Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

തീർത്ഥയ്ക്ക് മാറിടം വയ്ക്കുവാനുള്ള ശസ്ത്രക്രിയക്ക് നൽകും എന്ന് പറഞ്ഞത് കബളിപ്പിക്കലായി; സുശാന്ത് നിലമ്പൂരിനെ നാണം കെടുത്തുമെന്ന് പറഞ്ഞതും വിവാദമായി; ആത്മഹത്യാ ശ്രമത്തിന് കാരണം ട്രാൻസ്ജെൻഡർ വുമണുമായുള്ള സംഭാഷണം; സജ്നാ ഷാജി കടുംകൈ ചെയ്തത് സൈബർ അറ്റാക്കിൽ മനംനൊന്ത്; വിടാതെ പിന്തുടർന്ന് എയിൻ ഹണി ആരോഹിയും

തീർത്ഥയ്ക്ക് മാറിടം വയ്ക്കുവാനുള്ള ശസ്ത്രക്രിയക്ക് നൽകും എന്ന് പറഞ്ഞത് കബളിപ്പിക്കലായി; സുശാന്ത് നിലമ്പൂരിനെ നാണം കെടുത്തുമെന്ന് പറഞ്ഞതും വിവാദമായി; ആത്മഹത്യാ ശ്രമത്തിന് കാരണം ട്രാൻസ്ജെൻഡർ വുമണുമായുള്ള സംഭാഷണം; സജ്നാ ഷാജി കടുംകൈ ചെയ്തത് സൈബർ അറ്റാക്കിൽ മനംനൊന്ത്; വിടാതെ പിന്തുടർന്ന് എയിൻ ഹണി ആരോഹിയും

ആർ പീയൂഷ്

കൊച്ചി: സജ്‌നാ ഷാജിയുടെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സൈബർ ആക്രമണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ രണ്ടു ദിവസമായി ചിലർ വ്യാപകമായി മാനസികമായി പീഡിപ്പിച്ചിരുന്നു. സജ്‌നയ്‌ക്കൊപ്പമുണ്ടായിരുന്ന തീർത്ഥ എന്ന ട്രാൻസ്‌ജെൻഡർ വുമണുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചായിരുന്നു സൈബർ അറ്റാക്ക്. ആ സംഭാഷണത്തിൽ സജ്‌നയ്ക്ക് ലഭിക്കുന്ന സഹായത്തിൽ നിന്നും ഒരു ലക്ഷം രൂപ തീർത്ഥയ്ക്ക് മാറിടം വയ്ക്കുവാനുള്ള ശസ്ത്രക്രിയക്ക് നൽകും എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത് വളച്ചൊടിച്ച് സജ്‌ന ജനങ്ങളെ കബളിപ്പിച്ചു എന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് സജ്‌നയുടെ മാതാവ് രഞ്ചു മറുനാടനോട് പറഞ്ഞത്.

രണ്ടു ദിവസം മുൻപ് എയിൻ ഹണി ആരോഹി എന്ന ട്രാൻസ് ജൻഡറാണ് സജ്‌നയ്‌ക്കെതിരെ രംഗത്ത് വന്നത്. ബിരിയാണി വിൽപ്പനയ്ക്കിടെയുണ്ടായ സംഭവ വികാസങ്ങൾ സജ്‌നയുടെ തിരക്കഥയാണെന്നായിരുന്നു അവരുടെ ആരോപണം. ഇത് സംബന്ധിച്ച് ഫെയ്‌സ് ബുക്കിൽ ചില പോസ്റ്റുകൾ ഇടുകയും ചെയ്തു. പോസ്റ്റുകളിൽ ഒന്നിലാണ് സജ്‌നയും തീർത്ഥയും തമ്മിലുള്ള ഫോൺ സംഭാഷണമുള്ളത്. അതിൽ സുശാന്ത് നിലമ്പൂർ എന്ന ചാരിറ്റി പ്രവർത്തകൻ സജ്‌നക്ക് വീടിനു വേണ്ടി വീഡിയോ ചെയ്‌തെന്നും പിന്നിട് അത് പോസ്റ്റ് ചെയ്യില്ല എന്ന് പറഞ്ഞതായും സജ്‌ന പറയുന്നുണ്ട്.

വീഡിയോ സുശാന്ത് ഷെയർ ചെയ്തില്ലാ എങ്കിൽ തന്റെ ഫെയ്‌സ് ബുക്കിൽ ഇയാൾക്കെതിരെ വിഡിയോ ചെയ്ത് നാണം കെടുത്തുമെന്നും സജ്‌ന പറയുന്നു. ഈ ഓഡിയോ സന്ദേശത്തിൽ തന്നെയാണ് തീർത്ഥയ്ക്ക് തനിക്ക് ലഭിക്കുന്ന പണത്തിൽ നിന്നും ഒരു ലക്ഷം നൽകാമെന്ന് പറയുന്നത്. ഓഡിയോ സന്ദേശം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സജ്‌നയ്‌ക്കെതിരെ പിൻതുണച്ചവർ ഒന്നാകെ തിരിഞ്ഞത്. ഇതോടെയാണ് സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ അത്താണിയിലെ വാടക വീട്ടിൽ വച്ചാണ് സജ്‌ന ഫെയ്‌സ് ബുക്ക് ലൈവിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്.കയ്യിൽ കരുതിയിരുന്ന ഉറക്കഗുളികകൾ ഒന്നാകെ വിഴുങ്ങുകയായിരുന്നു. അവശ നിലയിലായ സജ്‌ന യെ ഒപ്പം താമസിക്കുന്ന ജോലിക്കാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.

ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉച്ചയോടു കൂടിയേ അരോഗ്യ നിലയെപ്പറ്റിയുള്ള വിവരം പറയാനാകൂ എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സജ്‌നയുടെ ആത്മഹത്യക്ക് ശേഷവും ആരോപണവുമായി എയിൻ ഹണി ആരോഹി രംഗത്ത് വന്നിട്ടുണ്ട്.

എയിൻ ഹണി ആരോഹിയുടെ പുതിയ പോസ്റ്റ്

നെറ്റ്‌വർക്ക് ഇഷ്യൂ കാരണം ആണ് വീഡിയോ ഫുൾ ഇടാൻ സാധിക്കാതെ പോകുനത്
ഇതൊക്ക പുറത്തു കൊണ്ട് വന്നതുകൊണ്ട് എന്നെ കുറ്റം പറയുന്നവർ പറഞ്ഞോളു സത്യം പുറം ലോകം അറിയണം ഞാൻ തെറ്റ് ചെയ്തിട്ടില്ല മരിക്കാനും പോകുന്നില്ല മരിക്കണം എങ്കിൽ ഇതിലും വലിയ പ്രശ്‌നം ഉണ്ടായപ്പോൾ ചെയ്യുമായിരുന്നു

സത്യം ജയികും
ഇപ്പോൾ അവർ പറയുന്നത് പബ്ലിക് കേൾക്കുന്നില്ല എല്ലാരും അവർക്കെതിരെ തിരിഞ്ഞു എന്ന് കണ്ടപ്പോൾ അവർ ഒരു പുതിയ നാടകം ഇറക്കി സുസൈഡ് നാടകം
നാളെ അതും എനിക്ക് എതിരെ ഉള്ള കേസ് ആകും അതാണ് അവരുടെ പ്ലാൻ നോക്കിക്കോ
അപ്പോൾ പബ്ലിക് നെ പറ്റിച്ചതിനും മറ്റുള്ളവരെ പറഞ്ഞു പറ്റിച്ചു വീഡിയോ ഇറക്കിയതിനു ഒന്നും ഒരു കേസ് ഉം ഉണ്ടാകില്ല അല്ലോ

ഇവർ പറയുന്നു വോയിസ് ഫേക്ക് ആണ് എന്ന് അവർ തന്നെ അത് അവരുടെ വോയിസ് ആണ് എന്നും പറയുന്നതും ഉണ്ട്
അങ്ങനെ എങ്കിൽ അവർ ആ വോയിസ് പബ്ലിക്കിൽ കൊണ്ട് വരൂ ആ വോയിസ് ന്റെ ഫുൾ വോയിസ്

ആത്മഹത്യാ ശ്രമത്തിനും കേസെടുക്കണമെന്ന് എയിൻ ഹണി ആരോഹി

ഞാൻ ചെയ്ത തെറ്റ് ഒന്ന് പറയാമോ ഈ ലോക ജനതയെ പറ്റിക്കാൻ കൂട്ട് നില്കാതെ ഇതൊക്കെ പബ്ലിക് ആയി വന്നു പറഞ്ഞതോ അതോ സ്വന്തം കമ്മ്യൂണിറ്റി ആയിട്ട് പോലും പുറം ലോകം അറിയണം എന്ന് കരുതിയതോ ??

അപ്പൊ ആന്മഹത്യ ചെയ്യാൻ ശ്രേമിച്ചാൽ കേസ് ഒന്നും ഇല്ലേ
ഇങ്ങനെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോ മരിക്കാൻ ശ്രേമം നടത്തിയാൽ രക്ഷപെടാൻ പറ്റും എന്നും മരിക്കാൻ ശ്രേമിക്കാൻ കാരണം ഞാൻ ആണ് എന്നും വരുത്തി തീർക്കാൻ ഉള്ള ശ്രമം എല്ലാം ഇപ്പോൾ പൊളിഞ്ഞു ഇനി ഇതല്ലേ രെക്ഷ

ഇന്ന് രാവിലെ കണ്ടോ അവരുടെ ഉദ്ദേശം പുറത്ത് വരും ??????നമിച്ചു മോളെ ഐഡിയ നിന്റെ ബുദ്ധി റോക്കറ്റ് ആണ് ??????????

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP