Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഇനി വിമാനത്തിൽ യാത്ര ചെയ്യാം! എയർ ഇന്ത്യയുടെ ഡൽഹി-കണ്ണൂർ-കോഴിക്കോട് സർവീസ് തുടങ്ങുമ്പോൾ കേരളത്തിലെ കുഞ്ഞൻ യാത്രയുടെ റെക്കോർഡ് സ്വന്തം; ടേക്ക് ഓഫ് കഴിയും മുൻപ് ലാന്റിങ് തുടങ്ങുന്ന യാത്ര പരീക്ഷിക്കാൻ ഒരുങ്ങി മലയാളികളും

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഇനി വിമാനത്തിൽ യാത്ര ചെയ്യാം! എയർ ഇന്ത്യയുടെ ഡൽഹി-കണ്ണൂർ-കോഴിക്കോട് സർവീസ് തുടങ്ങുമ്പോൾ കേരളത്തിലെ കുഞ്ഞൻ യാത്രയുടെ റെക്കോർഡ് സ്വന്തം; ടേക്ക് ഓഫ് കഴിയും മുൻപ് ലാന്റിങ് തുടങ്ങുന്ന യാത്ര പരീക്ഷിക്കാൻ ഒരുങ്ങി മലയാളികളും

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ; കരപ്പൂരിൽ നിന്ന് മട്ടന്നൂരേയ്ക്ക് ഇനി റോഡ് മാർഗം കഷ്ടപ്പെട്ട് പോകേണ്ട, കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഇനി വിമാനത്തിൽ പറ പറക്കാം. കേരളത്തിലെ ദൂരം കുറഞ്ഞ ആകാശ യാത്രയൊരുക്കി കണ്ണൂർ -കോഴിക്കോട് റൂട്ടിൽ ആദ്യ വിമാനം പറക്കുന്നു. എയർ ഇന്ത്യയുടെ ഡൽഹി-കണ്ണൂർ-കോഴിക്കോട് സർവീസ് തുടങ്ങുമ്പോൾ കേരളത്തിലെ കുഞ്ഞൻ യാത്രയുടെ റെക്കോർഡ് സ്വന്തം.

കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് എയർ ഇന്ത്യയാണ് സംസ്ഥാനത്തെ ഏറ്റവും ചെറിയ വിമാന സർവീസിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന വിമാന സർവീസ് തിങ്കൾ, വ്യാഴം ദിവസങ്ങളിലൊഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഉണ്ടാകുക. നിലവിൽ 118.5 കിലോമീറ്റർ ദൂരമുള്ള കോഴിക്കോട് - കൊച്ചി വിമാനസർവീസാണ് കേരളത്തിലെ ഏറ്റവും ചെറിയ വിമാനസർവീസ്. എന്നാൽ കണ്ണൂർ - കോഴിക്കോട് വിമാനം പിന്നിടുന്നത് വെറും 96.3 കിലോമീറ്ററാണ് (52 നോട്ടിക്കൽ മൈൽ) . വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും ഉൾപ്പെടെ അര മണിക്കൂർ മാത്രമാണ് യാത്രാസമയം.

നിലവിൽ കരിപ്പൂരിൽ നിന്ന് മട്ടന്നൂരിലെത്താൻ റോഡ് മാർഗം 122 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. ട്രാഫിക് ബ്ലോക്ക് ഇല്ലെങ്കിൽ പോലും മൂന്ന് മണിക്കൂർ സമയം യാത്രയ്ക്ക് വേണ്ടി വരും. ഈ യാത്രാസമയമാണ് അര മണിക്കൂറായി കുറയുന്നത്.

ഡൽഹിയിൽ നിന്ന് രാവിലെ 9.05ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.15നാണ് കണ്ണൂരിലെത്തുക. അവിടെ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന വിമാനം ഒന്നരയ്ക്ക് കരിപ്പൂരിലെത്തും. കോഴിക്കോട്ട് നിന്ന് 2.15നാണ് കണ്ണൂരിലേയ്ക്കുള്ള മടക്കയാത്ര. 2.45ന് വിമാനം കണ്ണൂരിലെത്തും. അവിടെ നിന്ന് 3.30ന് പുറപ്പെട്ട് വിമാനം 6.45ന് ഡൽഹിയിലെത്തും. 1500 രൂപയ്ക്ക് മുകളിലാണ് വിമാനത്തിന് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്.വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതും ഉൾപ്പെടെ അര മണിക്കൂറാണു യാത്രാസമയം.

ഡൽഹിയിൽ നിന്നു രാവിലെ 9.05 നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്കു 12.15നു കണ്ണൂരിലെത്തും. അവിടെ നിന്നു ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് 1.30നു കോഴിക്കോട്ടെത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്നു 2.15നു പുറപ്പെട്ട് 2.45ന് കണ്ണൂരിലെത്തും അവിടെനിന്ന് 3.30നു പുറപ്പെട്ട് 6.45ന് ഡൽഹിയിൽ.

നിലവിലെ ടിക്കറ്റ് നിരക്ക്

കണ്ണൂർ - കോഴിക്കോട് : 1761 രൂപ (ഏപ്രിൽ 2),

കോഴിക്കോട് -കണ്ണൂർ: 2150 രൂപ (ഏപ്രിൽ 2), 1625 രൂപ (ഏപ്രിൽ 3)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP