1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

അലോക് വർമയെ സിബിഐ തലപ്പത്തു നിന്നും മാറ്റിയത് റാഫേൽ അഴിമതിയിൽ പ്രാഥമിക അന്വേഷണത്തിന് ഒരുങ്ങിയപ്പോൾ; മോദിയെ പ്രതിക്കൂട്ടിലാക്കിയ ആയുധ ഇടപാടിൽ അന്വേഷണം അരുതെന്ന് നിർദ്ദേശിച്ച് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ; വഴങ്ങാതിരുന്നതോടെ മണിക്കൂറുകൾക്കകം 'സർജിക്കൽ സ്‌ട്രൈക്കിലൂടെ' അർദ്ധരാത്രിയിൽ വർമയെ നീക്കി; വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയതോടെ മോദി സർക്കാർ കടുത്ത ആശങ്കയിൽ

October 29, 2018 | 01:23 PM IST | Permalink



അലോക് വർമയെ സിബിഐ തലപ്പത്തു നിന്നും മാറ്റിയത് റാഫേൽ അഴിമതിയിൽ പ്രാഥമിക അന്വേഷണത്തിന് ഒരുങ്ങിയപ്പോൾ; മോദിയെ പ്രതിക്കൂട്ടിലാക്കിയ ആയുധ ഇടപാടിൽ അന്വേഷണം അരുതെന്ന് നിർദ്ദേശിച്ച് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ; വഴങ്ങാതിരുന്നതോടെ മണിക്കൂറുകൾക്കകം 'സർജിക്കൽ സ്‌ട്രൈക്കിലൂടെ' അർദ്ധരാത്രിയിൽ വർമയെ നീക്കി; വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയതോടെ മോദി സർക്കാർ കടുത്ത ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയതലത്തിൽ നരേന്ദ്ര മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വമ്പൻ ആരോപണവമായി മാറുകയാണ് റഫേൽ ആയുധ ഇടപാട്. ഈ ഇടപാടിലെ വിശദാംശങ്ങൾ പുറത്തുവരുന്നതിനെ ശക്തമായി എതിർക്കുന്ന കേന്ദ്രസർക്കാർ കള്ളത്തരങ്ങൾ പുറത്തുവരുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടത്തിയത്. ഇപ്പോൾ വിഷയം കോടതിയിൽ എത്തിയതോടെ മോദി സർക്കാർ കടുത്ത ആശങ്കയിലാണ് താനും. അതിനിടെ റാഫേൽ ഇടപാടിലെ കള്ളത്തരങ്ങൾ പുറത്തുവരുമെന്ന ഭയം കൊണ്ടാണ് സിബിഐ ഡയറക്ടർ അലോക് വർമ്മയെ തൽസ്ഥാനത്തു നിന്നും രാത്രിക്ക് രാത്രി നീക്കിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

റാഫേൽ ഇടപാടിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്ന ഘട്ടത്തിൽ ഈ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്താനുള്ള നീക്കമായിരുന്നു ഡിബിഐ ഡയറക്ടർ അലോക വർമ കൈക്കൊണ്ടത്. ഈ നീക്കം കൊണ്ടാണ് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും തെറിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിലുപരിയായി ഈ സംഭവത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കൃത്യമായ പങ്കുണ്ടെന്നും വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു.

അലോക് വർമ്മ റഫേൽ ഇടപാട് അന്വേഷിക്കാൻ തുടങ്ങിയതോടെ ഈ വിഷയത്തിൽ അജിത് ഡോവൽ ഇടപെടുകയായിരുന്നു. സർക്കാറിനും മോദിക്കും തിരിച്ചടിയാകുന്ന വിധത്തിൽ ഈ വിഷയത്തിൽ ഇടപെടരുതെന്നും അന്വേഷണം വേണ്ടെന്നുമാണ് വർമ്മയോട് ഡോവൽ നിർദ്ദേശിച്ചത്. എന്നാൽ, അന്വേഷണം തുടരുമെന്ന സൂചയാണ് വർമ്മ നൽകിയത്. ഡോവലിന്റെ നിർദ്ദേശം അനുസരിക്കാതിരുന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും നീക്കി കൊണ്ടുള്ള നടപടി വന്നത്.

ഇതിന് സ്‌പെഷ്യൽ ഡയറ്ക്ടർ അസ്താനയെ മറയാക്കുക മാത്രമാണെന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. പരസ്പരം പോരടിച്ച സിബിഐ. ഡയറക്ടറോടും സ്‌പെഷ്യൽ ഡയറക്ടറോടും കിടമത്സരം അവസാനിപ്പിക്കാൻ നിർദ്ദേശിച്ചത്. എന്നാൽ, അസ്താനയ്‌ക്കെതിരായ നടപടികൾ തുടർന്ന സിബിഐ ഡയറക്ടർ അലോക് വർമ, സർക്കാർ നിർദ്ദേശത്തിനു വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് നൽകിയത്. ഡെസോൾട്ട് ഏവിയേഷനിൽ നിന്ന് ഈ കരാർ സംബന്ധിച്ച രേഖകൾ ശേഖരിക്കാനുള്ള നീക്കം സിബിഐ ആരംഭിച്ചിരുന്നു. ഇതാണ് അടിസ്ഥാനപരമായി മോദിയെ പ്രകോപിപ്പിച്ചത്.

കരാർ സംബന്ധിച്ച രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് സിബിഐ വാങ്ങിയിരുന്നു. പ്രധാനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ ഇടപെടലുകളെ പറ്റിയുള്ള വിവരങ്ങളും സിബിഐയുടെ കൈവശമുണ്ടെന്നാണ് അറിയുന്നത്. ഇതോടെയാണ് അലോക് വർമയുടെ സ്ഥാനമാറ്റം വിവാദമാവുന്നത്. ഇതോടൊപ്പം തന്നെ ആസ്താനക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അലോക് വർമയുടെ ഓഫീസിൽ ഇന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ റെയിഡ് നടത്തുകയും ചെയ്തത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

അതിനിടെ വിവാദമായ റഫേൽ ഇടപാട് നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചതോടെ കേന്ദ്രത്തിന് മേൽ സമ്മർദ്ദം മുറുകി. റഫേൽ ഇടപാടിനെ ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിച്ച ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്, ഇടപാടിലേക്ക് എത്തിച്ചേർന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇടപാടിന്റെ സാങ്കേതിക വശങ്ങളും വിലനിർണയവും ഒഴിച്ചുള്ള വിവരങ്ങൾ കൈമാറാനാണ് ആവശ്യപ്പെട്ടിരുന്നത്. കോടതി വിഷയം വീണ്ടും പരിഗണിക്കാനിരിക്കെയാണ്, സർക്കാർ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാറിന്റെ തീരുമാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ പങ്കാളിയാക്കാനായിരുന്നു യുപിഎ സർക്കാരിന്റെ കാലത്തെ നിർദ്ദേശം. എന്നാൽ 2015ൽ എൻഡിഎ സർക്കാരിന്റെ കാലത്ത് കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം. കരാർ ഒപ്പുവയ്ക്കുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന കമ്പനിയായിരുന്നു ഇത്. ഇതോടെ ഇടപാടിൽ വലിയ അഴിമതി നടന്നുവെന്നാണ് കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം.

2015 ൽ നരേന്ദ്ര മോദിയുടെ പാരീസ് യാത്രയോടെയാണ് റാഫേൽ ചർച്ചകൾക്ക് വീണ്ടും ജീവൻവച്ചത്. യാതൊരു അറിയിപ്പും മുൻകൂട്ടി നൽകാതെ ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ 126 വിമാനങ്ങൾ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങൾ വാങ്ങുന്ന പുതിയ കരാറിലേക്കായിരുന്നു മോദി സർക്കാർ നീങ്ങിയത്. പഴയ കരാറിന് നൽകേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താൽ കരാറിൽനിന്ന് പിന്മാറുകയാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ പുതിയ കരാറിൽ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്മോഹൻ സർക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല. 58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറിൽ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.

ഇന്ത്യയുടെ നേരിട്ടുള്ള ആവശ്യപ്രകാരമാണ് റാഫേൽ കരാറിൽ അനിൽ അംബാനിയുടെ കമ്പനിയെ ഉൾപ്പെടുത്തിയതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതും വിവാദം ചൂടുപിടിപ്പിക്കാൻ കാരണമായി. താനോ തന്റെ കാമുകിയോ ഇടപെട്ടല്ല, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അനിൽ അംബാനി കരാറിൽ കയറിക്കൂടിയതെന്ന് സൂചിപ്പിച്ച് ഫ്രാൻസിന്റെ മുൻ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തും രംഗത്തെത്തിയിരുന്നു.

ഡാസ്സോൾട്ടിലെ തൊഴിലാളി സംഘടനകളിലൊന്നായ സിജിടി പ്രസിദ്ധീകരിച്ച മിനുട്‌സ് പറയുന്നത് ഡാസ്സോൾട്ട് റിലയൻസ് ഏവിയേഷൻ എന്നരു കമ്പനി നാഗ്പൂരിൽ സ്ഥാപിച്ചിട്ടുണ്ടെന്നും റാഫേൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനുള്ള കരാർ കിട്ടാൻ ഇത് അത്യാവശ്യമാണെന്ന് ലോയിക് സീഗൾമാൻ തങ്ങളെ ബോധിപ്പിച്ചെന്നുമാണ്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് അനിൽ അംബാനിയുടെ കമ്പനിയുമായുള്ള ഈ സഖ്യമെന്നും സീഗൾമാൻ പറഞ്ഞതായി രേഖയിലുണ്ട്. മറ്റൊരു ട്രേഡ് യൂണിയനായ സിഎഫ്ഡിടി പറയുന്നത് മെയ്ക്ക് ഇൻ ഇന്ത്യ കരാറിന്റെ ഭാഗമായി വന്നത് ഇന്ത്യയുടെ ആവശ്യപ്രകാരമാണെന്നും റിലയൻസുമായുള്ള ഓഫ് സെറ്റ് കരാർ ഒഴിവാക്കാനാകാത്തതാണെന്നും ഇവർ പുറത്തിറക്കിയ മിനുട്‌സ് രേഖ പറയുന്നുണ്ട്.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത് പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ; സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളിൽ നിന്ന് അകപ്പെട്ട് പോകരുതെന്നും മുസ്ലിം സഹോദരങ്ങളോടും അഭ്യർത്ഥിച്ച് വീഡിയോ ഇറക്കി എംഎൽഎ; എല്ലാം കൈവിട്ടപ്പോൾ വെടിവച്ച് പൊലീസും; ബംഗളൂരു കലാപത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; നിരവധി പേർക്ക് ഗുരുതര പരിക്ക്; ബംഗളൂരുവിൽ സംഘർഷത്തിന് അയവ്
വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിലുണ്ടായ സംഘർഷം ആളിക്കത്തിച്ചതിൽ എസ്ഡിപിഐക്ക് മുഖ്യപങ്ക്; മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ; മുസാമിൽ പാഷ ഉൾപ്പടെ അറസ്റ്റിലായത് 110 പേർ; അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി; അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ; ക്രമസമാധാനം പൂർവ സ്ഥിതിയിലാക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന് യെദ്യൂരപ്പയും
എല്ലാ വെർണ്ണാക്കുലർ പ്രസും ചാരനെന്ന് വിളിച്ചു; കറക്ട് പൊസിഷൻ കണ്ട് ഒറ്റയൊക്കൊരു മനുഷ്യൻ സത്യം പറഞ്ഞിട്ടും അതിൽ എന്താണുള്ളത് എന്ന് പോലും പരിശോധിക്കാത്ത മറ്റ് മാധ്യമ പ്രവർത്തകർ; എന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് ടിഎൻ ഗോപകുമാറും ഏഷ്യാനെറ്റും മാത്രം; മാധ്യമ സ്വാതന്ത്ര്യവും വ്യക്തിതിഹത്യയും എന്ന വിഷയം കൈരളി ചർച്ചയാക്കിയത് സർക്കാരിന് വേണ്ടി; കൈയടി കിട്ടിയത് ഏഷ്യാനെറ്റിനും; നേരോടെ നിരന്തരം നിർഭയം... വിനു വി ജോണിന്റെ ട്വീറ്റ് ചർച്ചയാക്കുന്ന ചാര രാഷ്ട്രീയം ഇങ്ങനെ
ഫൈസൽ ഫരീദിൽ നിന്നും എൻഐഎ സംഘത്തിന് ലഭിച്ചത് 'സ്വർണ ഖനിയോ'? അബുദാബിയിൽ വെച്ചു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നയതന്ത്ര ബഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന; ഫൈസൽ ഫരീദിന്റെ വിലാസത്തിൽ നിന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്‌സൽ അയച്ചതിന്റെ ഉറവിടം കണ്ടെത്തി; സ്വപ്‌നയും സരിത്തുമായുള്ള ബന്ധങ്ങളും ചോദിച്ചറിഞ്ഞു; ഇന്ത്യയിൽ നിന്നെത്തിയ അന്വേഷണ സംഘത്തിന് എല്ലാം സഹായങ്ങളും നൽകി അബുദാബി പൊലീസും
മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്; നയതന്ത്രജ്ഞർ ഉൾപ്പെടെ ആർക്കും മതഗ്രന്ഥ ഇറക്കുമതിക്ക് അനുമതിയില്ല; ജലീൽ ഖുറാൻ എത്തിയെന്ന് പറയുന്നത് ഡിപ്ലോമാറ്റിക് വഴിയിൽ തന്നെ; മന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; രാഷ്ട്രീയ നേതൃത്വം കുറുക്കു വഴി എടുക്കുമ്പോൾ ബ്രൂറോക്രസി ശ്രദ്ധിക്കണം; ബ്യൂറോക്രസിയിലെ ഗുരുതര പിഴവുകളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം; ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ടി.പി.ശ്രീനിവാസൻ മറുനാടനോട്
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സ്വപ്‌ന സുരേഷും സന്ദീപും; കരാർ ഉറപ്പിക്കാൻ അറബിയുമായി സംസാരിച്ചത് സ്വപ്‌ന തന്നെ; ഇതിനായി സ്വപ്‌ന കമ്മീഷൻ ആവശ്യപ്പെട്ടു; കരാർ കിട്ടാൻ സാധാരണ കോൺട്രാക്റ്റർ ചെയ്യാനുള്ളത് ചെയ്തു; കരാർ ഉറപ്പിച്ചത് 18.5 കോടി രൂപയ്ക്ക്; ഇതിൽ 14 കോടിയും ലഭിച്ചു; ഇതേക്കുറിച്ച് എൻഐഎയിൽ മൊഴിയും നൽകിയിട്ടുണ്ട്; യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി സംസ്ഥാന സർക്കാർ
പലവട്ടം ആവർത്തിച്ചിട്ടും മലയാളികൾക്ക് മടുക്കുന്നില്ല അർദ്ധരാത്രിയിൽ വേഷം മാറി മുടക്കോഴി മല കയറി കൊടി സുനിയെ സാഹസികമായി കീഴടക്കിയ കഥ; ടിപി വധക്കേസിലും കനകമല ഐസിസ് കേസിലും സ്വർണക്കള്ളക്കടത്ത് കേസിലും കാട്ടിയ മികവ് എങ്ങനെ മറക്കും? സിപിഎമ്മിന്റെ കണ്ണിലെ കരടെങ്കിലും അമിത് ഷായുടെ കണ്ണിൽ മിടുമിടുക്കൻ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ സമ്മാനിച്ചപ്പോൾ എൻഐഎയിലെ എ.പി.ഷൗക്കത്തലി തിളങ്ങുന്നതിന് പിന്നിൽ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും