Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം; അമേരിക്കൻ പ്രസിഡന്റിന്റെ വരവിനോട് അനുബന്ധിച്ച് മതിൽ നിർമ്മാണത്തിന് പിന്നാലെ വിവാദമായി ചേരി ഒഴിപ്പിക്കലും; ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാൻ നിർദ്ദേശം ലഭിച്ചതായി ചേരി നിവാസികൾ; കിടക്കാൻ മറ്റിടമില്ലെന്ന് പറഞ്ഞപ്പോൾ എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോളൂ എന്നാണ് അധികൃതർ പറഞ്ഞതെന്ന് നാട്ടുകാർ; 'നമസ്‌തേ ട്രംപി'നായി അഹമ്മദാബാദിനെ അമേരിക്കയാക്കാൻ ശ്രമിക്കുമ്പോൾ അടിമുടി ക്രൂരത

അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം; അമേരിക്കൻ പ്രസിഡന്റിന്റെ വരവിനോട് അനുബന്ധിച്ച് മതിൽ നിർമ്മാണത്തിന് പിന്നാലെ വിവാദമായി ചേരി ഒഴിപ്പിക്കലും; ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാൻ നിർദ്ദേശം ലഭിച്ചതായി ചേരി നിവാസികൾ; കിടക്കാൻ മറ്റിടമില്ലെന്ന് പറഞ്ഞപ്പോൾ എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോളൂ എന്നാണ് അധികൃതർ പറഞ്ഞതെന്ന് നാട്ടുകാർ; 'നമസ്‌തേ ട്രംപി'നായി അഹമ്മദാബാദിനെ അമേരിക്കയാക്കാൻ ശ്രമിക്കുമ്പോൾ അടിമുടി ക്രൂരത

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗുജറാത്ത് സന്ദർശിക്കുമ്പോൾ അതിന് വേണ്ടി ചിലവു വരുന്നത് 100 കോടിയിൽ അധികം രൂപയാണെന്ന വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. മോദിയുടെ ഗുജറാത്ത് അമേരിക്കയെ പോലെ വികസിതമാണെന്ന് കാണിക്കാനുള്ള കൺകെട്ടു വിദ്യകളാണ് എങ്ങും നടകകുന്നത്. അഹമ്മദാബാദിനെ അമേരിക്ക ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ട്രംപ് ചേരികൾ കാണാതിരിക്കാൻ വേണ്ടി മതിലു കെട്ടിയതിന് പിന്നാലെ ചേരി നിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട.

ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടിസ് നൽകി. ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോർപ്പറേഷന്റെ വിശദീകരണം. അതിനിടെ മതിലിന്റെ നിർമ്മാണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചേരി നിവാസികൾ കയ്യേറി താമസിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമിയാണെന്നും ടൗൺ പ്ലാനിംഗിന്റെ ഭാഗമായാണു നടപടിയെന്നും കോർപ്പറേഷൻ പറയുന്നു. ഏഴു ദിവസത്തിനകം ഇവർ ഒഴിഞ്ഞു പോകണം. എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോളൂ എന്നാണ് അധികൃതർ പറയുന്നതെന്നു ചേരി നിവാസികൾ പറയുന്നു. കുറഞ്ഞതു നാല് പേരെങ്കിലും അടങ്ങുന്ന ഓരോ കുടുംബവും താൽക്കാലികമായി എവിടെ അന്തിയുറങ്ങുമെന്ന് അറിയാതെ ദുരിതത്തിലാണ്.

ഈ മാസം ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനവേളയിൽ അഹമ്മദാബാദിലെ ചേരി കാണാതിരിക്കാനല്ല സുരക്ഷ ഉറപ്പാക്കാനാണ് മതിൽ പണിതതെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം. ഗുജറാത്തെന്നാൽ അമേരിക്ക പോലെ വികസിച്ചതാണെന്ന വ്യാജപ്രചാരണം സത്യമാക്കാനെന്ന പോലെ ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവയ്ക്കാനാണ് ഏഴടിയോളം ഉയരത്തിൽ മതിൽ പണിയുന്നതെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്. മോദി യുഎസ് സന്ദർശിച്ചപ്പോൾ നടത്തിയ ഹൗഡി മോദി പരിപാടിക്കു സമാനമായ രീതിയിൽ കെം ഛോ ട്രംപ് (ഹൗ ആർ യു ട്രംപ്) പരിപാടിയും ലക്ഷങ്ങളെ പങ്കെടുപ്പിച്ചു റോഡ് ഷോയും നടത്താനാണു മോദിയും വിജയ് രുപാണി സർക്കാരും ലക്ഷ്യമിടുന്നത്.

മൂന്നുമണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളിൽ കോടികൾ മുടക്കിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ട്രംപ് കടന്നു പോകുന്ന വഴികളിലെ പാന്മസാല കടകൾ സീൽ ചെയ്തതായും വഴിയിലെ തെരുവ്നായ്ക്കളെ പൂട്ടിയിടാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. കൂടാതെ ട്രംപ് കടന്നു പോകുന്ന വഴികൾ മോടിപിടിപ്പിക്കാനാണ് കോടികൾ ചിലവഴിക്കുന്നത്. കോടികൾ ചെലവഴിച്ചുള്ള ഒരുക്കൾ ഇതിനോടകം പൂർത്തിയായി.

ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തുന്ന ട്രംപ് മൂന്ന് മണിക്കൂറോളം ഗുജറാത്തിൽ ചെലവഴിക്കും. ട്രംപിന്റെ വരവിനോടു അനുബന്ധിച്ച് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിനു സമീപമുള്ള മൂന്ന് പാൻ കടകൾ (മുറുക്കാൻ കട) പൊലീസ് സീൽ ചെയ്തതായാണ് റിപ്പോർട്ട്. ഏതാനും ദേശീയ മാധ്യമങ്ങളാണ് ഇതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിമാനത്താവളത്തിനു അടുത്തുള്ള മൂന്ന് പാൻ കടകൾ പൂട്ടി സീൽ ചെയ്തതായി അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്തൊരു ഉത്തരവ് ലഭിക്കുന്നതുവരെ പാൻ ഷോപ്പുകൾ അടഞ്ഞുകിടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. റോഡുകളും ചുമരുകളും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരത്തിലെ റോഡിലും കടകളുടെ ചുമരുകളിലും പാൻ മസാല ചവച്ച് തുപ്പരുതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രംപ് കടന്നുപോകുന്ന വഴിയെല്ലാം വൃത്തിയായിരിക്കാൻ വേണ്ടിയാണ് പാൻ കടകൾ സീൽ ചെയ്തത്.

ഇതുകൂടാതെ ട്രംപ് പോകുന്ന വഴിയിലെ തെരുവ്നായ്ക്കളെ പൂട്ടിയിടാനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളെ കൂട്ടിലടയ്ക്കാൻ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അഹമ്മദാബാദിൽ പുതുതായി നിർമ്മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റൻ സ്വീകരണമൊരുക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം വരെ റോഡ്ഷോ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP