Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്ന സ്ഖലനത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ കവിതയെഴുതിയ അദ്ധ്യാപകനെ പുറത്താക്കി നാദാപുരം എംഇടി കോളേജ്; നിങ്ങളുടെ എഴുത്ത് അദ്ധ്യാപകന് ചേർന്നതല്ലെന്ന് പ്രിൻസിപ്പലിന്റെ വിശദീകരണം; പുറത്താക്കിയതിന്റെ യഥാർഥ കാരണം വിശദീകരിക്കാതെ കോളേജിന്റെ പുറത്താക്കൽ ഉത്തരവ്; നിയമ പോരാട്ടത്തിനൊരുങ്ങി അജിൻലാൽ

സ്വപ്ന സ്ഖലനത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ കവിതയെഴുതിയ അദ്ധ്യാപകനെ പുറത്താക്കി നാദാപുരം എംഇടി കോളേജ്; നിങ്ങളുടെ എഴുത്ത് അദ്ധ്യാപകന് ചേർന്നതല്ലെന്ന് പ്രിൻസിപ്പലിന്റെ വിശദീകരണം; പുറത്താക്കിയതിന്റെ യഥാർഥ കാരണം വിശദീകരിക്കാതെ കോളേജിന്റെ പുറത്താക്കൽ ഉത്തരവ്; നിയമ പോരാട്ടത്തിനൊരുങ്ങി അജിൻലാൽ

മറുനാടൻ മലയാളി ബ്യൂറോ

നാദാപുരം: സ്വപ്ന സ്ഖലനത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ കവിത എഴുതിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട അദ്ധ്യാപകനെ കോളെജ് പുറത്താക്കി. നിങ്ങളുടെ എഴുത്ത് അദ്ധ്യാപകന് ചേർന്നതല്ലെന്നാണ് പ്രിൻസിപ്പൽ അജിന് രഹസ്യമായി നൽകിയ വിശദീകരണം. എന്നാൽ പുറത്താക്കിയതിന്റെ യഥാർഥ കാരണം എന്താണെന്ന് പുറത്താക്കൽ ഉത്തരവിൽ വിശദീകരിച്ചിട്ടുമില്ല. തോറ്റു കൊടുക്കാൻ തയ്യാറാകാതെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് അജിൻലാൽ

കോഴിക്കോട് നാദാപുരം എംഇടി കോളെജിലെ അദ്ധ്യാപകൻ അജിൻ ലാലിനെയാണ് വ്യക്തമായ കാരണങ്ങളില്ലാതെ മാനേജ്മെന്റ് പുറത്താക്കിയത്. ഇന്നലെയാണ് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് അജിന് ലഭിക്കുന്നത്. വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും പലതരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് അജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നത്.

പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ലീവിന് പോകാനായിരുന്നു മാനേജ്മെന്റിന്റെ നിർദ്ദേശം. ലീവ് കഴിഞ്ഞപ്പോൾ ഓണം വെക്കേഷനെത്തി. അതിന് ശേഷവും കോളെജിൽ നിന്നും ഒരു അനക്കവുമുണ്ടായില്ല. ഇന്നലെ കോളെജിൽ പോയപ്പോഴാണ് പുറത്താക്കുന്ന വിവരം അറിയുന്നത്. കാരണം ചോദിച്ചപ്പോൾ 'നിങ്ങളുടെ എഴുത്ത് അദ്ധ്യാപകന് ചേർന്നതല്ല' എന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പിഴവുകളുണ്ടായിട്ടുണ്ടോ എന്ന് പ്രിൻസിപ്പലിനോട് ചോദിച്ചു. അതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുണ്ടോ എന്നും ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി.

അജിനെ പുറത്താക്കിക്കൊണ്ട് കോളെജ് പുറപ്പെടുവിച്ച ഉത്തരവ്

കോളെജിലെ അദ്ധ്യാപകരുമായി തീരുമാനിച്ച ശേഷമാണ് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ അദ്ധ്യാപകരുമായി അത്തരത്തിൽ എന്തെങ്കിലും ചർച്ചകൾ മാനേജ്മെന്റ് നടത്തിയിട്ടില്ലെന്ന് അജിൻ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അദ്ധ്യാപകർ മാനേജുമെന്റിന് കത്തുനൽകിയെന്നും അജിൻ കൂട്ടിച്ചേർത്തു. എന്റെ സാന്നിദ്ധ്യം കോളെജിൽ പ്രതികൂല സാന്നിദ്ധ്യം സൃഷ്ടിക്കുമെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നുണ്ട്. എന്തുകൊണ്ടാണ് അത്തരത്തിൽ എഴുതി ചേർത്തിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അജിൻ പറഞ്ഞു. അവർ പറഞ്ഞ കാരണങ്ങൾക്കൊന്നും വ്യക്തതയില്ല.

കോളെജിലെത്തിയപ്പോൾ മിക്കവരും എന്റെ അടുത്തു വന്നിരുന്നു. അന്ന് അത്തരത്തിൽ പ്രതികരിച്ചുവെങ്കിലും സാർ പുറത്താകണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. സാറിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്നും അവർ ചോദിച്ചു. ഫേസ്‌ബുക്കിലും മറ്റും കോളെജിലെ നിരവധി കുട്ടികൾ മാപ്പു ചോദിച്ച് മെസേജ് അയച്ചിരുന്നു. കോളെജിലെ ഭൂരിഭാഗം അദ്ധ്യാപകർക്കും കുട്ടികൾക്കും താൻ കോളെജിലേക്ക് തിരികെയെത്തണമെന്നാണ് ആഗ്രഹിച്ചിരുന്നുവെന്നും അജിൻ പറഞ്ഞു.

സംഭവത്തിന് ശേഷം നിരവധിയാളുകൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. കോളെജിലേക്ക് തിരികെ എത്താൻ കഴിയുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അവർക്കും കൂടി വേണ്ടി എനിക്ക് മുന്നോട്ടു പോകണം. സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലെന്ന് നല്ല ബോധ്യമുണ്ട്. പക്ഷേ തോറ്റു പിന്മാറാൻ ഞാൻ തയ്യാറല്ലെന്നും അജിൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഓഗസ്റ്റ് 28 നായിരുന്നു വിവാദം ഉയർത്തിയ വരികൾ അജിൻ ഫേസ്‌ബുക്കിൽ കുറിച്ചത്. 'സ്വപ്നം അതിന്റെ രതിമൂർച്ഛയിൽ എത്തുമ്പോഴാണ് സ്വപ്ന സ്ഖലനം സംഭവിക്കുന്നത്. ഞാൻ ഇന്ന് അവളെ ശരിക്കും കണ്ടു. എന്റെ തുടകൾ നനഞ്ഞു എന്നു ഞാൻ തിരിച്ചറിയുന്നതുവരെയും അത് അവൾ തന്നെ ആയിരുന്നു.'എന്നായിരുന്നു അജിന്റെ ഫേസ്‌ബുക് പോസ്റ്റ്.

 തന്റെ ചിന്തകളും ആശയങ്ങളും പതിവായി ഫേസ്‌ബുക്കിലൂടെ പങ്കു വെയ്ക്കാറുള്ള അജിൻ പതിവു രീതിയിൽ മാത്രമാണ് നാലു വരി കവിത കുറിച്ചത്. എന്നാൽ കാര്യങ്ങൾ അജിന്റെ കൈ വിട്ടു പോകുകയായിരുന്നു. പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികൾ കൂട്ടമായി അദ്ധ്യാപകന് നേരെ സൈബർ ആക്രമണം നടത്തത്തി. തികച്ചും സ്വാഭാവികമെന്ന രീതിയിൽ ഒരു വിഷയം പങ്കുവെച്ച അജിന് നേരെ സംഘം ചേർന്നുള്ള ആക്രമണമാണ് നടന്നത്. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും അജിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP