Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

ശശി തരൂരിന്റെ വാദങ്ങൾ അംഗീകരിച്ച് എഐസിസി; തെരഞ്ഞെടുപ്പു കൂടുതൽ സ്വതന്ത്രമായി നടത്താൻ ഇടപെടൽ; ഉത്തരവാദിത്തപ്പെട്ട പദവി ഉള്ളവർ സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്തരുതെന്ന് നിർദ്ദേശം; ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്ക്; കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ നിർദ്ദേശം സ്വാഗതം ചെയ്തു തരൂർ

ശശി തരൂരിന്റെ വാദങ്ങൾ അംഗീകരിച്ച് എഐസിസി; തെരഞ്ഞെടുപ്പു കൂടുതൽ സ്വതന്ത്രമായി നടത്താൻ ഇടപെടൽ; ഉത്തരവാദിത്തപ്പെട്ട പദവി ഉള്ളവർ സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്തരുതെന്ന് നിർദ്ദേശം; ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്ക്; കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ നിർദ്ദേശം സ്വാഗതം ചെയ്തു തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുന ഖാർഗെയ്ക്ക് ഇനി ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന്ന പരിവേഷമില്ല. അത്തരം പരിവേഷങ്ങൾ ഇല്ലാതെയാണ് ഖാർഗെ മത്സരിക്കേണ്ടി വരിക. ഇതിന് ഇടയാകുന്ന വിധത്തിൽ തെരഞ്ഞെടുപ്പു കൂടുതൽ സ്വതന്ത്രമാക്കുന്നതിന്റെ ഭാഗമായി നിർദ്ദേശങ്ങളുമായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി രംഗത്തെത്തി. കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരിക്കുന്നവർ സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്തരുതെന്ന് നിർദ്ദേശം. പചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണമെന്നും മധുസൂധൻ മിസ്ത്രി നിർദ്ദേശിച്ചു.

ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. ഖാർഗെക്കും തരൂരിനും പ്രചാരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ പിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടർമാർ ആയ പി സി സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്നുമാണ് നിർദ്ദേശം. പി സി സി അധ്യക്ഷന്മാർ യോഗം വിളിക്കരുത്. ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്. വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. തുടർന്ന് അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും എഐസിസി വ്യക്തമാക്കി.

പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം. നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. നേരത്തെ തരൂർ തെരഞ്ഞെടുപ്പു സ്വതന്ത്രമായി നടക്കാൻ ഈ നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നു. ഫലത്തിൽ നേരത്തെ ഖാർഗെയ്ക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർക്ക് തിരിച്ചടിയാണ് ഈ തീരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ തീരുമാനത്തെ തരൂരും സ്വാഗതം ചെയ്തു. പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും തരൂർ രാജിവെച്ചു.

അതേസമയം കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പ്രചരണം തരൂർ ഊർജ്ജതമാക്കിയിട്ടുണ്ട്. പ്രസിഡന്റായാൽ മാറ്റം കൊണ്ടുവരുമെന്നാണ് തരൂർ വ്യക്തമാക്കുന്ന കാര്യം. ഈ മുദ്രാവാക്യവുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം. അതേസമം പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നാണ് ഖാർഗെയും മറുപടി. ഇതിതിനെ സംവാദത്തിന് തരൂർ ക്ഷണിച്ചെങ്കിലും അതും ഖാർഗെ നിരാകരിച്ചിരുന്നു.

ഇപ്പോൾ മത്സരവുമായി ബന്ധപ്പെട്ട് വിശദീകരണവുമായും തരൂർ രംഗത്തുവന്നു. മല്ലികാർജുൻ ഖാർഗെജിയോട് ഞാൻ യോജിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നാമെല്ലാവരും പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. ഒക്ടോബർ 17-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ടിങ് സഹപ്രവർത്തകർക്കുള്ള തിരഞ്ഞെടുപ്പ് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ്. ശശി തരൂർ ഫേസ് ബുക്കിൽ കുറിച്ചു.

അതേസമയം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ശനിയാഴ്ച നാഗ്പുരിലെത്തിയ ശശി തരൂർ പര്യടനം പൂർത്തിയാക്കി ഹൈദരാബാദിലേക്ക് പോയി. തിങ്കളാഴ്ച ഹൈദരാബാദിൽ പ്രചാരണം തുടങ്ങി. ഹൈദരാബാദിൽ വലിയ സ്വീകരണാണ് തരൂരിന് ലഭിച്ചത്. നാഗപൂരിൽ രാവിലെ വാർധയിലെ സേവാശ്രമമാണ് ആദ്യം സന്ദർശിച്ചത്. വലിയ സ്വീകരണമാണ് അവിടെ തരൂരിന് ലഭിച്ചത്. തുടർന്ന് പവനാറിലെ ആചാര്യ വിനോബ ഭാവെയുടെ ആശ്രമം സന്ദർശിച്ചു. പിന്നീട് നാഗ്പുരിൽ തിരിച്ചെത്തിയ ശശി തരൂർ, കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും യോഗത്തിൽ സംസാരിച്ചു.

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പാർട്ടിയിലെ സമുന്നത നേതാവാണ്. എന്നാൽ, പാർട്ടിക്കുള്ളിൽ മാറ്റംകൊണ്ടുവരാൻ അദ്ദേഹത്തിനാവില്ലെന്ന് ശശി തരൂർ യോഗത്തിൽ പറഞ്ഞു. ഞങ്ങൾ പരസ്പരം മത്സരിക്കുമെങ്കിലും ഒരിക്കലും ശത്രുക്കളല്ല. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കുവേണ്ടിയാണ്. ഗാന്ധികുടുംബത്തിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും ശശി തരൂർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് തനിക്കെതിരേ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയുമായി പൊതുസംവാദം നടത്തുന്നതിനെക്കുറിച്ച് തുറന്ന മനസ്സാണുള്ളതെന്ന് ശശി തരൂർ എംപി. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തെ തിരഞ്ഞെടുക്കാൻ അടുത്തിടെ നടത്തിയതുപോലുള്ള പൊതുസംവാദം ജനങ്ങൾക്ക് പാർട്ടിയിലുള്ള താത്പര്യം വർധിപ്പിക്കുമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി തരൂർ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പാർട്ടിപ്രവർത്തകരുടെ ഹൃദയത്തിൽ നെഹ്രു-ഗാന്ധി കുടുംബത്തിന് എന്നും സ്ഥാനമുണ്ടാകുമെന്നും തരൂർ പറഞ്ഞു. കാര്യക്ഷമമായ നേതൃത്വവും സംഘടനാതലത്തിലെ പരിഷ്‌കരണവുമാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. സംഘടനകളുടെ തലപ്പത്ത് പ്രവർത്തിച്ചുതെളിയിച്ച മികച്ച ട്രാക്ക് റെക്കോഡ് തനിക്കുണ്ട്. ഐക്യരാഷ്ട്രസഭയിലും അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസിലുമെല്ലാം മികച്ച പ്രവർത്തനം കാഴ്ചവെച്ചതായും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP