Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വോട്ടു ചെയ്തിട്ട് കല്യാണം കഴിക്കണോ അതോ കല്യാണം കഴിച്ചിട്ട് വോട്ടു ചെയ്യണോ? അജീഷ് മണപ്പാട്ട് രണ്ടു മനസ്സിലാണ്; വോട്ടെടുപ്പ് ദിവസം മിന്നുകെട്ടുന്ന വടശേരിക്കരയിലെ തദ്ദേശ സ്ഥാനാർത്ഥിയുടെ കഥ

വോട്ടു ചെയ്തിട്ട് കല്യാണം കഴിക്കണോ അതോ കല്യാണം കഴിച്ചിട്ട് വോട്ടു ചെയ്യണോ? അജീഷ് മണപ്പാട്ട് രണ്ടു മനസ്സിലാണ്; വോട്ടെടുപ്പ് ദിവസം മിന്നുകെട്ടുന്ന വടശേരിക്കരയിലെ തദ്ദേശ സ്ഥാനാർത്ഥിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അവിടെ കല്യാണം, ഇവിടെ പാലുകാച്ച്, കല്യാണം പാലുകാച്ച്... രണ്ടും മാറി മാറി കാണിക്കണം എന്നു പറഞ്ഞത് അഴകിയരാവണൻ സിനിമയിൽ എൻ.പി. അംബുജാക്ഷൻ എന്ന നോവലിസ്റ്റായിരുന്നു. ഏതാണ്ടിതേ പോലെ തന്നെ മാറി മാറി കാണിക്കേണ്ട കാര്യമാണ് അജീഷ് മണപ്പാട്ട് എന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ജീവിതത്തിലും വന്നിരിക്കുന്നത്. വടശേരിക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അജീഷ് മണപ്പാട്ടിന്റെ കല്യാണവും തെരഞ്ഞെടുപ്പും ഒറ്റ ദിവസമാണ്.

വോട്ടു ചെയ്തിട്ട് കല്യാണം കഴിക്കണോ അതോ കല്യാണം കഴിച്ചിട്ട് വോട്ടു ചെയ്യണോ, വാർഡിലെ വോട്ടർമാരെ മുഴുവൻ കല്യാണത്തിന് വിളിക്കണോ എന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലാണ് അജീഷ്. എന്തായാലും രണ്ടും മാറ്റി വയ്ക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇനിയുമുണ്ടാകും. കല്യാണം അങ്ങനെയല്ലല്ലോ?

മുണ്ടക്കയം കൂട്ടിക്കൽ അമലുഭവനിൽ അമലു ഗണേശിനെയാണ് അജീഷ് തെരഞ്ഞെടുപ്പു ദിനത്തിൽ വരണമാല്യം ചാർത്തുന്നത്. അജീഷിന് വോട്ടിനു തന്നെ പ്രഥമ പരിഗണന നൽകുമെന്ന് പറയുന്നു. രാവിലെ തന്നെ കുമ്പളത്താമൺ അംഗൻവാടിയിലെ ബൂത്തിലെത്തി വോട്ടുരേഖപ്പെടുത്തിയശേഷമാണ് അജീഷ്, മുണ്ടക്കയത്തുള്ള പാരീഷ് ഹാളിൽ വിവാഹ മണ്ഡപത്തിലേക്ക് തിരിക്കുക. ഉച്ചയ്ക്ക് 11.45നും 12.10നും മധേയുള്ള മുഹൂർത്തത്തിലാണ് വിവാഹം.

തെരഞ്ഞെടുപ്പിന് വോട്ടു രേഖപ്പെടുത്തുന്നതിനൊപ്പം അജീഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുമ്പളത്താമൺ നിവാസികൾ. അജീഷിനൊപ്പം രാവിലെ തന്നെ വോട്ടു ചെയ്തിട്ട് ക്ഷണിക്കപ്പെട്ടവരും വിവാഹത്തിനു പോകും. രാവിലെ ഒമ്പതു മണിക്കെങ്കിലും വരന്റെ പാർട്ടി വീട്ടിൽ നിന്നും ഇറങ്ങിയെങ്കിൽ മാത്രമേ മൂഹൂർത്തത്തിന് മുമ്പ് വിവാഹപന്തലിൽ എത്താൻ കഴിയൂ. വിവാഹ സ്വപ്നങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പുചൂടും തലയ്ക്കുപിടിച്ച വേളയിൽ അജീഷിന് തെല്ലും വിശ്രമമില്ലെന്നു തന്നെ പറയാം.

കൊണ്ടു പിടിച്ച തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് സ്ഥാനാർത്ഥി. രാവിലെ തുടങ്ങുന്ന പ്രചാരണ പരിപാടികൾ അവസാനിക്കുമ്പോൾ രാത്രിയാകും. ഇടയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്തു മാത്രമാണ് തെല്ലുവിശ്രമത്തിന് സമയം ലഭിക്കുക. അതിനിടയിൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കും സമയം കണ്ടെത്തണം.നവംബർ മൂന്നിന് വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞാലും രക്ഷയില്ല. കല്യാണത്തലേന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാകും അജീഷ്.

തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കയറുന്നതിനൊപ്പം അജീഷ് വിവാഹത്തിനായുള്ള ക്ഷണവും നടത്തും. സഹോദരനും ബന്ധുക്കളും സഹായത്തിനുണ്ടെങ്കിലും നേരിട്ട് ക്ഷണിക്കേണ്ട സുഹൃത്തുക്കളെ മറക്കാൻ പാടില്ലല്ലോ. വിവാഹത്തിനും തെരഞ്ഞെടുപ്പിനും ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP