1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

കലക്ടർ ബ്രോക്കെതിരെ എഐവൈഎഫ്; ഭൂരിഭാഗം സിപിഐ(എം) നേതാക്കൾക്കും പ്രശാന്തിനോട് എതിർപ്പ് തന്നെ; കോഴിക്കോട്ടുകാരുടെ കലക്ടർ ഭക്തിക്കെതിരെയും ഫേസ്‌ബുക്കിൽ വിമർശം: മലാപ്പറമ്പ് സ്‌കൂളിന്റെ ക്രെഡിറ്റ് ഒന്നും ചെയ്യാതെ കലക്ടർ അടിച്ചുമാറ്റിയെന്നും ആക്ഷേപം

July 03, 2016 | 07:22 AM IST | Permalinkകലക്ടർ ബ്രോക്കെതിരെ എഐവൈഎഫ്; ഭൂരിഭാഗം സിപിഐ(എം) നേതാക്കൾക്കും പ്രശാന്തിനോട് എതിർപ്പ് തന്നെ; കോഴിക്കോട്ടുകാരുടെ കലക്ടർ ഭക്തിക്കെതിരെയും ഫേസ്‌ബുക്കിൽ വിമർശം: മലാപ്പറമ്പ് സ്‌കൂളിന്റെ ക്രെഡിറ്റ് ഒന്നും ചെയ്യാതെ കലക്ടർ അടിച്ചുമാറ്റിയെന്നും ആക്ഷേപം

കെ വി നിരഞ്ജൻ

കോഴിക്കോട്: എം കെ രാഘവൻ എം പിയും ജില്ലാ കലക്ടർ എൻ. പ്രശാന്തും തമ്മിലുള്ള ഏറ്റുമുട്ടലിന് രാഷ്ട്രീയ ചേരി തിരിവുകളിലേക്കും വഴിമാറുന്നു. കോൺഗ്രസ് തങ്ങളുടെ എംപിക്കായി നിലയുറപ്പിച്ചപ്പോൾ, സി.പി. ഐ(എം) കോഴിക്കൊട് ജില്ലാ കമ്മിറ്റി കലക്ടറെ അനുകൂലിക്കയാണ്.എന്നാൽ കലക്ടർ ബ്രോയെ സിപിഐ.യുടെ യുവജനസംഘടനയായ എ.ഐ. വൈ എഫ് അംഗീകരിക്കുന്നില്ല. പ്രശാന്തിന്റെ നിലപാട് അപക്വമായിപ്പോയെന്നാണ് ഭൂരിപക്ഷം സിപിഐ.(എം) നേതാക്കളുടെയും രഹസ്യ പ്രതികരണം. നേരത്തെ ഒരു പണിയുമെടുക്കാതെ, അവസാന നിമഷം മലാപ്പറമ്പ് സ്‌കൂളിന്റെ ക്രഡിറ്റ് കലക്ടർ അടിച്ചുമാറ്റിയെന്ന് എ.പ്രദീപ്കുമാർ എംഎ‍ൽഎ അടക്കമുള്ളവർക്ക് പരാതിയുണ്ടായിരുന്നു. പാർട്ടി കലക്ടറെ അനുകൂലിക്കുമ്പോഴും ഇടത് അനുകൂലികളായ സാധാരണക്കാർ ഫേസ്‌ബുക്കിൽ ഇതിനെതിരെയും പ്രതികരിക്കുന്നുണ്ട്. എം .പി ഫണ്ട് ചെലവഴിക്കുന്നതിൽ ഗരുതരമായ വീഴ്ച വരുത്തിയ രാഘവൻ സ്വന്തം കഴിവുകേട് മറച്ചു വെക്കാനുള്ള വിലകുറഞ്ഞ നാടകമാണ് നടത്തിയതെന്നാണ് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയത്.

എംപി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഇത്തരം വിരട്ടൽ വിലപ്പോവില്ലന്നെും പാർട്ടി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇൻസ്‌പെക്ഷൻ ഉൾപ്പെടെയുള്ള നിയമപരമായ നടപടികളെ ഒഴിവാക്കിയെടുക്കാനുള്ള രാഘവന്റെ സമ്മർദ്ദ തന്ത്രങ്ങൾ അനുവദിക്കാനാവില്ല. എം പിയെന്ന നിലയിലുള്ള തന്റെ പരാജയം മറച്ചുവെക്കാൻ കലക്ടർക്കും ജീവനക്കാർക്കും മേലെ കുതിര കയറുന്ന ശൈലി ഒരു കാരണവശാലും അനുവദിക്കില്ലന്നെും സി പി.ഐ.(എം) പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സി. പി.ഐ യുടെ യുവജന സംഘടനയായ എ.ഐ. വൈ. എഫിന്റെ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് അടക്കമുള്ളവർ കലക്ടറെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തത്തെിയിരിക്കുകയാണ്. സിപിഐ ഇക്കാര്യത്തിൽ പ്രത്യക്ഷ നിലപാടൊന്നും വ്യക്തമാക്കിയിരുന്നില്ല.

മാപ്പ് ഇല്ലങ്കെിൽ വേണ്ട പക്ഷെ മേപ്പ് വേണ്ടായിരുന്നു എന്ന തലക്കെട്ടിലാണ് ഗവാസിന്റെ പോസ്റ്റ്. 'പ്രശാന്തിന് മുമ്പും കോഴിക്കോട്ട് ജനകീയ കളക്ടർമാർ ഉണ്ടായിരുന്നു. ചിലർക്ക് ആ പട്ടം ജനങ്ങൾ തന്നെ ചാർത്തി കൊടുത്തതാണ്.ചിലർ സ്വയം കഴുത്തിലണിഞ്ഞവരും. എന്തായാലും ഇവരുടെ ആരുടേയും ജനകീയത ജനപ്രതിനിധികളെ തള്ളി പറഞ്ഞിട്ടായിരുന്നില്ല, അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, അവ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. ജനപ്രതിനിധി, അത് രാഷ്ട്രീയം ഏതുമാകട്ടെ എന്നും ഭരണനിർവ്വഹണക്കാർക്ക് ഏറെ മുകളിലാണെന്ന സാമാന്യ തത്വം ഓർക്കുന്നത് നല്ലത്.പഞ്ചായത്ത് അംഗം മുതൽ പാർലമെന്റ് അംഗം വരെ ജനപ്രതിനിധികൾക്ക് അപമാനം ഉണ്ടാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ഒരു ജന പ്രതിനിധിയുടെ ആക്ഷേപത്തിന് 'ലൈവായി' മറുപടി പറഞ്ഞില്ലങ്കെിൽ തകർന്നു പോകുന്നതല്ല കലക്ടറുടെ അധികാര ചിഹ്നങ്ങൾ. ഉരുളക്ക് ഉപ്പേരി കൊടുത്താലെ അടങ്ങു എന്ന് വാശി പിടിക്കേണ്ടയാൾ ആവരുത് കലക്ടർ.വിഷയം ഭരണകൂടത്തിന്റെ മുമ്പിലത്തെട്ടെ ,അവരുടെ ചോദ്യങ്ങൾ ഉണ്ടാവട്ടെ, അപ്പോൾ സ്വാഭാവികമായി മറുപടിയും ഉണ്ടാവുമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. എം. പി എന്ന നിലയിൽ രാഘവന്റെ പോരായ്മകൾ രാഷ്ട്രീയ വേദികളിൽ വ്യക്തമാക്കാറുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യന്നു. പക്ഷെ കലക്ടറുടെ നടപടികൾ മാന്യമായില്ല'- എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

'കലക്ടർ യൂത്തനോ, ബ്രോയോ എന്തുമായിക്കോള്ളട്ടെ, പക്ഷേ ജന പ്രതിനിധികളുടെ സ്ഥാനത്തെ കുറച്ചു കണ്ടു കൂട. ആരോപണങ്ങളെ പരിഹസിക്കരുത്. മാപ്പ് പറയണമെന്ന് എംപി പറയുമ്പോൾ പോയി മാപ്പു പറയണ്ട.ഉത്തരവാദപ്പെട്ടവർ ചോദിച്ചാൽ മറുപടി പറഞ്ഞാൽ മതി. അല്ലാതെ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റി അപമാനിക്കരുത്. അതിനെ ന്യായീകരിക്കാൻ കുറേ നിലവാരം കുറഞ്ഞത് തമാശിക്കരുത്. കലക്ടർ പദവിയുടെ ഔന്നത്യം കാത്തു സൂക്ഷിക്കണം. ജനാധിപത്യത്തോടും ജനപ്രതിനിധികളോടും പൊതു പ്രവർത്തകരോടും മാന്യത പുലർത്താൻ ആ പദവിയുടെ മഹത്വത്തെ ഉപയോഗിക്കണം. മുൻഗാമികളിലെ മഹാരഥന്മാരെ മനസിലോർക്കണം' എന്ന് പറഞ്ഞാണ് ഗവാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് കലക്ടറെ അനുകൂലിച്ച് രംഗത്തത്തെിയിട്ടുണ്ടെങ്കിലും സി പി എം നേതാക്കളിൽ വലിയൊരു വിഭാഗത്തിനും കലക്ടറോട് താത്പര്യമില്ല. ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയതിലും പാർട്ടിക്കുള്ളിൽ എതിരഭിപ്രായം ഉണ്ട്. നേരത്തെ മലാപ്പറമ്പ് സ്‌കൂൾ വിഷയത്തിലും യാതൊന്നും ചെയ്യാതെ അവസാന നിമിഷം ഓടിയത്തെി കലക്ടർ ആളായെന്ന അഭിപ്രായം എ.പ്രദീപ്കുമാർ എംഎ‍ൽഎ അടക്കമുള്ളവർക്കുണ്ട്.കോഴിക്കോട് ജില്ലയിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യത്തിൽ നേരത്തെ പരസമായി അഭിപ്രായപ്പെട്ടിരുന്നു.

മലാപ്പറമ്പ് സ്‌കൂൾ അടച്ചുപൂട്ടുന്നതിനെതിരെ മാസങ്ങളായി സമരത്തിലായിരുന്നു സ്‌കൂൾ സംരക്ഷണ സമിതി. എ പ്രദീപ് കുമാർ എം എൽ എയും മുഴുവൻ സമയവും സമരക്കാർക്കോപ്പമുണ്ടായിരുന്നു. സ്‌കൂൾ സർക്കാറിനെക്കോണ്ട് ഏറ്റടെുപ്പിക്കാനുള്ള തീരുമാനത്തിൽ വരെ കാര്യങ്ങളത്തെിച്ചത് ഇവരുടെ പോരാട്ടമാണ്. ഒടുവിൽ സ്‌കൂൾ കോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടി. സാങ്കതേിക കാര്യങ്ങൾ പൂർത്തിയാക്കി സർക്കാർ സ്‌കൂൾ ഏറ്റടെുക്കുന്നതുവരെ കുട്ടികളെ കലക്ട്രേറ്റിലേക്ക് മാറ്റി. കലക്ട്രേറ്റിൽ പ്രത്യകേം സജ്ജമാക്കിയ ക്‌ളാസ് മുറികളിലാണ് കുട്ടികൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും ഈ പോരാട്ടത്തിൽ ഹീറോ എം എൽ എയും സമര സമിതി പ്രവർത്തകരുമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

പക്ഷെ കോഴിക്കൊട്ടെ പത്രങ്ങൾ ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലാത്ത കലക്ടർ ബ്രോ ആണ് ഹീറോ ആക്കിയത്. പിറ്റന്നേ് പുറത്തിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും പുറത്തിറങ്ങിയത് കുട്ടികളെയും കൂട്ടി പോകുന്ന കലക്ടറുടെ വലിയ ഫോട്ടോ സഹിതമാണ്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി സ്‌കൂൾ അടക്കുന്നതിന് അരമണിക്കൂർ മുമ്പ് അവിടെയത്തെിയ അദ്ദഹേം കുട്ടികളെ ഏറ്റടെുത്തുകൊണ്ടുപോകുക മാത്രമാണ് ഉണ്ടായത്. തുടർന്ന് കലക്ട്രേറ്റിൽ കുട്ടികൾക്ക് അദ്ദഹേം ക്‌ളാസുമെടുത്തു. അതോടെ മലാപ്പറമ്പ് സ്‌കൂളിന് വേണ്ടി നടന്ന സമരത്തിന്റെ നായകൻ കലക്ടറാണ് എന്ന തരത്തിലായി പിറ്റന്നേത്തെ പത്രങ്ങളിലെ ഫോട്ടോയും വാർത്തകളും. ഇതെഴുതാൻ വിധിക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകർ സഹികെട്ട് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തത്തെുകയായിരുന്നു.

'പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനിറങ്ങിയ ഇടതു സർക്കാറിനോ സ്‌കൂൾ അടച്ചുപൂട്ടലിനെതിരെ വർഷങ്ങളായി പടപൊരുതുന്ന സമര സമിതിക്കൊ വെയിലും മഴയും കൊണ്ട് നെടുംതൂണായി നിന്ന എംഎൽഎക്കോ കിട്ടാത്തൊരു ക്രെഡിറ്റാണ് പത്രങ്ങൾ കലക്ടർക്ക് നൽകുന്നതെന്ന്' മനോരമ ന്യൂസിന്റെ റിപ്പോർട്ടർ ഫേസ് ബുക്കിൽ കുറിച്ചത്. 'ഈ ഉജ്ജ്വലമായ സമരത്തിൽ കലക്ടറുടെ പങ്കന്തൊണ്? സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി ഇന്നലെ ഒരു ഉത്തരവാദിത്തവും അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുമില്ലായിരുന്നു. സ്‌കൂൾ പൂട്ടുന്നതിന് അര മണിക്കൂർ മുന്നേ എത്തി സീൻ ഹൈജാക്ക് ചെയ്തു... അല്ലങ്കെിലും അദ്ദേഹത്തെ എന്തിന് കുറ്റം പറയണം. അന്ധമായ കലക്ടർ ആരാധകരുടെ തലസ്ഥാനമാണെല്ലോ കോഴിക്കോട്', എന്നാണ് മനോരമ റിപ്പോർട്ടറുടെ ആത്മരോഷം.

മനോരമ റിപ്പോർട്ടർക്ക് പുറമെ കോഴിക്കോട്ടെ പ്രമുഖനായ മാതൃഭൂമിയുടെ റിപ്പോർട്ടറും അന്ന് കലക്ടർക്കെതിരെ രംഗത്തത്തെി. 'കോഴിക്കൊട്ടുകാരുടെ കലക്ടർ വീരാരധനക്കെതിരെ മാദ്ധ്യമ പ്രവർത്തകർ തന്നെ പരസ്യമായി രംഗത്ത് വന്ന ദിവസമാണിന്ന് . സന്തോഷം ... എന്ത് കണ്ടിട്ടാണ് കോഴിക്കൊട്ടുകാർ കളക്ടർമാരുടെ പിന്നാലെ പോവുന്നതെന്ന് ഒരിക്കലും പിടികിട്ടിയിട്ടില്ല . ഇങ്ങനെ നായകരായി കൊണ്ട് നടന്ന പലരും ക്യാമ്പ് ഓഫീസിലെ ഗ്യാസ് കുറ്റിയടക്കം അടിച്ചു മാറ്റിയാണ് സ്ഥലം വിട്ടതെന്ന് അറിഞ്ഞിട്ടും മിണ്ടാതെ നോക്കി നിന്ന പാരമ്പര്യമുണ്ട് കോഴിക്കൊട്ടെ പത്രക്കാർക്ക് അവരിൽ ചിലർ ഇന്ന് മാറി ചിന്തിച്ചതിന്റെ അത്ഭുതം വിട്ടു മാറിയിട്ടിട്ടില്‌ളെന്നും' ഈ മാദ്ധ്യമ പ്രവർത്തകർ പോസ്റ്റിട്ടിരുന്നു.സമാനമായ അവസ്ഥയാണ് കുന്ദകുളം വിവാദത്തിലും ഉണ്ടായിരക്കുന്നതെന്ന് ഇടത് അനുഭാവികളായ നിരവധിപേർ തന്നെ ചൂണ്ടിക്കാട്ടുന്നു.ന്യായം എം.കെ രാഘവന്റെ ഭാഗത്താണെങ്കിലും തന്റെ പൊലിപ്പിച്ച് കാണിക്കപ്പെട്ട ജനകീയ ഇമേജ് വച്ച് പ്രശാന്തിന് അത് മറികടക്കാൻ കഴിയുന്നു. അതോടെ കോഴിക്കോട്ടുകാരുടെ കലക്ടർ ഭക്തിക്കെതിരെയും നവമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
വമ്പൻ സ്വർണക്കൊയ്ത്തിന്റെ വിളവെടുപ്പിന് മുമ്പേ സ്വപ്‌ന സുരേഷ് അമ്പലമുക്കിലെ ഫ്‌ളാറ്റിൽ നിന്ന് മുങ്ങി; തന്ത്രത്തിൽ കടന്നത് രണ്ടുദിവസം മുമ്പെന്ന് തെളിഞ്ഞത് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ; കൂട്ടുപ്രതി സരിത്ത് അറസ്റ്റിലായിട്ടും സോഷ്യൽ മീഡിയയിൽ അദൃശ്യയായി സാന്നിധ്യം അറിയിച്ച് ഐടി വകുപ്പിലെ മുൻ ഉദ്യോഗസ്ഥ; താനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിക്കാതെ ഐടി സെക്രട്ടറി എം.ശിവശങ്കർ; തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്തിൽ കൂടുതൽ പേർ കുടുങ്ങും
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
എന്നും സ്വപ്‌നം കണ്ടത് പണം ഇരട്ടിക്കുന്ന വഴികളിലൂടെയുള്ള സഞ്ചാരം; തടസ്സം നിന്നവരെയും എതിർക്കുന്നവരെയും തകർക്കാൻ കുറുക്കുവഴികൾ; എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയതിനൊപ്പം ആൾമാറാട്ടവും; തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്ത് കേസിൽ കുടുങ്ങുന്നതിന് മുമ്പ് മറ്റുകേസുകളിലും അന്വേഷണം; ചെറുമീനുകളെ ഇഷ്ടപ്പെടാത്ത സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റിലെ സ്ഥിരം സന്ദർശകയും
മൂന്നാർ ഭാഗത്തേക്ക് ഓട്ടം വിളിച്ചപ്പോൾ സിജുവിന് സംശയം ഒന്നും തോന്നിയില്ല; രണ്ടുകിലോമീറ്ററോളം ഓട്ടോ ഓടിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് ലതാദേവി പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് മുഖത്ത് തെരുതെരെ ഉമ്മ; ഭയന്ന് വണ്ടി തിരിച്ച് അടിമാലിയിൽ എത്തിച്ച് യുവതിയെ ഇറക്കി വിട്ടു; വൈകാതെ പത്രപ്രവർത്തകൻ എന്നുപരിചയപ്പെടുത്തി 1.5 ലക്ഷം തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ബ്ലാക്ക്‌മെയിലിങ്; അടിമാലി ഹണിട്രാപ് കേസിൽ 75,000 രൂപയുടെ തട്ടിപ്പ് കൂടി
എങ്ങനെ ഐടി വകുപ്പിൽ സ്വപ്‌ന എത്തി? ഞാൻ അറിഞ്ഞല്ല ആ നിയമനം....കൂടുതൽ അറിയില്ല; പ്രതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്ന ആരോപണം അസംബന്ധം; ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്; ഈ ഓഫീസിനെ ജനങ്ങൾക്ക് അറിയാം; അതിനെ കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാക്ക് പോര; അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമെന്ന് ആരോപിച്ച കെ.സുരേന്ദ്രന് മറുപടിയുമായി പിണറായി
പ്രതിസന്ധി വരുമ്പോൾ സുദർശനധാരിയായ കൃഷ്ണനിൽ ഇന്ത്യാക്കാർ ആശ്രയം തേടുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അജിത് ഡോവലിന്റെ ഇടപെടലും; ഇനി നോക്കിയിരിക്കാൻ ആവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള വീഡിയോ കോളിൽ വ്യക്തമായ സന്ദേശം; ഗാൽവനിൽ നിന്ന് ചൈനീസ് സൈന്യത്തിന്റെ പിന്മാറ്റം തുടങ്ങി; ടെന്റുകളും താല്ക്കാലിക നിർമ്മാണങ്ങളും നീക്കി രണ്ട് കിലോമീറ്ററോളം പിന്നോട്ട് നീങ്ങി; ഇന്ത്യയുടെ ചുണയുള്ള നയത്തിന് ഒടുവിൽ ഫലം
ഒരു ഇടപാടിൽ നേടിത് 25 ലക്ഷം രൂപ; പതിനഞ്ച് ലക്ഷം രൂപ കൊടുത്തത് വിമാനത്താവളത്തിൽ നിന്ന് ചരക്ക് സുരക്ഷിതമായി എത്തിക്കുന്ന സരിതിന്; ബാക്കി 10 ലക്ഷം ഐടി വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കും; ഭക്ഷണ സാധനമെന്ന പേരിൽ പരിശോധന ഒഴിവാക്കിയത് കസ്റ്റംസുകാരെ ഭീക്ഷണിപ്പെടുത്തി; കാർഗോ ഉദ്യോഗസ്ഥൻ രാമമൂർത്തിയുടെ വലയിൽ കുടുങ്ങിയത് വമ്പൻ മീനുകൾ; ഐടി സെക്രട്ടറിയും സ്വപ്‌നാ സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പുറത്ത്; സ്വർണ്ണ കടത്തിൽ ആസൂത്രക ഒളിവിൽ; പിരിച്ചു വിട്ട് പിണറായി സർക്കാരും
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ