മെന്റ് ഫ്രണ്ട് (എൻഡിഎഫ്), തമിഴ്‌നാട്ടിലെ മനിത നീതി പസാരൈ കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി എന്നീ മൂന്ന് സംഘടനകളുടെ ലയനത്തിന്റെ ഫലമാണിത്.

2001ൽ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ സിമിയുമായി ചില കേഡറുകളും നേതാക്കളും ബന്ധപ്പെട്ടിരുന്നു.

ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തിന് പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നതാണ് പിഎഫ്‌ഐയുടെ പ്രഖ്യാപിത ലക്ഷ്യം.

ഇതിന് ഒരു രാഷ്ട്രീയ വിഭാഗമുണ്ട് - സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, ഒരു വിദ്യാർത്ഥി വിഭാഗം - ക്യാമ്പ സ് ഫ്രണ്ട് ഓഫ് ഇന്ത്യ, വനിതാ വിഭാഗം - നാഷണൽ വിമൻസ് ഫ്രണ്ട്, ഒരു എൻജിഒ - റിഹാബ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ.

2014-ൽ കേരള സർക്കാർ ( ഉമ്മൻ ചാണ്ടി സർക്കാർ ) ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു, ഇവരുടെ അംഗങ്ങൾക്ക് കുറഞ്ഞത് 27 രാഷ്ട്രീയ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന്.

2010ൽ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് ജോസഫ് മാഷിന്റെ കൈകൾ വെട്ടിയതിന് 13 പിഎഫ്‌ഐ പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.

2016ൽ കേരളത്തിലെ കണ്ണൂരിൽ തീവ്രവാദ ക്യാമ്പ് സംഘടിപ്പിച്ചതിന് രണ്ട് പിഎ ഫ്‌ഐ പ്രവർത്തകർ ശിക്ഷിക്കപ്പെ ട്ടിരുന്നു.

2016ൽ പിഎഫ്ഐ അംഗങ്ങളായി മാറിയ ചില ഐസിസ് പ്രതികൾ അറസ്റ്റിലായിരുന്നു.

2020ൽ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 25 പേരെ കൊലപ്പെടുത്തിയ ബോംബർ പിഎഫ്ഐ അംഗമായിരുന്നു.

ഇക്കഴിഞ്ഞ വർഷം ഏകദേശം അഞ്ച് കൊലപാതകങ്ങൾ നടത്തി.

ഏകദേശം ആയിരക്കണക്കിന് കോടി രൂപയുടെ ഹവാല... സ്വർണം മയക്കുമരുന്ന് കള്ളക്കടത്ത്...

ഇതിനെയൊക്കെയാണ് അജിത് ഡോവൽ ചുരുട്ടിക്കെട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP