Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈദും ഓണവും നാട്ടിൽ ആഘോഷിക്കാമെന്നു കരുതി എത്തിയ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ 'ഓണം ബമ്പർ'; ദുബായിൽ നിന്നെത്തിയ നാൽപ്പതോളം പേരുടെ ലഗേജ് രണ്ടു ദിവസമായിട്ടും കിട്ടിയില്ല; അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ളവ വീട്ടിലെത്തിക്കാനാകാതെ ദുരിതക്കയത്തിൽ മലയാളികൾ

ഈദും ഓണവും നാട്ടിൽ ആഘോഷിക്കാമെന്നു കരുതി എത്തിയ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ 'ഓണം ബമ്പർ'; ദുബായിൽ നിന്നെത്തിയ നാൽപ്പതോളം പേരുടെ ലഗേജ് രണ്ടു ദിവസമായിട്ടും കിട്ടിയില്ല; അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ളവ വീട്ടിലെത്തിക്കാനാകാതെ ദുരിതക്കയത്തിൽ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈദും ഓണവും ഒന്നിച്ചെത്തിയതു മലയാളികൾ ആഘോഷമാക്കുകയാണ്. പെരുന്നാൾ മധുരവും ഓണസദ്യയുമൊക്കെ നാട്ടിൽ തന്നെ കൊണ്ടാടണമെന്നു കരുതി മറുനാട്ടിൽ വസിക്കുന്ന നിരവധി പേർ അവധി സമയം ക്രമീകരിച്ചു നാട്ടിലെത്തുകയും ചെയ്തു.

എന്നാൽ ഈ സന്തോഷം തല്ലിക്കെടുത്തിയിരിക്കുകയാണ് എയർ ഇന്ത്യ. ദുബായിൽ നിന്നു തിരുവനന്തപുരത്തെത്തിയ നാൽപ്പതോളം പേരുടെ സാധനങ്ങൾ രണ്ടുദിവസമായി ദുബായിൽ തന്നെയാണ്.

രണ്ടുദിവസം മുമ്പാണ് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ 350ഓളം യാത്രക്കാർ തിരുവനന്തപുരത്ത് എത്തിയത്. സെപ്റ്റംബർ പത്തിനു യാത്ര പുറപ്പെട്ട അവർ പുലർച്ചെ മൂന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും ചെയ്തു.

കൃത്യമായി എത്തിച്ച എയർ ഇന്ത്യക്കു നന്ദി പറഞ്ഞ് ലഗേജിനായി കാത്തിരിക്കുമ്പോഴാണ് അറിയുന്നത് നാൽപ്പതോളം പേരുടെ ലഗേജ് എത്തിയില്ല എന്ന്. വിമാനത്തിൽ അധിക ഭാരമായതിനാലാണു നാൽപ്പതു പേരുടെ ലഗേജ് കയറ്റാത്തത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തുടർന്ന് രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ ഇരുന്ന് യാത്രക്കാർ വിവിധ ഫോമുകൾ പൂരിപ്പിച്ചു കൊടുക്കുകയും ചെയ്തു.

ലഗേജ് എത്തിച്ചാൽ വിമാനക്കമ്പനി അധികൃതർ യാത്രക്കാർ നൽകിയിരിക്കുന്ന നമ്പരിൽ വിളിച്ച് അറിയിക്കാറു പതിവാണ്. എന്നാൽ, രണ്ടു ദിവസമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഒരു വിവരവുമുണ്ടായിട്ടില്ലെന്നു കോഴഞ്ചേരി സ്വദേശി ജിനു തോമസ് പറയുന്നു. വിലകൂടിയ അവശ്യമരുന്നുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇത്തരത്തിൽ ദുബായിൽ തന്നെ കുടുങ്ങിക്കിടക്കുന്നതെന്നും ജിനു പറയുന്നു.

തങ്ങളുടെ സാധനങ്ങൾ അധികൃതർ നഷ്ടപ്പെടുത്തിയോ എന്നു പോലും സംശയിക്കുന്നതായാണു യാത്രക്കാർ പറയുന്നത്. എന്തായാലും എയർ ഇന്ത്യയുടെ 'ഓണം ബമ്പറി'ൽ ലഗേജ് നഷ്ടമായ യാത്രക്കാരെല്ലാം ചേർന്ന് തുടർനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണിപ്പോൾ.

അതിനിടെ, ഒമാൻ എയറിലും സമാന സംഭവമുണ്ടായതായി യാത്രക്കാർ പരാതിപ്പെട്ടു. കോഴിക്കോടു വിമാനത്താവളത്തിൽ ഇറങ്ങിയ 171 യാത്രക്കാരിൽ 30 പേരുടെ ലഗേജ് മാത്രം നൽകിയാണ് ഒമാൻ എയർ യാത്രക്കാരെ വലച്ചത്. അടുത്ത ദിവസം എത്തിയാൽ ലഗേജുകൾ നൽകാമെന്ന ഒഴുക്കൻ മറുപടിയാണ് അധികൃതർ നൽകിയതെന്നും പരാതി ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP