Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചികിത്സ തേടുന്നവരിൽ 90 ശതമാനം ആളുകൾക്കും കോവിഡ്; ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്‌സുമാർക്കും, നഴ്‌സിങ് അസിസ്റ്റന്റുമാർക്കും കോവിഡ് സ്ഥിരീകരിച്ചു; ഡൽഹി എയിംസിലെ സാഹചര്യം അതീവ ഗുരുതരം

ചികിത്സ തേടുന്നവരിൽ 90 ശതമാനം ആളുകൾക്കും കോവിഡ്; ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്‌സുമാർക്കും, നഴ്‌സിങ് അസിസ്റ്റന്റുമാർക്കും കോവിഡ് സ്ഥിരീകരിച്ചു; ഡൽഹി എയിംസിലെ സാഹചര്യം അതീവ ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരം. രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ കോവിഡ് ബാധിച്ചതാണ് ഇവിടെ സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നത്. കോവിഡിന്റെ തീവ്രവ്യാപനം തുടരുന്നതിനിടെയാണ് ഇവിടെ സാഹചര്യങ്ങൾ പിടിവിട്ടു പോയത്.

എയിംസിലെ സാഹചര്യം ഏറെ ഗുരുതരമെന്ന് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്‌സുമാർക്കും, നഴ്‌സിംസ് അസിസ്റ്റന്റുമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ചികിത്സ തേടുന്നവരിൽ 90% നും കോവിഡ് പോസിറ്റീവാണെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.

അതേസമയം, കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്‌സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്‌സീനുകൾക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നല്കാനും തീരുമാനമായിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്‌പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP